ചില എഞ്ചിനിയർ സൃഷ്ടികൾ കാണുമ്പോൾ നമ്മൾ അമ്പരപ്പെട്ടേക്കാം, എന്താണ് ഇവർ ചെയ്തു വെച്ചിരിക്കുന്നതെന്ന് വെറുതെയെങ്കിലും മനസ്സിലോന്നു ചിന്തിച്ചേക്കാം. വളരെ വിദഗ്ദ്ധരായ എൻജിനീയർമാരുടെ കുറച്ച് മികച്ച സൃഷ്ട്ടികളെ കുറിച്ചാണ് പറയാൻ പോകുന്നത്. ക്യാമറയിൽ പതിഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ മനോഹരമായ സൃഷ്ടികളെ പറ്റി അറിയാൻ പോലും സാധിക്കില്ലായിരുന്നു എന്നതാണ് സത്യം. അത്തരത്തിലുള്ള രസകരമായ ചില സംഭവങ്ങളാണ് പറയുന്നത്.
ഇവിടെ മനോഹരമായ ഒരു വീടിൻറെ ബാൽക്കണിയാണ് കാണാൻ സാധിക്കുന്നത്.വൈകുന്നേരങ്ങളിലൊക്കെ വന്നിരിക്കാൻ വളരെ രസകരമാണ് ഓരോ ബാൽക്കണിയും. എന്നാൽ ഈ ബാൽക്കണിയിലേക്ക് എത്തണമെങ്കിൽ പ്രത്യേകം ഒരു സ്റ്റെയർ നിർമ്മിക്കേണ്ടിയിരിക്കുന്നു. കാരണം ഈ ഭാഗത്തേക്ക് വാതിലില്ല. അതിമനോഹരം എന്ന് പറയാമെങ്കിലും വാതിലില്ലാത്ത ഈ ബാൽക്കണി നിർമ്മിച്ചതാരാണെന്ന് ഒരു നിമിഷം നമ്മൾ ചിന്തിച്ചു പോകും.
പിന്നീട് കാണാൻ സാധിക്കുന്നത് മറ്റൊരു ബാൽക്കണിയാണ്. ഈ ബാൽക്കണിക്ക് വാതിലുണ്ട്, അതിമനോഹരമെന്ന് തന്നെ ഇതിനെ വിളിക്കണം. പക്ഷേ ഈ ബാൽക്കണിയിൽ നിന്നാൽ നേരിട്ട് താഴെയെത്തും. കാരണം തറ ഇല്ലാത്ത രീതിയിലാണ് ഈ ബാൽക്കണി സജ്ജീകരിച്ചിരിക്കുന്നത്. ഇത് നിർമ്മിച്ച ആളെ കാണുകയായിരുന്നു എങ്കിൽ ഒരു കുതിരപ്പവൻ നൽകാമായിരുന്നു.
മറ്റൊരിടത്ത് കാണാൻ സാധിക്കുന്നത് എസ്കലേറ്റർ ഉപയോഗിക്കാൻ അറിയാത്തവർക്ക് വേണ്ടിയൊരു പരിശീലനം നൽകാനുള്ള സംവിധാനം ആണ്. കാരണം ഇതിൽ കയറി മുകളിലേക്ക് പോകുമ്പോൾ അവിടെ ഒന്നും ഇല്ല എന്നതാണ് സത്യം. നമ്മൾ ചുവരിൽ ഇടിച്ചുനിൽക്കുകയാണ് ചെയ്യുക. അപ്പോൾ പിന്നെ അവർക്ക് വേണ്ടിയുള്ള ഒരു പരിശീലനമാണ് ഇതെന്ന് ഊഹിക്കാം. ആരാണ് ഈ സൃഷ്ടികൾ നിർമ്മിച്ചിരിക്കുന്നത്. ബാത്റൂമിൽ പോവുക എന്നു പറയുന്നത് വളരെ സ്വകാര്യമായ ഒരു കാര്യം ആണ്.
എന്നാൽ ഇവിടെ ഒരു വ്യത്യസ്തതയാണ് കാണാൻ കഴിയുന്നത്. ഇത് കൂട്ടായ്മയോടെ ചെയ്യാൻ സാധിക്കും എന്നാണ് അറിഞ്ഞിരിക്കുന്നത്. കാരണം ഇവിടെ ക്ലോസറ്റുകൾ രണ്ടും അടുത്തടുത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഏതായാലും എന്തെങ്കിലുമൊക്കെ പറഞ്ഞു കൊണ്ട് കാര്യം സാധിക്കട്ടേന്നാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് എന്ന് തോന്നുന്നു. ഇത്തരം മണ്ടന്മാരായ സൃഷ്ട്ടാക്കളെ ഒന്ന് നേരിൽ കാണേണ്ടിരിക്കുന്നു. ഈ സൃഷ്ടികൾ ഒക്കെ ഇവർക്ക് എവിടുന്ന് വരുന്നു ആവോ.?ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായ ചില സൃഷ്ടികൾ.