ചില ആളുകളെ ജോലിക്ക് വയ്ക്കുമ്പോൾ, അവർ ചെയ്തുകൂട്ടുന്ന ജോലികളൊക്കെ കാണുമ്പോൾ അറിയാതെ എങ്കിലും നമ്മൾ ഇവരെ മണ്ടന്മാരെന്ന് വിളിച്ചുപോകും. അത്രത്തോളം മണ്ടത്തരങ്ങൾ കാണിക്കുന്നുണ്ടായിരിക്കും ഇവർ. അത്തരത്തിൽ മണ്ടന്മാരെ ജോലിക്ക് വെച്ച് പണികിട്ടിയ ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. എല്ലാം ക്യാമറയിൽ പതിഞ്ഞ രംഗങ്ങളുമാണ്. നമുക്ക് രസകരമായ രംഗങ്ങളാണ് ക്യാമറയിൽ കാണാൻ സാധിക്കുന്നത്.
ഇവിടെ കാർ വാഷ്ചെയ്യുന്നൊരു വ്യക്തിയെയാണ് കാണാൻ കഴിയുന്നത്. ഇദ്ദേഹത്തോട് അവിടെ നിൽക്കുന്ന സെക്യൂരിറ്റി ഏത് വഴിയിലൂടെയാണ് വരേണ്ടതെന്ന് വ്യക്തമായി കാണിച്ചു കൊടുക്കുന്നതും ക്യാമറയിൽ കാണാൻ സാധിക്കും. അദ്ദേഹം ആ വഴിയിൽ കൂടി പോവാതെ നേരെ അപ്പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്. അതിനുശേഷം ഒരു പുഴയിലേക്ക് കൊണ്ടുവന്ന് ഈ കാർ പാർക്ക് ചെയ്യുന്നതും കാണാൻ സാധിക്കുന്നുണ്ട്. എല്ലാത്തിലും രസകരമായ കാര്യം അവിടെ എക്സിറ്റ് എന്ന് എഴുതിയിട്ടുണ്ടായിരുന്നുവെന്നതാണ്.എന്നിട്ട് ഇദ്ദേഹം എന്ത് വിചാരിച്ചാണ് അവിടേക്ക് പോയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ല.
FBI ഓഫീസറെന്നു പറയുന്നത് വളരെയധികം വലിയൊരു പോസ്റ്റ് ആണെന്നും സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ ആണെന്നും നമുക്ക് അറിയാവുന്ന കാര്യമാണ്. സിനിമയിലൊക്കെ അവരെപ്പറ്റി കാണിക്കുന്നത് തന്നെ ഒരു പ്രത്യേകമായ രീതിയിലാണ്. അത്തരത്തിലോരു ദൃശ്യമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവിടെ ഓഫീസർ ഒരു ഗേറ്റിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ഇറങ്ങുന്നതാണ് കാണുന്നത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് അവരുടെ ജോലിയിൽ സ്വാഭാവികമായ കാര്യമാണ്. അദ്ദേഹം ചാടിയതിന് ശേഷം മറ്റൊരു ഓഫീസർ ഗേറ്റ് തുറന്ന് വരുന്നത് കാണാൻ സാധിക്കുന്നുണ്ട്.ഗേറ്റ് ലോക്ക് അല്ലാരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഇദ്ദേഹം അത് അറിഞ്ഞില്ലായിരുന്നുവെന്ന് തോന്നുന്നു. എന്താണെങ്കിലും ഈ ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.ഇത്രയും വലിയൊരു പോസ്റ്റിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ ഇത്തരത്തിലോരു മണ്ടത്തരം കാണിച്ചപ്പോൾ അത് വൈറൽ ആവുകയെന്ന് പറയുന്നത്.
ചെറിയൊരു ലാഭത്തിനുവേണ്ടി പോയി വലിയൊരു നഷ്ടമുണ്ടാക്കിയ മനുഷ്യനെ പറ്റിയാണ് പറയാൻ പോകുന്നത്. കാർ വാഷ് ചെയ്യാൻ വേണ്ടിയുള്ള 300 രൂപ ലാഭിക്കാൻ വേണ്ടി ഒരു നദിയിൽ കൊണ്ടുവന്ന കാർ പാർക്ക് ചേരുകയായിരുന്നു ചെയ്തത്. അദ്ദേഹത്തിൻറെ സമയദോഷം കൊണ്ടായിരിക്കാം ആ സമയത്ത് ഡാം തുറന്നു വിടുകയും, ഇദ്ദേഹത്തിന് വാഹനം എടുക്കാൻ പറ്റാതെ വരികയും ചെയ്തു.