നമ്മുടെ സമുദ്രങ്ങളുടെ ആഴത്തേക്കാൾ കൂടുതൽ ബഹിരാകാശത്തെക്കുറിച്ച് നമുക്ക് അറിവുണ്ടെന്ന് പല ശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ ഭൂമിയിലെ വലിയ രണ്ട് സമുദ്രങ്ങളാണ്, ഭൂമിയുടെ ഉപരിതലത്തിന്റെ പകുതിയും ഈ സമുദ്രമാണ്. ഈ സമുദ്രങ്ങളുടെ ആഴത്തിൽ എത്ര ജീവിവർഗ്ഗങ്ങൾ ജീവിക്കുന്നുവെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല., എന്നാൽ 7 ലക്ഷം മുതൽ 10 ലക്ഷം വരെ സമുദ്ര ജീവികൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 91% സമുദ്ര ജീവികളെ ഇപ്പോഴും തരംതിരിച്ചിട്ടില്ല. നമ്മുടെ സമുദ്രങ്ങളെക്കുറിച്ചുള്ള നിരവധി രഹസ്യങ്ങൾ ഇനിയും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ വിഷയത്തില്‍ പഠനം നടത്താന്‍ ഒരുപാട് ആളുകൾ മുന്നോട്ട് വരുന്നുണ്ട്.
ഇത്തരം വിഷയങ്ങളില്‍ വിദഗ്ധരല്ലാത്ത ആളുകള്‍ക്കിടയിലുള്ള ഒരു സംശയമാണ് – അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ എവിടെയാണ് കണ്ടുമുട്ടുന്നത്? അവ എങ്ങനെ വേർതിരിച്ചറിയാൻ കഴിയും?. ഈ രണ്ട് സമുദ്രങ്ങള്‍ എന്ത്കൊണ്ടാണ് ഇടകലരാത്തത് ?. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ ഒത്തുചേരുന്ന സ്ഥലത്തിന് പറയുന്ന പേരാണ് കേപ് ഹോൺ. തെക്കേ അമേരിക്കയുടെ ഭാഗത്തുള്ള ഒരു ദ്വീപായ ടിയറ ഡെൽ ഫ്യൂഗോയുടെ തെക്കേ അറ്റത്താണ് ഇത് സ്ഥിതിചെയ്യുന്നത്. സാധാരണയായി കേപ് ഹോൺ കണ്ടുപിടിക്കാന്‍ വളരെ പ്രയാസമാണ് കാരണം ശക്തമായ കാറ്റ്, പ്രവചനാതീതമായ കാലാവസ്ഥ. ഇവയൊക്കെ ഈ കേപ് ഹോൺ കണ്ടുപിടിക്കുന്നതിന് പ്രതികൂലമായിവരാറുണ്ട്.
വ്യത്യസ്ത ഉപ്പുവെള്ളമുള്ള ജലത്തിന്റെ അതിർത്തിയാണിത്. ഉപ്പ് വെള്ളത്തിന്റെ വ്യത്യസ്ത സാന്ദ്രത കാരണം വെള്ളം മറ്റൊരു പാളിയിൽ വേർതിരിക്കുന്നു. രണ്ട് വ്യത്യസ്ത നിറമുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് വീട്ടിൽ ഒരു പരീക്ഷണമായി ഇങ്ങനെ ചെയ്യാൻ കഴിയും. ഇങ്ങനെ ചെയ്താല്‍ രണ്ട് വ്യത്യസ്ത പാളികളിൽ വെള്ളം വേര്തിരിഞ്ഞിരിക്കുനതായി കാണാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.