ഒരിക്കലെങ്കിലും കടലിലേക്കുള്ള ഒരു യാത്ര ആഗ്രഹിച്ചിട്ടുള്ളവർ ആയിരിക്കും. കടലിന്റെ ആഴങ്ങളിലേക്ക് ചെന്ന് അവിടെ ഒളിഞ്ഞിരിക്കുന്ന പല നിഗൂഢതകളും രഹസ്യങ്ങളും ഒക്കെ അറിയുവാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. പലരും കടലിന്റെ ഉള്ളിന്റെയുള്ളിൽ എന്താണുള്ളതെന്ന് അറിയാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. ആഴങ്ങളിലേക്ക് പോയാൽ എന്തൊക്കെയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഭൂമിയുടെ ഉപരിതലത്തിലെ ഏകദേശം 70 ശതമാനവും ജലത്താൽ മൂടപ്പെട്ടിരിക്കുകയാണെന്ന് നമ്മൾ കുട്ടിക്കാലം മുതലേ പഠിച്ചു വരുന്നതാണ്.
നമ്മുടെ കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ നിരവധിയാണ്. ഭീമൻ തിരമാലകൾ എന്നുപറയുന്നത് സുനാമി തിരമാലകൾ ആണെന്നാണ് പൊതുവേ നമ്മൾ വിശ്വസിക്കുന്നത്. ഏകദേശം 30 മീറ്ററോളം ഉയരമാണ് സുനാമിത്തിരകൾക്ക് ഉള്ളത്. എന്നാൽ കടലിനടിയിൽ ചില ഭീമൻ തിരമാലകൾ ഉണ്ട്. അത് എവറസ്റ്റ് മുഴുവൻ ഒന്നിച്ചു എന്ന് പറഞ്ഞാലും ബാക്കി വരുന്നതിന്റെയത്രയും വലിയ തിരകൾ ആണ്. അങ്ങനെ ആണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അപ്പോൾ അതിനടിയിൽ പെട്ടു പോകുന്ന ഒരു വ്യക്തി ഒരിക്കലും അവിടെ നിന്നും രക്ഷപ്പെട്ട് വരില്ലന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
അന്റാർട്ടിക്കയിലെ പ്രത്യേകതയെന്നു പറയുന്നത് അവിടത്തെ തണുപ്പ് തന്നെയാണ്. എങ്ങനെയാണ് മീനുകൾ ആ തണുപ്പിൽ നിലനിൽക്കുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? അതിനു പിന്നിലും ഒരു രഹസ്യമുണ്ട്. എന്തുകൊണ്ട് ആണ് മീനുകൾ ഐസ് ആവാതെയിരിക്കുന്നത്. സ്വാഭാവികമായി ഒരു ചോദ്യം ആണ് അത്. മീനുകൾ ഐസായി പോകാതിരിക്കുന്നതിന് കാരണം അവിടുത്തെ കാലാവസ്ഥയുമായി അവ ഇണങ്ങി കഴിഞ്ഞു എന്നത് മാത്രമല്ല അവരുടെ ശരീരത്തിൽ ഉള്ള ചില പ്രത്യേകമായ ഘടന താപത്തെ ആഗീരണം ചെയ്യാനുള്ള കഴിവും ഇതിന് കാരണമാവാറുണ്ട്. ഈ ഘടന കൂടി കണക്കിലെടുത്താണ് മീനുകൾ അവിടെ ഐസ് ആവാതെ നിലനിൽക്കുന്നത്.
കടലിനടിയിൽ ചില പ്രത്യേക ശബ്ദങ്ങളും കേൾക്കാറുണ്ട്. കടലിന്റെ അടിയിലേക്ക് ചെല്ലുമ്പോൾ മാത്രം കേൾക്കാൻ സാധിക്കുന്ന പ്രത്യേകമായ ശബ്ദങ്ങൾ ആണിത്. അതുപോലെ തന്നെ വളരെ ബുദ്ധിമുട്ടേറിയ കുറച്ചു മർദ്ദവും അവിടെ നിലനിൽക്കുന്നുണ്ട്. ഒരു സാധാരണ മനുഷ്യന് ഒരിക്കലും സഹിക്കാൻ സാധിക്കാത്തത്ര മർദ്ദമായിരിക്കും അത്. അതുപോലെതന്നെ ചില അപകടകാരികളായ മത്സ്യങ്ങളെയും കടലിനടിയിലേക്ക് പോകുമ്പോൾ നമുക്ക് കാണാൻ സാധിക്കും. അറിയാനുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.