ബാർബർ എന്ന് കേൾക്കുമ്പോൾ പലർക്കും അത്ര വലിയ ജോലിയായി ഒന്നും തോന്നില്ല എന്നത് വാസ്തവം. എന്നാൽ, ഹെയർസ്റ്റയിലിങ് ഒരുപാട് പഴക്കം ചെന്നൊരു കലയാണ്. എന്നാൽ ഇതിൽ ഒരുപാട് പുതുമയാർന്ന അലങ്കാര പണികൾ സൃഷ്ട്ടിക്കുന്ന ഒത്തിരി ബാർബർമാർ നമ്മുടെ ലോകത്തിന്റെ പല കോണിലായിമുണ്ട്. ഒരുപക്ഷെ, ഹെയർ കട്ടിങ് എത്രമാത്രം ബുദ്ധിമുട്ടുള്ള ഒരു കലയാണ് എന്ന് നമ്മളൊക്കെ മനസ്സിലാക്കിയത് ഈ ലോക്ഡൗൺ സമയത്തായിരിക്കും. നമ്മുടെ മുഖത്തിന്റെ ശൈലിക്കനുസരിച്ചുള്ള വ്യത്യസ്ഥമായ ഹെയർസ്റ്റൈലിംഗ് നടത്തുന്ന ഒത്തിരി കേമന്മാരായ ബാർബർമാർ നമുക്ക് ചുറ്റുമുണ്ട്. അത്തരം ആളുകളെയാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്.
തലമുടി ഉപയോഗിച്ച് ചിത്രപ്പണി നടത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ബാർബർ ആർട്ടിസ്റ്റ്. ക്യാൻവാസിൽ ചിത്രം വരക്കുന്ന ആളുകളെ നിങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാകും. എന്നാൽ, ഇന്ന് മണലിലും മനുഷ്യ ശരീരത്തിലും ചുമരിലുമെല്ലാം ചിത്രം വരച്ചു ആളുകളെ അത്ഭുതപ്പെടുത്തുന്ന ഒത്തിരി ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ട്രിമ്മറും കത്രികയും മാത്രം ഉപയോഗിച്ച് ആളുകളുടെ ഇഷ്ട്ടത്തിനനുസരിച്ചുള്ള പോട്രെയ്റ്റുകൾ വരക്കുന്ന ബാർബർമാരും ലോകത്തിന്റെ ഭാഗങ്ങളിലായി ഉണ്ട് കേട്ടോ? അതായത് നമുക്ക് ഇഷ്ട്ടമുള്ള ആളിന്റെ മുഖവും അതേ ഹെയർസ്റ്റെയിലും നമ്മുടെ തലയിൽ ട്രിമ്മർ ഉപയോഗിച്ച് വെട്ടിയെടുക്കാനാകും. ഒറ്റ നോട്ടത്തിൽ നമ്മുടെ തലമുടി ഏതാണ് എന്ന് പോള് മനസ്സിലാകില്ല. സത്യം പറഞ്ഞാൽ ഇത് കണ്ടാൽ ഇങ്ങനൊരു സ്റ്റെയിൽ നമ്മുടെ സ്വപ്നങ്ങളിൽ പോലും ഉണ്ടാകില്ല.
ഇത്തരത്തിലുള്ള മറ്റു അപൂർവ്വമായ ബാർബർമാരെയും അവർ ചെയ്യുന്ന ഹെയർസ്റ്റെയിലുകളെയും കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.