ഏത് പ്രായക്കാരും എപ്പോഴും കാണാനും പോകാനും ആസ്വദിക്കാനും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ബീച്ചുകൾ. ഒരു തവണയെങ്കിലും ബീച്ചുകൾ സന്ദർശിക്കാത്തവരായിട്ട് ആരുമിണ്ടാകില്ല. എത്ര കണ്ടാലും മതി വരാത്ത ഒന്നാണ് കടലും കടൽ തിരമാലകളും. ആഞ്ഞടിക്കുന്ന തിരമാലയുടെ ശബ്ദം നമ്മുടെ മനസ്സിനും ശരീരത്തിനും എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് തരുന്നത്. നമ്മൾ ഒരുപാട് ബീച്ചുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം അപൂർവ്വമായ അപകടം പതിയിരിക്കുന്ന ചില ബീച്ചുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഏതൊക്കെയാണ് എന്ന് നോക്കാം.
കിലോവിയ ഹവായിലുള്ള ബ്ലാക്ക് സാൻഡ് ബീച്ച്. പല തരത്തിലുള്ള ബീച്ചുകൾ കണ്ടിട്ടുള്ള നമ്മളിത്രമൊരു ബീച്ചിനെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. 2018ലാണ് ഈ ബീച്ചിനടുത്തുള്ള അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും അതിനടുത്തുള്ള 700ലധികം വീടുകൾ തരിപ്പണമാകുകയും ചെയ്തിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ആ പ്രദേശത്തെ രണ്ടു ചതുരശ്രകിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം പുതിയതായി രൂപപ്പെട്ടു വന്നു. കൂടാതെ അതോടൊപ്പം കറുത്ത നിറത്തിലുള്ള പൂഴി നിറഞ്ഞ ഒരു ബീച്ച് രൂപപ്പെട്ടു വന്നു. ലോകത്തിലെ തന്നെ ലാവ കടലിലേക്ക് ഒലിച്ചിറങ്ങുന്ന അപൂർവ്വ സ്ഥലങ്ങളിൽ ഒന്നാണിത്.
ലാവ നിരന്തരമായി ഒളിച്ചിറങ്ങുന്നതിന്റെ ഭാഗമായി ഈ കടലിലെ വെള്ളത്തിന്റെ താപനില 110ഡിഗ്രി വരെ ഉയരാൻ കാരണമായി. മാത്രമല്ല, ഇതിനടുത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഇപ്പോഴും പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരുപക്ഷെ, ഈ അഗ്നിപർവ്വതം ഏത് നിമിഷം വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ്.
ഇതുപോലെയുള്ള അപകടകാരികളായ മറ്റു ബീച്ചുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.