സ്ഥലം ലാഭിക്കാനായി ആളുകള്‍ ചെയ്ത കിടിലന്‍ തന്ത്രങ്ങള്‍.

പലപ്പോഴും നമ്മുടെ വീട് വൃത്തിയാക്കി ഇടുക എന്ന് പറയുന്നത് വലിയൊരു ഉദ്യമം ആയി മാറാറുണ്ട് അല്ലേ….?അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ വീട് ശരിയായ രീതിയിൽ നമുക്ക് വൃത്തിയാക്കി ഇടാൻ സാധിക്കാറില്ല. അതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ചിലപ്പോൾ നമ്മുടെ വീട്ടിൽ വലിയ സ്ഥലം ഉണ്ടാവില്ല എന്ന് പറയുന്നത് തന്നെയായിരിക്കും. ഒരുപാട് സാധനങ്ങൾ എടുത്തു വയ്ക്കുവാൻ മറ്റും വീട്ടിൽ സ്ഥലം ഇല്ല എന്നുണ്ടെങ്കിൽ വീട് വൃത്തിയാക്കുവാനും വലിയ ബുദ്ധിമുട്ടായിരിക്കും നമ്മൾ അനുഭവിക്കുന്നത്. ചിലപ്പോൾ രണ്ട് അലമാരകൾ നിറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ മുറി വളരെ ഇടുങ്ങിയതായി നമുക്ക് അനുഭവപ്പെടുന്നു.

വിദേശരാജ്യങ്ങളിൽ ഒക്കെ സ്ഥലം കുറയ്ക്കുന്നതിന് വേണ്ടി ചില സാധനങ്ങളൊക്കെ നിലവിൽ വന്നിട്ടുണ്ട്. നമുക്ക് സ്ഥലം കുറയ്ക്കുകയും ചെയ്യാം. അത് ആവശ്യമില്ലാത്തപ്പോൾ ഒരു പെയിൻറിങ് പോലെ എടുത്തു വയ്ക്കാനും കഴിയും. കേൾക്കുമ്പോൾ തന്നെ എത്ര രസം ഉണ്ട് അല്ലേ….?അങ്ങനെ ഒന്ന് നമുക്ക് വാങ്ങി നോക്കിയാലോ എന്നൊരു ചിന്ത ആയിരിക്കും ഇപ്പോൾ മനസ്സിലേക്ക് വരുന്നത്. എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ. അതിനു മുൻപ് ഇതിൻറെ വില ഒന്ന് കേൾക്കുന്നത് നന്നായിരിക്കും. ഇത്തരത്തിലുള്ള ചെറിയ ഒരു സ്റ്റുളിന് പോലും വരുന്ന വില എന്നുപറയുന്നത് 32,000 രൂപ ഒക്കെയാണ്.

Awesome Space Saving Ideas
Awesome Space Saving Ideas

എന്താ ഇങ്ങനെ ഒന്ന് വാങ്ങി നോക്കുന്നുണ്ടോ…..? വാങ്ങുകയാണെങ്കിൽ രണ്ടെണ്ണം വാങ്ങുമ്പോഴേക്കും പോക്കറ്റ് കാലിയാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരത്തിൽ രസകരമായ ചില അറിവുകളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. രസകരമായവ മാത്രമല്ല കേട്ടോ, ഏറെ കൗതുകകരമാണ്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൊറോണ ഒക്കെ ആയിട്ട് എല്ലാവരും ഡാർക്ക് അടിച്ചു ഇരിക്കുന്ന സമയം ആയിരിക്കും. അതുകൊണ്ട് ഇത്തരം വ്യത്യസ്തമായ കൗതുകം നിറഞ്ഞ ഒരു പോസ്റ്റ് ലഭിക്കുമ്പോൾ എല്ലാവരും ഒന്ന് ചിരിക്കും.

കുറച്ചു സമയമെങ്കിലും മനസ്സും റിഫ്രഷ് ആകും. നമ്മുടെ ചുറ്റും നടക്കുന്നതൊന്നും മനസ്സിലാവാതെ നമ്മൾ ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോ. അതുകൊണ്ട് ഇത്തരം സാധനങ്ങൾ ഒക്കെ നമ്മുടെ ലോകത്തുണ്ട് എന്നും നമ്മുടെ സാങ്കേതികവിദ്യ എത്രത്തോളം വളർന്നു എന്നുമൊക്കെ എല്ലാവരും അറിയട്ടെ. പല സാധനങ്ങളും ഒരുമിച്ച് ചുരുട്ടി വെക്കാൻ പറ്റുന്ന ഒരു മേശയെ പറ്റിയാണ് പറയാൻ പോകുന്നത്. അങ്ങനെ ഒരു മേശയും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ…..?വേണമെങ്കിൽ ടീപ്പോ ആയി ഉപയോഗിക്കാം. അല്ലാത്തപ്പോൾ ഒരു ഡൈനിങ് ടേബിൾ ആയോ ഒക്കെ ഉപയോഗിക്കാൻ കഴിയുന്ന മേശയെ പറ്റി ആണ് പറയാൻ പോകുന്നത്.

ഇതിനും വില എന്നു പറയുന്നത് ഏകദേശം 45,000 രൂപ ഒക്കെ അടുത്തു വരും എന്നുള്ളത് ഉറപ്പാണ്. എങ്കിലും ഇത് വളരെ സഹായകമാണ്. ഇത് വലിയ സഹായമാണ് വിദേശരാജ്യങ്ങളിൽ ഉള്ള ആളുകൾക്ക് നൽകുന്നത്. അതുപോലെ അഞ്ചാറ് കത്തികൾ ഒരുമിച്ച് ഒരു കത്തിക്കുള്ളിൽ തന്നെ വെച്ച് ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ….? നമ്മുടെ ആവശ്യത്തിന് ഓരോന്നായി കത്തി എടുക്കുകയും ചെയ്യാം. ഏറ്റവും ചെറിയ കത്തി പഴങ്ങളുമൊക്കെ മുറിക്കുന്നതിന് വേണ്ടി വേണമെങ്കിലും ഉപയോഗിക്കാം. ഏറ്റവും വലിയ കത്തി മാംസം മുറിക്കുന്നതിന്.

അങ്ങനെ ചൈനയുടെ ഒരു പ്രത്യേകതരം കത്തി ഉണ്ട് ഒരു തടിക്കുള്ളിൽ മറ്റൊരു കത്തി അങ്ങനെ 5- 6 കത്തികളാണ് ലഭിക്കുന്നത്. ഇങ്ങനെയൊക്കെ ലഭിക്കുമ്പോൾ അത് വലിയ സഹായമായിരിക്കും. അടുക്കളയിൽ ഒക്കെ ഒരുപാട് സ്ഥലം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. കേട്ടാൽ അമ്പരക്കും എന്നുള്ളത് ഉറപ്പാണ്. നേരത്തെ പറഞ്ഞതുപോലെ തന്നെ ഇതിന് വിലയും 32000- 45,000 രൂപ മുടക്കി ഒരു കത്തി വാങ്ങണോ എന്ന് ചിന്തിക്കേണ്ട, അവിടെയുള്ളവർ വാങ്ങും. കാരണം അവർക്ക് ഇങ്ങനെ വലിച്ചുവാരി ഇട്ടിരിക്കുന്നത് അവർക്ക് ഇഷ്ടമുള്ള കാര്യമല്ല. ഇനിയുമുണ്ട് രസകരമായ കുറെ അറിവുകൾ. ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.