നമ്മുടെ രാജ്യത്തെ ആദ്യ സമ്പന്നൻമാരുടെ പട്ടികയിൽ ഉള്ള ഒരാളാണ് ബിൽഗേറ്റ്സ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരിക്കൽ ഒരു കഥ പോലെ പലയിടങ്ങളിൽ കേട്ടോരു കാര്യത്തെ പറ്റിയാണ് പറയുന്നത്. ഒരിക്കൽ ബിൽഗേറ്റ്സ് ഒരു റെസ്റ്റോറന്റിൽ എത്തി. ഭക്ഷണം കഴിഞ്ഞശേഷം റസ്റ്റോറൻറ് ജോലിക്കാരന് അദ്ദേഹം അഞ്ച് ഡോളർ മാത്രമാണ് ടിപ്പ് നൽകിയത്. അദ്ദേഹം ഒരു ടിപ്പ് നൽകിയപ്പോൾ അയാൾ പോലും ഒന്ന് അമ്പരന്ന് പോയിരുന്നു.
എന്തുകൊണ്ടാണ് ഇത്രയും കുറവായ ഒരു സംഖ്യ അയാൾ നൽകിയത് എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ മുഖത്ത് ആ അമ്പരപ്പ് പ്രകടമായിരുന്നു. ബിൽഗേറ്റ്സ് അദ്ദേഹത്തോട് ചോദിച്ചു, എന്താണ് നിങ്ങൾക്ക് ഇത് പോരെ എന്ന്. അപ്പോൾ അയാൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ കുറച്ചു മുൻപ് നിങ്ങളുടെ മകൾക്ക് വേണ്ടി ഇവിടെ ഭക്ഷണം വിളമ്പിയിരുന്നു, അവർ എനിക്ക് തന്നത് 500 ഡോളറാണ്. നിങ്ങൾ ആണെങ്കിൽ ലോകത്തിലെ അതിസമ്പന്നനായ ഒരു മനുഷ്യനും, എന്നിട്ടും നിങ്ങൾ എനിക്ക് എന്തുകൊണ്ടാണ് അഞ്ച് ഡോളർ തന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നാൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
എൻറെ മകൾക്ക് നിങ്ങൾക്ക് 500 ഡോളർ തരാൻ സാധിക്കും, കാരണം അവളുടെ അച്ഛൻ ഈ ലോകത്തിലെ അതിസമ്പന്നനായ മനുഷ്യനാണ്. പക്ഷേ എൻറെ അച്ഛൻ വെറും ഒരു മരതൊഴിലാളിയായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് ഈ ഒരു തുക മാത്രമേ നിങ്ങൾക്ക് തരാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ആ പറഞ്ഞ വാക്കുകൾക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു. പണം എന്ന് പറയുന്നത് വെറുതെ ചിലവഴിച്ചു കളയാനുള്ളതല്ല എന്നതായിരുന്നു ഏറ്റവും കൂടുതലായി ആളുകൾ മനസ്സിലാക്കേണ്ട അർത്ഥം. കഷ്ടപ്പെട്ടുണ്ടാക്കുന്ന ഒരാൾക്ക് മാത്രമേ പണത്തിന്റെ യഥാർത്ഥ മൂല്യം അറിയുകയുള്ളൂ. അങ്ങനെയുള്ളവർ ആവശ്യമില്ലാത്ത രീതിയിൽ അത് ചിലവഴിക്കുവാൻ നിൽക്കാറില്ല. എന്നാൽ ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു വ്യക്തി തന്നെയാണ് ബിൽഗേറ്റ്സ്. അദ്ദേഹം അനാവശ്യ കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കാറില്ല എന്ന് പണ്ടും വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. ആഡംബരത്തിൽ അദ്ദേഹത്തിന് യാതൊരു താൽപര്യവുമില്ല എന്ന രീതിയിലായിരുന്നു പലപ്പോഴും വന്നിട്ടുള്ള ചില റിപ്പോർട്ടുകൾ.
എന്നാൽ തങ്ങളുടെ മക്കൾ ആഡംബര ജീവിതം നയിക്കുന്നതിന് അദ്ദേഹം ഒരിക്കലും നിരുത്സാഹപ്പെടുത്തുന്നില്ല. അദ്ദേഹത്തിൻറെ മറുപടിയിൽ നിന്ന് തന്നെ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അവളുടെ അച്ഛൻ സമ്പന്നനായ മനുഷ്യനാണ്. പക്ഷേ തന്റെ അച്ഛൻ അങ്ങനെയല്ല. അത് ഒരു ഓർമ്മപ്പെടുത്തലായിരുന്നു.