ഇന്ത്യയിൽ ജീവിക്കാൻ കൊള്ളാവുന്ന ഒരേയൊരു നഗരം ബാംഗ്ലൂർ.

ഇന്ത്യയുടെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ബാംഗ്ലൂർ എന്നു പറയണം. ഏറ്റവും കൂടുതൽ ആളുകൾ താമസമാക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം കൂടിയാണ് ബാംഗ്ലൂർ. ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ജോലിയും വിദ്യാഭ്യാസവും തേടിയെത്തുന്നത് ബാംഗ്ലൂർ നഗരത്തിലേക്ക് തന്നെയാണ്. അടുത്തകാലത്താണ് ബാംഗ്ലൂർ എന്ന പേരിനു പകരം ബംഗളൂരു എന്ന പേര് എത്തിയത്. കർണാടക സംസ്ഥാനത്തിലെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബംഗളൂരു. കർണാടകയിലെ തെക്കൻ സമതലങ്ങളിൽ ആണ് ഈ ഒരു സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിൽ ഒന്നുമായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്.

Bangalore
Bangalore

ഏകദേശം 65 ലക്ഷം പേരാണ് ഈ ഒരു സ്ഥലത്ത് താമസിക്കുന്നത്. വൻകിട വ്യവസായങ്ങളും സോഫ്റ്റ്‌വെയറുകളും വാർത്താവിനിമയ സംവിധാനങ്ങളും തുടങ്ങി പല മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ ബാംഗ്ലൂർ നഗരത്തിലുണ്ട്. ഇവിടെ എത്തിച്ചേരുന്ന ഒരു വ്യക്തിക്ക് പട്ടിണി കിടക്കേണ്ട അവസ്ഥ വരില്ല. കാരണം അത്രത്തോളം ജോലി സാധ്യതകൾ ആണ് അവിടെ ഒരു മനുഷ്യനെ കാത്തിരിക്കുന്നത്. വിദ്യാഭ്യാസത്തിന് എത്തുന്ന കുട്ടികളിൽ തന്നെ പാർടൈം ജോലി ചെയ്തു ജീവിക്കുന്നവരും നിരവധിയാണ്.

ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂരിനെ വിശേഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി ബാംഗ്ലൂർ മാറാനുള്ള കാരണങ്ങൾ പലതാണ്. ലോകത്തിൽ വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും നല്ല നഗരമായി ബാംഗ്ലൂരിനെ തിരഞ്ഞെടുത്തിട്ട് പോലുമുണ്ട്. 1500 കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന ഒന്നാമനാണ് ബാംഗ്ലൂരിലെ സ്ഥാപകനായ കണക്കാക്കപ്പെടുന്നത്. ഏതൊരു സ്ഥലം ജീവിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കുമ്പോഴും അവിടെ കാലാവസ്ഥയാണ് പലർക്കും ബുദ്ധിമുട്ടായി വരുന്നത്. എന്നാൽ ബാംഗ്ലൂരിലേ അവസ്ഥ ആർക്കും ജീവിക്കാൻ സാധിക്കുന്ന ഒരു കാലാവസ്ഥ തന്നെയാണ്.

ബാംഗ്ലൂരിലെ ഭൂപ്രകൃതി അല്പം പരന്നതാണെങ്കിലും മധ്യഭാഗത്ത് ഉയർന്ന പ്രദേശങ്ങൾ ഉണ്ട്. ഏറ്റവും ഉയർന്ന പ്രദേശം 962 മീറ്റർ ഉയരത്തിൽ ആണ് ഉള്ളത്. ബാംഗ്ലൂരിൽ പ്രധാന നദികൾ ഒന്നും തന്നെ ഒഴുകുന്നില്ല. എങ്കിലും 60 കിലോമീറ്റർ വടക്കുള്ള നന്ദിഹിൽസിലൂടെ അർക്കവതി നദി ഒഴുകുന്നുണ്ട്. ബാംഗ്ലൂരിന്റെ ഭൂപ്രകൃതി അതിമനോഹരമായി വിസ്മയിപ്പിക്കുന്നതാണ്. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നതും ഏറ്റവും കൂടുതൽ ആളുകൾ ജോലി തേടിയെത്തുന്നതുമായ ഒരു നഗരം ബാംഗളൂർ തന്നെയാണ്.