ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് പണത്തേക്കാളുപരി തന്നെ സ്നേഹിക്കാനും ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളിലും കൂടെ നിൽക്കുന്ന ഒരാളെയാണ്. അല്ലാതെ തുടക്കത്തിൽ കൂടെയുണ്ട് എന്ന് പറഞ്ഞ് ഒടുവിൽ നമ്മുടെ കുറവുകൾ പറഞ്ഞു ഉപേക്ഷിക്കുന്ന ഒരാളെക്കാൾ നല്ലത് എല്ലാ ഉയർച്ചയിലും താഴ്ചയിലും കൂടെ നിൽക്കുന്ന ഒരു വ്യക്തിയെയാണ്. പ്രണയിക്കുന്നവരുടെ മനസ്സിൽ അവരുടെ പങ്കാളി എപ്പോഴും കൂടെ ഉണ്ടാകണമെന്ന് ചിന്തയാണുള്ളത്. അല്ലേ?
നമ്മളിൽ ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത് പ്രണയം എന്നത് ജീവിതത്തിൻറെ ഒരുഘട്ടത്തിൽ മാത്രമേ തോന്നുകയുള്ളൂ എന്നാണ്. എന്നാൽ യുകെയിൽ താമസിക്കുന്ന ഒരുപുരുഷന് പ്രണയിക്കാൻ ഒരു പ്രത്യേക പ്രായമാകുന്നത് വരെ കാത്തിരിക്കേണ്ടതില്ല. അവൻക്ക് എപ്പോഴാണ് തനിക്കൊരു ജീവിതപങ്കാളിയെ വേണമെന്ന് ആഗ്രഹിക്കുന്നത് അപ്പോൾ തന്നെ വിവാഹം കഴിക്കാം.ഇപ്പോൾ അദ്ദേഹത്തിന് 74 വയസ്സായി. എങ്കിലും അയാളുടെ ഉള്ളിൽ ഇപ്പോഴും പ്രണയമുണ്ട്. പ്രണയിക്കുന്നതിനായി ഇന്നും അയാൾ പങ്കാളിയെ തേടിക്കൊണ്ടിരിക്കുന്നു. എന്നാൽ വളരെ രസകരമായ മറ്റൊരു കാര്യം എന്ന് പറയുന്നത് ഒത്തിരി പേരെ വിവാഹം കഴിക്കുകയും ബന്ധം വേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
യുകെയിൽ താമസക്കാരനായ ഇദ്ദേഹത്തിൻറെ പേര് റോൺ എന്നാണ്. യുകെയിൽ ഏറ്റവും കൂടുതൽ വിവാഹിതനായ വ്യക്തിയായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. 2019 ൽ തന്റെ പ്രതിശ്രുത വധു റോസ് ഹാൻസുമായുള്ള വിവാഹനിശ്ചയം ഇദ്ദേഹം വേർപെടുത്തി. എന്നാൽ പ്രതീക്ഷ കൈവിടാതെ ഇപ്പോൾ വീണ്ടും തനിക്കായി പുതിയ പങ്കാളിയെ തേടുന്ന തിരക്കിലാണ്. റോൺ തന്റെ ഒമ്പതാമത്തെ ഭാര്യയാകാൻ ഒരാളെ അന്വേഷിക്കുന്നു. റോണിന് പ്രണയം പോലും ഉണ്ടാകണമെന്നില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. തന്റെ അവസാന പ്രതിശ്രുതവധുവിനെ അദ്ദേഹം ഇന്നുവരെ കണ്ടിട്ടില്ല. സംസാരിച്ചതിന് ശേഷമാണ് ഇരുവരും വിവാഹ നിശ്ചയം നടത്തിയത്, പിന്നീട് റോണിന് കുഴപ്പമില്ലെന്ന് തോന്നിയപ്പോൾ അവരുമായും ബന്ധം വേർപെടുത്തി.
74കാരനായ ഇദ്ദേഹത്തിന് ആ ബന്ധത്തിൽ എട്ട് കുട്ടികളാണുള്ളത്. അവസാനമായി വേർപിരിഞ്ഞപ്പോൾ അവൾ തന്നോടൊപ്പം സമയം ചെലവഴിക്കാൻ തീരുമാനിച്ചു. 2019 മുതൽ 2022 വരെ അദ്ദേഹം സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഇപ്പോൾ വീണ്ടും ആ ബന്ധത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. റോണിന് പാർക്കിൻസൺസ് രോഗമുണ്ട്. കൂടാതെ കോവിഡും അയാളിൽ വന്നുചേർന്നു. ഇതാണ് 2019 മുതൽ ഇതുവരെ അവിവാഹിതനായി തുടരാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ വീണ്ടും പ്രണയിക്കാൻ ഒരുങ്ങുകയാണ് എന്നെ അദ്ദേഹം പറയുന്നു.
അവിവാഹിതനായിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് റോൺ പറയുന്നു. അതുകൊണ്ടുതന്നെ തനിക്കുവേണ്ടി ഒമ്പതാമത്തെ ഭാര്യയെ അന്വേഷിക്കുന്ന തിരക്കിലാണിപ്പോൾ. 2014 ൽ റോൺ തന്നെക്കുറിച്ച് തന്നെഒരു പുസ്തകം എഴുതി.അതിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്നത് തന്റെ പ്രണയത്തിനായുള്ള അന്വേഷണത്തെക്കുറിച്ചാണ്. ഇപ്പോഴിതാ മറ്റൊരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. റോൺ അതിന് ദി വൈഫ് കളക്ടർ എന്ന് പേരിട്ടു. വൈകാതെ ഈ പുസ്തകവും പ്രസിദ്ധീകരിക്കും.