നമ്മളെ അംബരപെടുത്തുന്ന ചില വസ്തുക്കളോക്കെയുണ്ട്. അവ കാണുമ്പോൾ നമുക്ക് വല്ലാത്തൊരു അത്ഭുതം തോന്നും. അത്തരത്തിലുള്ള ചില വസ്തുക്കളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമുക്ക് വീട് അലങ്കരിക്കാൻ ഉപയോഗിക്കാവുന്ന ചില വസ്തുക്കൾ. എന്നാൽ ഇവയുടെ വിലയെന്നത് നമ്മെ ഞെട്ടിക്കുമെന്നുള്ളത് ഉറപ്പാണ്.
ഇവിടെ കാണാൻ സാധിക്കുന്നത് ഒരു കാലില്ലാത്ത കസേരയാണ്. കാലിലില്ലാത്ത കസേര എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ചോദിക്കുകയാണെങ്കിൽ, വളരെ മികച്ച രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.ഇവയ്ക്ക് സത്യത്തിൽ കാലുകളുണ്ട്, എന്നാൽ അത് അപ്രത്യക്ഷ്യമാണെന്ന് മാത്രം. ആ രീതിയിൽ ഇല്ല്യുഷൻ ഉണർത്തുന്ന രീതിയിലാണ് ഈയൊരു ഫർണിച്ചർ നിർമ്മിച്ചിരിക്കുന്നത്. അതിമനോഹരമെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്നാൽ ഇതിൻറെ വിലയായി വരുന്നത് മൂന്നു ലക്ഷം രൂപയാണെന്നത് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത തന്നെയാണ്. വേണമെങ്കിൽ ഇതിലൊന്ന് വീട്ടിലെത്തുന്ന അതിഥികളെ പറ്റിക്കാൻ വേണ്ടി വാങ്ങിയിടാവുന്നതാണ്.
അതുപോലെതന്നെ നമുക്കിവിടെ കാണാൻ സാധിക്കുന്നത് ഒരു സോഫയുടെ പെയിൻറിങ് ആണെന്ന് തോന്നുന്ന വിധത്തിലുള്ള ഇല്യൂഷൻ ഫർണിച്ചറാണ്. ഇത് നമ്മെ വല്ലാത്തൊരു അമ്പരപ്പിൽ തന്നെയാണ് കൊണ്ടുചെന്നെത്തിക്കുന്നത്. കാരണം ഒറ്റനോട്ടത്തിൽ നോക്കുകയാണെങ്കിൽ ഇത് ശരിക്കും ഒരു ചിത്രമാണെന്ന് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ ഇതിന് ഉള്ളിലേക്ക് ഒരാൾ കയറി ഇരിക്കുന്നത് കാണുമ്പോൾ ആരുമൊന്ന് അത്ഭുതപ്പെട്ട് പോവുകയും ചെയ്യും. അത്തരത്തിലുള്ള രീതിയിലാണ് ഇത് ഉള്ളത്. ശരിക്കും ഇത് നമ്മളെയൊക്കെ ഞെട്ടിക്കുന്ന ഒരു വസ്തു തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ കസേരയുടെ വിലയായി വരുന്നത് ഏകദേശം മൂന്നര ലക്ഷം രൂപയാണെന്നത് മറ്റൊരു അമ്പരപ്പിക്കുന്ന സത്യം.
ഇനി നമുക്ക് ബാത്റൂമിൽ വെള്ളം ഒഴുകുന്നതുപോലെ ഉണ്ടെങ്കിലൊ.? അത്തരത്തിലുള്ള ഫ്ലോർ ഇപ്പോൾ ലഭ്യമാണ്. കൂടുതലായും ആളുകൾ ബാത്റൂമിലാണ് ഇത് ഉപയോഗിക്കുന്നത്. വേണമെങ്കിൽ നമ്മുടെ കിടപ്പുമുറിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. വെറും 87000 രൂപ മാത്രമാണ് ഈ ഫ്ളോറുകൾക്ക് വിലയായി വരുന്നത്.
ഇനി നമുക്ക് ചുവരുകളിൽ ഒരു പക്ഷി പറക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത്തരത്തിലുള്ള വാളുകളും ഇന്ന് ലഭ്യമാണ്. ഇതിൻറെ വിലയായി വരുന്നത് ഏകദേശം ഒരു ലക്ഷം രൂപയാണെന്ന് മാത്രം. നമ്മൾ ഒന്ന് കൈ തൊടുമ്പോൾ ഒരു പക്ഷി പറന്നു പോകുന്നതു പോലെ തോന്നും. അത്രയ്ക്ക് മികച്ച രീതിയിലാണ് ഈ ഇല്യൂഷ്യനെന്ന് പറയുന്നത്. അതിമനോഹരമെന്ന് തന്നെ പറയണം. എന്തൊക്കെ പറഞ്ഞാലും ഇതിന്റെ ശില്പികളെ അഭിനന്ദിക്കേണ്ട കാര്യം തന്നെയുണ്ട്.