ആസ്ട്രല്‍ പ്രൊജെക്ഷന് എന്ന വാക്ക് കേട്ടിട്ടുണ്ടോ?. ഒരു പക്ഷേ, നിങ്ങള്‍ നിങ്ങളിലെ ആത്മീയതയെ കുറിച്ചു കൂടുതല്‍ ചിന്തിക്കുകയാണ് എങ്കില്‍ ഈ ഒരു വാക്ക് നിങ്ങള്‍ക്ക് ഏറെ പരിചിതമായിരിക്കും.അതേ, ആസ്ട്രല്‍ പ്രൊജക്ഷന്. നമ്മള് ജീവനോടെ ഇരിക്കുമ്പോള്‍ നമ്മുടെ ആത്മാവ് പറക്കുന്നത്. ഇത് സത്യമാണോ? ഒരു വിഭാഗം ആളുകള്‍ ഇതിനെതിരെ ഒരുപാട് വിമര്‍ശനവുമായി രംഗത്ത് വരുന്നുണ്ട്. മറ്റു ചിലരാകട്ടെ ഇതില്‍ അടിയുറച്ചു വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നിലുള്ള രഹസ്യം ശാസ്ത്ര ലോകത്തിനരിയാം. നമ്മള് ജീവനോടെ ഇരിക്കുമ്പോള്‍ നമ്മുടെ ആത്മാവ് അല്ലെങ്കില്‍ സ്പിരിറ്റ് എങ്ങനെയാണ് പറക്കുക, എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്?, യഥാര്‍ത്ഥത്തില്‍ അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നെല്ലാം നമുക്ക് നോക്കാം.
നമ്മുടെ ശരീരത്തില്‍ നിന്നും ആത്മാവ് പുറത്തു വന്നു ഈ ലോകം മുഴുവനും സഞ്ചരിച്ചു തിരിച്ചു നമ്മുടെ ശരീരത്തിലേക്ക് തന്നെ പ്രവേശിക്കുന്ന കാര്യത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. തികച്ചും അവിശ്വസനീയമായ ഒരു സംഭവം തന്നെയല്ലേ. ഈ ഒരു പ്രതിഭാസമാണ് ആസ്ട്രല്‍ പ്രൊജക്ഷന്. ഇതൊരു പ്സ്യൂഡോ സയന്ടിഫിക് ആയിട്ടുള്ള ഒരു വിഷയമാണ്. ഒരുപാട് കാലങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ഒരു വിഷയം വിവിധ മതസ്ഥരിലും അവരുടെ സംസ്കാരത്തിലും കണ്ട് വന്നിരുന്നു. എന്നാല്‍ അതിനൊരു ശാസ്ത്രീയ പിന്തുണ ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ ഇന്ന് ആസ്ട്രല്‍ പ്രൊജക്ഷന് എന്നാ വിഷയത്തെ അടിസ്ഥാനമാക്കി കൊണ്ട് തന്നെ ഒരുപാട് സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.
ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. ആസ്ട്രല്‍ പ്രൊജക്ഷന് ചെയ്യാന്‍ വേണ്ടി ആദ്യം നമുക്ക് വേണ്ടത് അതിയായ അടിയുറച്ച ആത്മവിശ്വാസവും ആകാംക്ഷയുമാണ്. എന്റെ ശരീരത്തിലുള്ള എന്റെ ആത്മാവിനെ എനിക്ക് പുറത്തു കൊണ്ട് വരണം എന്നുള്ള ലക്ഷ്യമാണ് വേണ്ടത്. നിനിങ്ങളുടെ മനസ്സിനെ പൂര്‍ണ്ണമായും യാതൊരു പിരിമുറുക്കവും ഇല്ലാതെ റിലാക്സ് ആക്കി വെക്കുക. മറ്റുള്ള ശല്യങ്ങള് ഒന്നും ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത സ്ഥലവും സന്ദര്‍ഭവും തിരഞ്ഞെടുക്കുക. ഇത് കൂടുതലും ആളുകള്‍ ചെയ്യുന്നത് രാവിലെയാണ്. ശേഷം നന്നായി റിലാക്സ് ചെയ്ത് തീര്‍ത്തും മസിലുകളെയെല്ലാം ഫ്രീയാക്കി കണ്ണുകള്‍ ബാലമോന്നും കൊടുക്കാതെ കാനുകള്‍ അടക്കുക. എന്നിട്ട് മുകളില്‍ നിന്നും ഒരു കയര്‍ മുന്നിലേക്ക് ഇറങ്ങി വരുന്നതായും അതില്‍ പിടിച്ചു തന്റെ ഭൗതിക ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പിരിഞ്ഞു ആ കയറില്‍ പിടിച്ചു ഉയരങ്ങളിലേക്ക് പോകുന്നതായി സങ്കല്‍പ്പിക്കുക. ഇതാണ് ആസ്ട്രല്‍ പ്രൊജക്ഷന്റെ ആദ്യത്തെ ഘട്ടം എന്ന് പറയുന്നത്. ഇതിനെ കുറിച്ചു ഓടുതല്‍ അറിയാന്‍ താഴെയുള്ള വീഡിയോ കാണുക.