സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്ത പെണ്‍കുട്ടിക്കു കിട്ടിയ പണി.

ഇൻസ്റ്റാഗ്രാം താരം സഹാർ തബാറിന് 10 വർഷം തടവ്. മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനുചിതമായ മാർഗങ്ങളിലൂടെ വരുമാനം നേടുക, അഴിമതിയിലേക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുക, ഇസ്ലാമിക് റിപ്പബ്ലിക്കിനെ അവഹേളിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അവർക്കെതിരായ ആരോപണങ്ങൾ.

ഇറാനിലെ പ്ലാസ്റ്റിക് സർജറിയിലൂടെ വൈറലായ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി സഹാർ തബാർ അറസ്റ്റിലായി. ഹോളിവുഡ് നടി ആഞ്ചലീന ജോലിയുടെ കടുത്ത ആരാധകനാണ് സഹാർ. അവരെപ്പോലെയാകാൻ സഹാർ തബാര്‍ തന്‍റെ മുഖത്ത് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കുശേഷം സഹാറിന്‍റെ മുഖം ഭയാനകമായി തുടങ്ങിയിരിന്നു.

Sahar Tabar
Sahar Tabar

മതനിന്ദ നിയമപ്രകാരമാണ് സഹാർ തബാറിനെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലെ കോടതി ഉത്തരവിനെത്തുടർന്ന് സാംസ്കാരിക കുറ്റകൃത്യങ്ങൾ, സാമൂഹിക ധാർമ്മിക അഴിമതി തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് സഹാറിനെ കസ്റ്റഡിയിലെടുത്തതെന്ന് മാധ്യമ റിപ്പോർട്ടുകൾ. പ്ലാസ്റ്റിക്‌ സർജറിയിലൂടെ ഏഞ്ചലീന ജോളിയെ പോലെ ആകുന്നതിന്‍ സഹാർ ശ്രമിച്ചുവെങ്കിലും ശസ്ത്രക്രിയയ്ക്കുശേഷം അവളുടെ മുഖം വികൃതമായി മാറിയുന്നു. സഹാർ പലപ്പോഴും അവളുടെ ഭയപ്പെടുത്തുന്ന ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഏഞ്ചലീനയോട് സാമ്യമുണ്ടായിരുന്നു സഹാർ 40 ലധികം ശസ്ത്രക്രിയകൾ നടത്തിയിരുന്നു.

മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, പണം ദുരുപയോഗം ചെയ്യുക, അഴിമതിയിലേക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് സഹാർ തബാറിനെതിനെയുള്ളത്. ഇറാനിൽ സോഷ്യൽ പ്ലാറ്റ്‌ഫോമായി ഇൻസ്റ്റാഗ്രാം മാത്രമാണ് നിലവിലുള്ളത്. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇവിടെ നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പ്ലാസ്റ്റിക് സർജറിക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ തന്‍റെ നിരവധി ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തതിന് ശേഷമാണ് സഹാർ ഇൻസ്റ്റാഗ്രാമിൽ പ്രശസ്തിയാര്‍ജ്ജിച്ചത്.