ടെക്നോളജിയുടെ വളർച്ച ഇന്ന് നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. പല കാര്യങ്ങളും നമ്മൾ ഉദ്ദേശിക്കുന്നതിലും വേഗത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്നത് ടെക്നോളജിയുടെ വളർച്ച കാരണമാണ്. ഉദാഹരണത്തിന് നമ്മുടെ മൊബൈൽ ഫോൺ തന്നെ. ഇന്ന് നമുക്ക് മൊബൈൽ ഫോണിൽ ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് പറയാം. പണ്ടുകാലങ്ങളിൽ കണക്കുകൂട്ടുന്നതിന് കാൽക്കുലേറ്ററും ഫോട്ടോ എടുക്കുന്നതിന് ക്യാമറയും എന്നതുപോലെ ഓരോ ആവശ്യത്തിന് ഓരോ ഉപകരണങ്ങൾ കൊണ്ട് നടക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ മൊബൈൽ ഫോണുകളുടെ കണ്ടുപിടുത്തത്തോട് കൂടി ഇവയെല്ലാം ഒരു കുടക്കയിൽ എന്നതുപോലെ എല്ലാ മൊബൈൽ ഫോണിൽ ലഭിക്കാൻ തുടങ്ങി.
നമ്മളിൽ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്പ് നമുക്കൊരു സ്ഥലത്തേക്ക് യാത്ര ചെയ്യണമെങ്കിൽ എന്നാൽ നമുക്ക് അവിടേക്ക് പോകുന്നതിനുള്ള യഥാർത്ഥ വഴി അറിയില്ല എങ്കിൽ ഗൂഗിൾ മാപ്പ് നമ്മളെ സഹായിക്കും. മാത്രമല്ല ഗൂഗിൾ മാപ്പ് അധിഷ്ഠിതമായി പല സേവനങ്ങളും ഇന്ന് ലോകത്ത് പ്രവർത്തിക്കുന്നുണ്ട്. പൊതുവേ ഗൂഗിൾ മാപ്പിൽ നിർദ്ദേശങ്ങൾ പറയുന്നതിന് സ്ത്രീ ശബ്ദമാണ് ഉപയോഗിക്കുന്നത്. ഗൂഗിൾ മാപ്പ് മാത്രമല്ല നമ്മുടെ വാഹനങ്ങളിലെ ജിപിഎസ് സംവിധാനങ്ങളിലെ ശബ്ദവും സ്ത്രീശബ്ദം തന്നെയാണ്. ഈ സ്ത്രീ ശബ്ദം കാരണം ബിഎംഡബ്ലിയു കാർ കമ്പനി ഒരുതവണ തലവേദന പിടിച്ചിട്ടുണ്ട്.
വാഹനത്തിലെ ജിപിഎസിന് സ്ത്രീശബ്ദം നൽകിയതിനെ തുടർന്ന് 1990ല്‍ ജർമ്മനിയിൽ വിറ്റുപോയ ബിഎംഡബ്ലിയു കാർ കമ്പനിയുടെ പല കാറുകളും കമ്പനിക്ക് തിരിച്ചു വിളിക്കേണ്ടി വന്നിട്ടുണ്ട്. ഇതിൻറെ കാരണമാകട്ടെ വളരെ വിചിത്രവും. ജിപിഎസ് ആണെങ്കിൽ തന്നെ ഒരു സ്ത്രീയിൽ നിന്നും ലഭിക്കുന്ന നിർദ്ദേശം അനുസരിക്കാൻ കഴിയില്ലെന്ന് പ്രസ്താവനയോട് കൂടി ജർമ്മനിയിലെ ആയിരക്കണക്കിന് പുരുഷന്മാർ രംഗത്ത് വന്നു. ഇതേ തുടർന്ന് മറ്റൊരു വഴിയും കാണാനാകാത്ത ബിഎംഡബ്ലിയു കാർ കമ്പനി വാഹനങ്ങൾ തിരികെ വിളിച്ച് ആവശ്യമുള്ളവർക്ക് സ്ത്രീശബ്ദം മാറ്റി പുരുഷൻ ശബ്ദമാക്കി നൽകുകയായിരുന്നു.