ജീവിതം എന്ന് പറയുന്നത് സന്തോഷവും സങ്കടവും നിറഞ്ഞ ഒരു യാത്രയാണ്. അതില്‍ ഒരുപക്ഷെ നാം അറിഞ്ഞും അറിയാതെയും ഒക്കെ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടാകാം. ചില തെറ്റുകള്‍ ഓര്‍ത്ത് ഇന്നും നമ്മളില്‍ പലരും പശ്ചാതാപിക്കുന്നുണ്ട്. കുറ്റബോധം കാരണം ജീവിതം മടുത്തു പോയ ഒത്തിരിയാലുകള് നമുക്കിടയിലുണ്ട്. പലപ്പോഴും ആളുകള്‍ സ്വന്തം ജീവിതം ബ്വരെ അവസാനിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.ഉദാഹരണത്തിന് നിങ്ങള്‍ ആരെയെങ്കിലും വഞ്ചിക്കുകയാണ് എങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പിന്നീട് ഒരിക്കലും സമാധാനം ലഭിക്കില്ല. ഒരുപക്ഷെ നിങ്ങള്‍ അയാളെ വഞ്ചിച്ചു എന്ന് അയാള്‍ക്ക് മനസ്സിലായില്ല എങ്കിലും നിങ്ങള്‍ വിജയിച്ചു എന്ന് ഒരിക്കലും നിങ്ങള്‍ വിശ്വസിക്കരുത്. കാരണം നിങ്ങളുടെ ജീവിതത്തിന്റെ തകര്‍ച്ച ഇവിടെ തുടങ്ങുകയാണ് എന്നതാണ് വാസ്തവം.
ചിലയാളുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തെറ്റുകള്‍ ചെയ്താലും മറ്റുള്ളവരുടെ മുന്നില്‍ അതൊന്നും തന്നെ ബാധിക്കുന്നതേയല്ല എന്ന അഹംഭാവത്തോടെയാണ് ജീവിക്കാറ്.അത്തരം ആളുകള്‍ക്ക് ജീവിജീവിതം എത്ര നന്നായി മുന്നോട്ട് കൊണ്ടുപോകണം എന്ന് എത്ര ആഗ്രഹിച്ചാലും മുന്നോട്ട് പോകാൻ കഴിയില്ല. മാത്രമല്ല അവരുടെ ജീവിതത്തിലുടനീളം എന്ത് നല്ല കാര്യങ്ങൾ ചെയ്താലും നെഗറ്റീവ് വികാരങ്ങളുമായി ജീവിക്കേണ്ടിവരുന്നു. നിങ്ങളുടെ ഉള്ളിൽ വളർന്നുവന്ന മുൻകാല തെറ്റുകളുടെയും പശ്ചാത്താപങ്ങളുടെയും പ്രത്യാഘാതങ്ങളെ മറികടക്കാൻ നിങ്ങൾക്ക് കഴിയാതെ വരുമ്പോഴാണ് ജീവിതം ഒരു ഭാരമായി തോന്നുന്നത്. എത്ര സന്തോഷങ്ങൾ നിറഞ്ഞ നിമിഷങ്ങൾ വന്നാലും മനസ്സ് തുറന്ന് അവയെ ആസ്വദിക്കാൻ കഴിയില്ല. ലളിതമായ ചില കാര്യങ്ങളുടെ സഹായത്തോടെ നിങ്ങൾക്ക് കുറ്റബോധം എങ്ങനെ മറികടക്കാമെന്നും മുൻകാല തെറ്റുകളിൽ നിന്നും എങ്ങനെയാണ് ഒരു അതിജീവനം ഉണ്ടാക്കുക എന്തിനെക്കുറിച്ചാണ് ഞങ്ങള്‍ നിങ്ങളോട് പറയാന്‍ പോകുന്നത്.
പശ്ചാത്താപം മറികടക്കാനുള്ള വഴികൾ
നിങ്ങൾ കാരണം ആരെങ്കിലും വേദനിച്ചു എങ്കിലും ആർക്കെങ്കിലും ദ്രോഹമുണ്ടായി എന്ന് തോന്നിയാലോ അയാളോട് തന്നെ ക്ഷമാപണം നടത്തുക.ക്ഷമാപണം നടത്തി ഈ ഭാരിച്ച ഭാരത്തിൽ നിന്നും നിങ്ങൾക്ക് സ്വയം രക്ഷപ്പെടാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് മനസ്സിന് വല്ലാത്ത ആശ്വാസം തോന്നുകയും ജീവിക്കാനുള്ള ഒരു ഉന്മേഷം വരികയും ചെയ്യും.
കൂടാതെ ക്ഷമാപണത്തോടൊപ്പം നിങ്ങൾ നിങ്ങളാൽ കഴിയുന്ന സഹായം അവർക്ക് വാഗ്ദാനം ചെയ്യുക. അവർക്ക് നിങ്ങളിൽ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കാൻ അത് സഹായിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് മനസ്സ് തുറന്നു സന്തോഷിക്കാൻ കഴിയും.
അടുത്തതായി താൻ ചെയ്തത് തെറ്റാണ് എന്നത് സ്വയം മനസ്സിലാക്കുക. അതായത് സ്വന്തം തെറ്റിനെ അംഗീകരിക്കാനുള്ള ഒരു മനസ്സ് ഉണ്ടാവുക എന്നതാണ്. പലപ്പോഴും നമ്മുടെ തെറ്റുകൾ ആവർത്തിക്കാൻ കാരണം നമ്മുടെ തെറ്റിന് നമ്മൾ തന്നെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോഴാണ്.എന്നാൽ നിങ്ങൾ സ്വയം ക്ഷമിക്കുന്നതുവരെ നിങ്ങൾക്ക് മറ്റുള്ളവരോട് ക്ഷമ ചോദിക്കാൻ കഴിയില്ലെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. അതിനാൽ സ്വയം ക്ഷമ ചോദിക്കാൻ പഠിക്കുക.
നിങ്ങൾ ചെയ്ത തെറ്റുകളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കുക.
തെറ്റുകൾ എല്ലാവർക്കും സംഭവിക്കുന്നു. എന്നാൽ നിങ്ങളുടെ ഏതെങ്കിലും തെറ്റ് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കുറ്റബോധം അല്ലെങ്കിൽ ഗിൽറ്റ് പോലുള്ള നിഷേധാത്മക വികാരങ്ങളിൽ ജീവിക്കുന്നതിനുപകരം തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇനി ഇത് ചെയ്യില്ലെന്ന് സ്വയം വാഗ്ദാനം ചെയ്യുന്നതാണ് നല്ലത്.
സുഹൃത്തുക്കളോട് സംസാരിക്കുക.
നിങ്ങൾ കുട്ടമ്പോധം ഉള്ളിലൊതുക്കിയാണ് ജീവിക്കുന്നതെങ്കിൽ ഇത് കാരണം നിങ്ങൾ നിരന്തരം വിഷമിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുമായോ കുടുംബാംഗവുമായോ സംസാരിച്ച് മുഴുവൻ കാര്യങ്ങളും പറയുന്നത് ഉള്ളിലെ ഭാരം ഒരു പരിധി വരെ കുറയാൻ സഹായിക്കും. നന്നായിരിക്കും. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസ്സ് ലഘൂകരിക്കുകയും അതിന് ശരിയായ പരിഹാരം കണ്ടെത്താൻ സാധിക്കുകയും ചെയ്യും.