മൃഗങ്ങൾ എതിരാളികളുമായി ഏറ്റുമുട്ടിയപ്പോൾ.

നമുക്കറിയാം നമ്മുടെ ഈ ഭൂമി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ്. നമ്മളറിയാത്തതും കേൾക്കാത്തതുമായ നിരവധി ജീവികൾ നമുക്ക് ചുറ്റുമുണ്ട്. ഓരോ ജീവിയേയും ദൈവം സൃഷ്ട്ടിക്കുമ്പോൾ അവയുടെ എതിരാളികളെയും കൂടെ സൃഷ്ട്ടിച്ചിരിക്കും എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടില്ലേ? അത് പോലെയാണ് മറ്റു ജീവികളുടെ കാര്യവും. എങ്കിലും എതിരാളികളുമായി ഏറ്റു മുട്ടുമ്പോൾ അവയിൽ നിന്നും രക്ഷ നേടാനായി അവയുടെ ശരീരത്തിൽ നിരവധി ഘടനകൾ ദൈവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ, എങ്ങനെയാണ് ജീവികൾ അവയുടെ ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നത് എന്ന് നോക്കാം.

Animals
Animals

ആക്‌സിലോണ്ട് എന്ന ജീവിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടിരിക്കാൻ സാധ്യത വളരെ കുറവാണ്. ഈ ജീവിയുടെ സുരക്ഷാ വലയം എന്ന് പറയുന്നത് നമ്മുടെ വീടുകളിലൊക്കെ കാണപ്പെടുന്ന പള്ളികളെ പോലെത്തന്നെയാണ്. മെക്സിക്കൻ കരയിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. മാത്രമല്ല, ഇവയെ കാണാൻ നല്ല ഭംഗിയുള്ളതിനാൽ തന്നെ മെക്സിക്കൻ ആളുകൾ ഇവയെ ഒരു പെറ്റായി വളർത്തുന്നുണ്ട്. എന്നാൽ, ഇവയ്ക്ക് എന്തെങ്കിലും ആപത്തു വരുന്നുണ്ട് എന്ന് തോന്നിയാൽ ഇവ പല്ലികളെ പോലെ തന്റെ ശരീര ഭാഗങ്ങൾ സ്വയം ഉപേക്ഷിച്ചു കടന്നു കളയും.

ശത്രക്കളുടെ കയ്യിൽ പെട്ടാൽ ആദ്യം തന്നെ വാലും കാലുമൊക്കെ ഓരോ ഭാഗങ്ങളായി സ്വയം ഉപേക്ഷിക്കും. ഇങ്ങനെ ഉപേക്ഷിച്ച ശരീര ഭാഗം അൽപ്പ നേരം ചലിച്ചു കൊണ്ടിരിക്കും. എതിരാളി അത് കണ്ട് എന്തോ ഇരയാണ് എന്ന് വിചാരിച്ച് അതിനെ പിടിച്ചു കൊണ്ട് പോകും. പല്ലികളുടെ മുറിഞ്ഞു പോയ വാലുകളെ പോലെത്തന്നെ ഇവയുടെ മുറിഞ്ഞു പോയ ശരീര ഭാഗങ്ങളും കുറച്ചു നാളുകൾക്കു ശേഷം വളർന്നു വരും.

ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.