ഇന്ന് എല്ലാ വീടുകളിലും വിറകടുപ്പിനോട് വിട പറഞ്ഞു എല്‍പിജി സിലിണ്ടറിനെ സ്വീകരിച്ചിരിക്കുകയാണ്. ഒരുപാട് കമ്പനികള്‍ ഇന്ന് എല്‍പിജി സിലിണ്ടര്‍ വിതരണം ചെയ്യുന്നുണ്ട്.അതില്‍ നോണ്‍ ഗവണ്‍മെന്‍ടും ഗവണ്‍ മെന്‍ടും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഗ്യാസ്, ഭാരത് ഗ്യാസ് എന്നിവയൊക്കെ അതിനുദാഹരണമാണ്. എന്നാല്‍, എല്‍പിജി വിതരണത്തില്‍ പലരും കാണിക്കുന്ന ചതി നിങ്ങളാരും മനസ്സിലാക്കതെ പോകുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങള്‍ നിരന്തരമായി പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ആളുകളുടെ പണം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
എല്‍പിജി വിതരണത്തില്‍ ഒരു വിഭാഗം ആളുകള്‍ കാണിക്കുന്ന ക്രമക്കേടുകളില്‍ അകപ്പെടുന്നത് പാവപെട്ട ജനവിഭാഗങ്ങളാണ്.ഇത്തരം ചതിയന്മാര്‍ ഒരു കൂട്ടം ആളുകളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണ്. കേരളത്തില്‍ പ്രധാനമായി രണ്ടു സ്ഥലങ്ങളിലാണ് ഇത്തരം തട്ടിപ്പുകള്‍ സ്ഥിരമായി നടത്തുന്നത്. തട്ടിപ്പ് നടക്കുന്ന രീതിയിങ്ങനെയെന്നാണ് ആളുകള്‍ പറയുന്നത്, ഗ്യാസ് ഏജന്‍സിയില്‍ നിന്നാണ് വരുന്നത് എന്നും പറഞ്ഞു അവരുടെ അതേ യൂണിഫോമും ഐഡി കാര്‍ഡും ധരിച്ചു കൊണ്ട് സ്ത്രീകള്‍ വരുന്നു. ശേഷം ഒരു കേടുപാടും ഇല്ലാത്ത സിലിണ്ടറുകള്‍ പരിശോധിച്ച ശേഷം അതിനു മനപ്പൂര്‍വ്വം എന്തെങ്കിലും ഡാമേജുകള്‍ ഉണ്ടാക്കുന്നു.
സാധാരണ ഇത്തരം ഡാമേജുകള്‍ക്ക് 200 രൂപയാണ് വാങ്ങാറ്. എന്നാല്‍ ഇത്തരം തട്ടിപ്പിനിറങ്ങുന്ന ആളുകള്‍ വാങ്ങുന്നത് 500 മുതല്‍ 1000 രൂപ വരെയാണ്. അത് കൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ വീടുകളിലോ അടുത്ത വീടുകളിലോ ഉണ്ടാവുകയോ ചെയ്യുകയാണെങ്കില്‍ എത്രയും വേഗം നിങ്ങളുടെ ഗ്യാസ് ഏജന്‍സിയുമായി വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കേണ്ടതാണ്.