അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുള്ള ഒരു അമ്മ മകൾക്ക് വേണ്ടി ആദ്യമായി ഗര്ഭിണിയായയി. ജൂലി എന്ന സ്ത്രീ മകൾക്ക് വേണ്ടി പേരക്കുട്ടിയെ പ്രസവിച്ചു. അതെ, സരോഗസി (Surrogacy) സംവിധാനം ഉപഗിച്ചാണ് ജൂലി മകളുടെ കുഞ്ഞിനെ 9 മാസം ഗർഭപാത്രത്തിൽ ചുമന്ന് പ്രസവിച്ചത്.
സറോഗസിയുടെ (Surrogacy) സഹായത്തോടെ കൊച്ചുമകള്‍ക്ക് ജന്മം നൽകി.
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം. പക്ഷേ ഇത് സത്യമാണ്. 51 കാരിയായ ജൂലി സെറോഗസി സംവിധാനം ഉപയോഗിച്ച് മരുമകന്റെ കുഞ്ഞിന് ജന്മം നൽകി. ഗർഭധാരണത്തിൽ ജൂലിയുടെ മകൾ ബ്രിയാന നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. 4 വർഷത്തിനിടെ 2 തവണ അവൾ ഗർഭിണിയായിരുന്നു. പക്ഷേ അവളുടെ കുട്ടിക്ക് ഈ ലോകം കാണാൻ കഴിഞ്ഞില്ല. അതിനുശേഷം വർഷങ്ങളോളം അവൾ ഒരു അമ്മയാകണമെന്ന ആഗ്രഹം തുടർന്നെങ്കിലും അവളുടെ സ്വപ്നം നിറവേറ്റാനായില്ല.
മകൾ ബ്രിയാനയുടെ സങ്കടം അമ്മ ജൂലിയ്ക്ക് കാണാന്‍ കഴിഞ്ഞില്ല. സരോജസിയുടെ സഹായത്തോടെ മകൾക്ക് ഒരു കുട്ടിയുണ്ടാക്കാൻ അവള് തീരുമാനിച്ചു. ഇതിനായി ഡോക്ടർമാരെ സമീപിച്ചു. 9 മാസം ജൂലി തന്റെ പേരക്കുട്ടിയെ ഗർഭപാത്രത്തിൽ കൊണ്ടുനടന്നു ശേഷം പ്രസവിച്ചു. കുഞ്ഞ് ലോകത്തിലേക്ക് വരുന്നതിൽ ബ്രിയാനയും ഭർത്താവും വളരെ സന്തുഷ്ടരാണ്. ദമ്പതികൾ മകൾക്ക് ബ്രാർ ജൂലിയറ്റ് ലോക്ക്വുഡ് എന്ന് പേരിട്ടു.
മകളെ സഹായിക്കുന്നതിൽ ജൂലിക്ക് സന്തോഷമുണ്ട്. 30 വർഷം മുമ്പ് അവൾ ഗർഭിണിയായിരുന്നത്. പക്ഷേ വീണ്ടും ഒരു കുഞ്ഞ് ജനിക്കുന്നത് അവൾക്ക് ഒരു മനോഹരമായ അനുഭവമായിരുന്നു. മകളായ ബ്രിയാന അമ്മയെ റോക്ക്സ്റ്റാറായി കണക്കാക്കുന്നു. സ്വയം അങ്ങേയറ്റം ഭാഗ്യവാനാണെന്ന് കരുതുന്ന രീതിയിൽ അമ്മ സഹായിച്ചിട്ടുണ്ടെന്ന് ബ്രിയാന പറയുന്നു. ബ്രിയാന തന്റെയും അമ്മയുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ 15 ദശലക്ഷം ഫോളോവേഴ്സും ഉണ്ട്.