യഥാർത്ഥ ജീവിതത്തിലുമുണ്ട് ചില ഹീറോകളോക്കെ. നമ്മൾ സിനിമയിലെ ചില ഹീറോസിനെ കാണാറുണ്ട്. യഥാർത്ഥജീവിതത്തിലുള്ള ചില ഹീറോകളെ കുറിച്ചാണ് പറയാൻ പോകുന്നത്. അവരുടെ സ്വന്തം ബുദ്ധി കൊണ്ട് ഹീറോയായിട്ടുള്ള ചില ആളുകളെ പറ്റി, അങ്ങനെ പറയുകയാണെങ്കിൽ നമുക്ക് എല്ലാവർക്കും പരിചിതമായോരു വ്യക്തിയായിരിക്കും സ്പൈഡർമാൻ എന്ന് പറയുന്നത്. ചിലന്തി കടിച്ചാൽ ഉടൻ ശരീരത്തിനോരു പ്രത്യേകമായ ഊർജ്ജം കൈവരുന്ന സ്പൈഡർമാൻ, സ്പൈഡർമാനേ പോലെ യഥാർത്ഥത്തിലോരാളുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പക്ഷേ അദ്ദേഹം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ലെന്നു മനസ്സിലാകുന്നുണ്ട്.
അതുപോലെ തന്നെ പറക്കാൻ ആഗ്രഹിക്കാത്ത മനുഷ്യൻ ഉണ്ടാവില്ല. സിനിമയിലൊക്കെ ആളുകൾ പറക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, അങ്ങനെ യഥാർത്ഥത്തിൽ പറക്കുന്ന ഒരാൾ ഉണ്ട്. ഒരു എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്ന ഒരു വ്യക്തിയാണ്. കുറെ വർഷത്തെ കഠിനപ്രയത്നം കൊണ്ട് ഇയാൾ പറക്കുവാൻ പഠിച്ചുവെന്ന് അറിയുന്നത്. ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞ വഴിയിലൂടെയായിരുന്നു അദ്ദേഹം ഈ ഒരു കഴിവ് കണ്ടുപിടിച്ചത്. ചിറകുകൾ ഉപയോഗിച്ചാണ് അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ പറക്കുന്നത്. ഇദ്ദേഹം ഒരു സൂപ്പർ ഹീറോ ആണെന്ന് തന്നെ പറയണം.
പലപ്പോഴും നമ്മൾ സിനിമയിൽ കാണുന്നതാണ് ചില രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത്. അങ്ങനെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് നായകനും നായികയ്ക്കും അഭിനയിക്കാൻ പറ്റാത്ത ചില രംഗങ്ങളിലായിരിക്കും. അല്ലെങ്കിൽ അത് സാഹസികതകൾ അർഹിക്കുന്ന ഒരു സാഹചര്യത്തിലായിരിക്കും. കൈയ്യടി മുഴുവൻ നായകനും ജോലി മുഴുവനും ഡ്യൂപ്പിനുമായിരിക്കും ലഭിക്കുക. ഇവിടെ വളരെ സാഹസികമായി ജോലി ചെയ്യുന്ന ഒരു വ്യക്തിയെയും നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എത്രത്തോളം കഷ്ടപ്പാട്ടാണ് അദ്ദേഹം ആ ജോലി ചെയ്യുന്നതെന്ന്.
അതുപോലെ തന്നെ നമുക്ക് കാണാൻ പറ്റുന്നതാണ് ബൈക്കുകളിലും മറ്റും വളരെ സാഹസികമായി ജോലി ചെയ്യുന്ന ആളുകളെ, അത്തരത്തിൽ ഇവിടെ വലിയൊരു മലയുടെ മുകളിൽ കൂടി അതിസാഹസികമായ രീതിയിൽ ബുള്ളറ്റ് ഓടിക്കുന്നൊരു മനുഷ്യനെ നമുക്ക് കാണാൻ സാധിക്കും. വളരെ വേഗതയിലാണ് ഈ മലയുടെ മുകളിലൂടെ ഇദ്ദേഹം ബുള്ളറ്റ് ഓടിക്കുന്നത്. അതാണ് അദ്ദേഹത്തിൻറെ പ്രത്യേകത. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തതകൾ കൊണ്ടു വരുമ്പോഴാണ് മറ്റുള്ളവരിൽ നിന്നും നമ്മൾ വേറിട്ടുനിൽക്കുന്നത്. വ്യത്യസ്തതകൾ കൊണ്ടാണ് ഇവരെല്ലാം ജീവിതത്തിൽ ഹീറോയായി മാറിയിട്ടുള്ളത്.