നമ്മുടെ ചുറ്റുപാടുമുള്ള വസ്തുക്കളില്‍ അതിന്റെ ന്രിഅവും രൂപവും കണ്ടാല്‍ നമ്മുടെ മനസില്‍ നിരവധി ചോദ്യങ്ങള്‍ ഉരുത്തിരിഞ്ഞു വരാറുണ്ട് എന്നാല്‍ അത് അത്ര വലിയ കാര്യമല്ലാത്തത്കൊണ്ട് നമ്മള്‍ ആരുംതന്നെ അതിനു പുറകെ പോവാറില്ല. എന്നിരിന്നാലും നമ്മള്‍ നിര്‍ബന്ധമായുംഅറിഞ്ഞിര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്‍ എന്ത്കൊണ്ടാണ് നമ്മുടെ ശബ്ദം റെക്കോര്‍ഡ് കേള്‍ക്കുമ്പോള്‍ വെത്യസ്തമായി തോന്നുന്നത് ?. എന്ത്കൊണ്ടാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രത്തിന്‍റെ ബട്ടണുകള്‍ വെത്യസ്ത സ്ഥാങ്ങങ്ങളില്‍ തയ്ച്ച് വെച്ചിരിക്കുന്നത് ?. എന്ത്കൊണ്ടാണ് ചില കുപ്പികളുടെ അടിഭാഗത്ത് മുഴകളുള്ളത് ?. എന്ത്കൊണ്ടാണ് എല്ലാ സ്കൂള്‍ ബസ്സുകളുടെയും നിറം മഞ്ഞയായി കാണപ്പെടുന്നത് ?. ഇതുപോലെ നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്നതും അനുഭവിക്കുന്നതുമായ എന്നാല്‍ ആരുംതന്നെ ഇതുവരെ ഉത്തരം തേടി പോയിട്ടില്ലാത്തതുമായ കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം ഇവിടെ കണ്ടെത്താം.
മഞ്ഞ നിറത്തിലുള്ള ബസ്സ്
എന്ത്കൊണ്ടാണ് സ്കൂള്‍ ബസ്സുകളില്‍ മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിച്ചിരിക്കുന്നത് ?. യഥാര്‍ത്ഥത്തില്‍ ഇത് പൂര്‍ണ്ണമായ മഞ്ഞ നിറമല്ല. മഞ്ഞ നിറത്തിന്‍റെ ഒരു നിറഭേദം മാത്രമാണ്. ഇതുനുകാരണം പെരിഫെറല്‍ വിഷന്‍ അതായത് നേര്‍ദൃഷ്ടിയല്ലാതെ നമ്മുടെ കണ്ണിന്‍റെ കോണുകളില്‍ കൂടി കാണുന്ന കാഴ്ചകളില്‍ മറ്റേത് നിറത്തിനെകാഴും കൂടുതലായി മഞ്ഞനിറം കാണാന്‍ സാധിക്കും. മാത്രമല്ല ഒരു കൂട്ടം വാഹനങ്ങള്‍ക്കിടയില്‍നിന്നും പെട്ടൊന്ന് തിരിച്ചറിയാനും ഇത് സഹായിക്കും.
രോമാഞ്ചം ഉണ്ടാകുന്നതിനുള്ള കാരണം.
നിങ്ങള്‍ക്ക് രോമാഞ്ചം ഉണ്ടാകാറുണ്ട്. ഇത് ഒരു വ്യക്തിയെ ഇക്കിളിപ്പെടുത്തുമ്പോഴോ തണുപ്പിക്കുമ്പോഴോ ഭയം, ഉല്ലാസം അല്ലെങ്കിൽ ലൈംഗിക ഉത്തേജനം പോലുള്ള ശക്തമായ വികാരങ്ങൾ അനുഭവിക്കുമ്പോഴോ ഉണ്ടാകാം. നിങ്ങള്‍ പലപ്പോഴം ചിന്തിച്ചിട്ടുണ്ടാകും, ഇതിനു പിന്നിലുള്ള കാരണമെന്താണ് എന്നത്? പക്ഷെ, പലര്‍ക്കും ഇതിനെ കുറിച്ചു അറിയില്ല. ഒരു ഹൊറര്‍ സിനിമ കാണുന്ന സമയത്തോ അല്ലെങ്കില്‍ പഴയ ഓര്‍മ്മകള്‍ മനസ്സിലേക്ക് തെളിഞ്ഞു വരുമ്പോഴോ ശരീരം ഒരു കോരിത്തരിപ്പ് ഉണ്ടാവുകയും നമ്മുടെ ശരീരത്തിലെ രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നതായും കാണാം. ഇതിനു പിന്നിലുള്ള കാരണം എന്താണ് എന്ന് നോക്കാം. വളരെ അപ്രതീക്ഷിതമായി സ്വമേതെയാ നമ്മുടെ ശരീരത്തില്‍ താക്കാലികമായി ഉണ്ടാകുന്ന വളരെ ഉയര്‍ച്ചകളാണ് രോമാഞ്ചം . ഗൂസ്ബംപ്സ് എന്നാണ് ഇതിനെ ഇംഗ്ലീഷില്‍ പറയുന്നത്. അതായത് താറാവിന്‍റെയും കോഴിയുടെയും തൂവല്‍ നീക്കിയാല്‍ കാണുന്ന ചെറിയ കുഴികള്‍ പോലെയുള്ള ചര്‍മ്മമാണ് നമുക്ക് രോമാഞ്ചം വരുമ്പോള്‍ ഉണ്ടാകുന്നത്. അതിനാലാണ് ഇതിനു ഗൂസ് ബംപ്സ് എന്ന് പേര് വന്നത്. വളരെ തണുപ്പുള്ള സമയങ്ങളിലോ അല്ലെങ്കില്‍ നമ്മുടെ മനസ്സും ശരീരവും വളര നല്ല രീതിയില്‍ വികാരം ഉണര്‍ത്തുമ്പോഴോ രോമങ്ങളോട് ചേര്‍ന്നുള്ള വളരെ ചെറിയ മസിലുകള്‍ സങ്കോചിക്കുകയും അത് വഴി ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ ചറിയ താഴ്ചകള്‍ ഉണ്ടാവുകയും അത് തൊട്ടടുത്തുള്ള ചര്‍മ്മ ഭാഗത്തെ പുറത്തേക്ക് തല്ലുകയും അത് വഴി രോമം എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് നമ്മുടെയൊക്കെ ശരീരത്തില്‍ രോമാഞ്ചം ഉണ്ടാകുന്നത്.
ഇത്തരം കൂടുതല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുന്നതിനായി താഴെയുള്ള വീഡിയോ കാണുക