സാധാരണയുണ്ടായ വാഹനാപകടത്തിലാണ് പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്കര്‍ മരിച്ചത് എന്നാണ് മാധ്യമങ്ങള്‍ ചൂണ്ടി കാണിച്ചിരുന്നത്. ആ അപകടത്തില്‍ ബാലഭാസ്കറിന്റെ മകളെയും നഷ്ട്ടമായിരുന്നു. എന്നാല്‍, അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ മരണത്തില്‍ എന്തോ ദുരൂഹതയുണ്ട് എന്ന് ബാല ഭാസ്കറിന്റെ കുടുംബം സംശയം ഉന്നയിച്ചിരുന്നു. 25 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രതിയായ മുന്‍ മേനേജര്‍ ഇതില്‍ ഉള്‍പ്പെട്ടതോടെയാണ് ബാലഭാസ്കറിന്റെ കുടുംബം സംശയവുമായി മുന്നോട്ടു വന്നത്തു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദുരൂഹതകള്‍ ശരി വെക്കുന്ന തെളിവുകളും ലഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയ തെളിവുകളുമായി കലാഭവന്‍ സോബി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്നു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് കലാഭവന്‍ സോബി വന്നിരിക്കുന്നത്. ഇത് ബാല ഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പുതിയ വഴിത്തിരിവായേക്കാം. അപക്ടം നടന്ന സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന വാര്‍ത്തയുമായിട്ടാണ് സോബി വന്നിരിക്കുന്നത്. മാധ്യമങ്ങളില്‍ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ആളെ മനസ്സിലാക്കി തിരിച്ചറിയാന്‍ കഴിഞ്ഞത് എന്നും സോബി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ അറിയാത്ത മറ്റു ചിലരെയും അപകട സ്ഥലത്ത് കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോട് സൂചിപ്പിച്ചിരുന്നുവെങ്കിലും അന്വേഷണം ആ രീതിയില്‍ മുന്നോട്ടു പോയില്ല എന്ന് സോബി കൂട്ടിച്ചേര്‍ക്കുന്നു.