ഈ ലോകത്തിൽ വെച്ച് അപകടകാരികളായ പല ജീവികളും കാണപ്പെടുന്നത് ആമസോൺ കാടുകളിൽ ആണെന്നത് പലർക്കും അറിയാവുന്ന കാര്യമാണ്.ഈ മൃഗങ്ങളെ അടുത്ത് കാണുവാൻ പോലും സാധിക്കില്ല. കാരണം അത്ര മാത്രം ഭീഷണിയാണ് ഇവ ഉയർത്തുന്നത്. ആമസോൺ കാടുകളിൽ കാണപ്പെടുന്ന ചില അപകടം നിറഞ്ഞ ജീവികളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു പ്രത്യേക തരത്തിലുള്ള പഴുതാരയെ അവിടെ കാണുവാൻ സാധിക്കും. ഇവയുടെ വിഷം മനുഷ്യർക്കും വളരെ വലിയ വിഷമാണ് നൽകുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഈ വിഷം ശരീരത്തിൽ എത്തിയാൽ മരിച്ചുപോകും എന്നുള്ളത് ഉറപ്പാണ്.
അത് പോലെ കറുത്ത നിറത്തിലുള്ള പ്രത്യേകതരത്തിലുള്ള മുതലകളും ഇവിടെ കാണുവാൻ സാധിക്കും. ഇവയെയും ഭയക്കേണ്ടത് തന്നെയാണ്. അതുപോലെതന്നെ ഒരു ബ്രസീലിയൻ ചിലന്തി ഉണ്ട്. ഒരു പ്രത്യേക വിഷമുള്ള ഇനങ്ങളാണ് ഇവ. ഇവ കടിക്കുകയാണെങ്കിൽ ഒന്നുകിൽ ശ്വാസതടസ്സം അല്ലെങ്കിൽ പക്ഷാഘാതം എന്നിവ ഉണ്ടാകുന്നതാണ് അറിയുവാൻ സാധിക്കുന്നത്. അതുപോലെ മനുഷ്യൻറെ പല്ലുകൾ പോലെയുള്ള ചില മത്സ്യങ്ങളെയും ഈ ആമസോൺ മഴക്കാടുകളിൽ കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഒരു പ്രത്യേകതരത്തിലുള്ള തവളകളെ ആമസോൺ കാടുകളിൽ കാണാൻ സാധിക്കും എന്നാണ് പറയുന്നത്. ഇവയ്ക്ക് മനുഷ്യരെ കൊല്ലാനുള്ള വിഷം ശരീരത്തിൽ ഉണ്ടായിരുന്നു. പല നിറങ്ങളിൽ ആണ് ഇവയെ കാണാൻ സാധിക്കുന്നത്. അതുപോലെതന്നെ ഇവയുടെ പ്രത്യേകത.
വിഷം എന്ന് പറഞ്ഞാൽ 10 മനുഷ്യരെ പോലും കൊല്ലാനുള്ള വിഷം ഇവയുടെ ശരീരത്തിന് ഉണ്ടാകുമെന്നാണ്. പിന്നെ നമ്മളെല്ലാം അറിയാവുന്നതുപോലെ അനകൊണ്ടയെ പറ്റിയാണ് പറയാൻ പോകുന്നത്. പച്ചനിറത്തിലുള്ള അനകോണ്ടയെ പറ്റിയാണ് പറയുന്നത്. മനുഷ്യൻറെ ചില തെറ്റിദ്ധാരണകളിൽ ഒന്നാണ് അനക്കോണ്ട മനുഷ്യനെ തിന്നും എന്നത്. അത് വെറും സാങ്കൽപ്പികമായ ഒരു കാര്യം മാത്രമാണ്. വലിയ മൃഗങ്ങളെയാണ് അനകൊണ്ട വേട്ടയാടുന്നത് എന്നത് സത്യമാണ്. മാനിനേയും വലിയ മൃഗങ്ങളെയും ഒക്കെയാണ് അനകൊണ്ട കഴിക്കാറുള്ളത്. പക്ഷേ ഇത് ഒരു വർഷത്തിൽ തന്നെ തനിക്ക് വേണ്ട ആഹാരം കഴിക്കും. അതായത് ഒരു വർഷം പട്ടിണികിടന്നാലും അനക്കോണ്ടയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല.
ഒറ്റയടിക്ക് ഇത് ഒരു വർഷത്തേക്കുള്ള ആഹാരമാണ് കഴിക്കുന്നത്. പല സിനിമകളിലും നമ്മൾ കണ്ടിട്ടുള്ള അനക്കോണ്ട മനുഷ്യനെ കഴിക്കുന്നതാണ്. യഥാർത്ഥത്തിൽ അനകോണ്ട വലിയ മൃഗങ്ങളെ മാത്രമേ ഭക്ഷിക്കാറുള്ളൂ. ചിലപ്പോൾ ഒരു പ്രത്യേക സാഹചര്യത്തിൽ മനുഷ്യനെ കഴിച്ച് പോകുമോ എന്ന് പറയാൻ സാധിക്കില്ല. അതുപോലെ ആമസോൺ കാടുകളിൽ കാണപ്പെടുന്ന മറ്റൊരു ജീവിയാണ് ഇലക്ട്രിക് ഈൽ എന്ന് പറയുന്നത്. മനുഷ്യരുടെ ഹൃദയത്തിനും ശ്വാസകോശത്തിനും ഒക്കെ തകരാറുകൾ ഉണ്ടാക്കുവാൻ കഴിവുള്ള മൃഗങ്ങൾ തന്നെയാണ് ഇവ. ഇനി പറയുന്നത് അട്ടയുടെ വർഗ്ഗത്തിലുള്ള ചില ജീവികളെ പറ്റിയാണ്. ഇവയെയും ആമസോൺ മഴക്കാടുകളിൽ കാണുവാൻ സാധിക്കുന്നതാണ്. ഒറ്റനോട്ടത്തിൽ ഇവയെ കണ്ടാൽ അട്ടയെ പോലെയാണ് തോന്നുന്നത്.
അട്ട ചെയ്യുന്നതുപോലെ തന്നെയാണ് ഇവയും ചെയ്യുന്നത്. ശരീരത്തിലെ ചോര ഊറ്റി എടുക്കുകയാണ് ഇവയുടെയും ലക്ഷ്യം. കണ്ടാൽ തന്നെ അറപ്പുളവാക്കുന്ന രീതിയാണ് ഇവയ്ക്ക്. ഇനിയും ഉണ്ട് നിരവധി ജീവികളെ പറ്റി അറിയാൻ. അവയെ കുറിച്ച് അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.