നമ്മളെല്ലാവരും ജീവിതത്തിൽ സ്വപ്നങ്ങൾ കാണുന്നവരാണ്. എങ്കിൽ എത്ര പേരായിരിക്കും സ്വപ്നങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നത്.അങ്ങനെയുള്ളവർ വളരെയധികം വിരളമായിരിക്കും.പ്രാവർത്തികം ആക്കിയ ഒരാളെ പറ്റി ആണ് പറയാൻ പോകുന്നത്. ഈ ഭൂമിയിൽ നിന്നും നമ്മൾ പിരിഞ്ഞു പോകുന്നതിനു മുൻപ് ഈ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ അവശേഷിപ്പുകൾ നമ്മൾ ഈ ഭൂമിയിൽ ഉണ്ടാക്കിയിട്ട് തന്നെ വേണം പോകാൻ. വെറുതെ നമ്മൾ ഈ ഭൂമിയിൽ ജനിച്ചു ജീവിച്ചു മരിച്ചു എന്ന് പറയുന്നതിലും എത്രയോ മനോഹരമായിരിക്കും നമ്മൾ ഈ ഭൂമിയിൽ ജീവിച്ചത് എന്തെങ്കിലും തെളിവുകൾ ബാക്കി വെക്കുക എന്നു പറയുന്നത്.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ മാധവികുട്ടിയെ ഇപ്പോഴും ആളുകൾ ഓർക്കുന്നു അതിനുള്ള കാരണം അവർ എഴുതിയ മഹത്തരമായ കഥകളും കവിതകളും ആണ്. അവരുടെ എഴുത്തിലൂടെ ഇന്നും അവർ ഈ ലോകത്ത് ജീവിക്കുന്നുണ്ട്. അങ്ങനെ എത്രയെത്ര അനശ്വരരായ കലാകാരന്മാരും എഴുത്തിലൂടെ ഇപ്പോഴും ഇവിടെ ജീവിക്കുന്നു. അങ്ങനെ വേണം മരിക്കാൻ പോലും. നമ്മൾ വെറുതെയങ്ങ് മരിച്ചു എന്ന് ആരും പറയരുത്. എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയതിനു ശേഷമേ മരിക്കാൻ പാടുള്ളൂ. മരണശേഷവും നമ്മളെ ഓർത്തിരിക്കണം.
വരുന്ന തലമുറയോടെ അങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്ന് പറയുവാൻ ആരെങ്കിലുമൊക്കെ ഉണ്ടാകണം. നമ്മുടെ സ്വപ്നങ്ങൾ വലുത് ആക്കുകയാണ് വേണ്ടത്. സ്വന്തമായി ഒറ്റയ്ക്ക് ഒരു ദ്വീപ് വാങ്ങി അവിടെ ജീവിതമാരംഭിച്ച ഒരു വ്യക്തിയെ പറ്റി. വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. പത്തു വയസ്സുള്ള ഒരു കുട്ടിയാണ് ഇദ്ദേഹത്തിൻറെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിക്കുന്നത്. ആ കുട്ടി ഇദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു നിങ്ങൾക്ക് ഒറ്റയ്ക്കൊരു ദ്വീപിൽ ജീവിക്കുവാൻ സാധിക്കുമോ എന്ന്….? വെറും 10 വയസ്സായ ഒരു കുട്ടിയുടെ വെല്ലുവിളി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ആ നിമിഷം തന്നെ അദ്ദേഹം തിരിച്ചു എന്തുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് ഒരു ദ്വീപിൽ ജീവിച്ചു കൂടാ എന്ന് ചിന്തിച്ചു.
അങ്ങനെ അദ്ദേഹം ആരും താമസിക്കാതെ ഒരു പഴയ ദ്വീപ് സ്വന്തമായി വാങ്ങുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തു. വെറുതെ ജീവിച്ചു എന്ന് പറഞ്ഞാൽ പോരാ അദ്ദേഹം അവിടെ ചെല്ലുമ്പോഴേക്കും ആ ദ്വീപ് ഒട്ടും താമസയോഗ്യമല്ലാത്ത രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അവിടെനിന്നും താമസ യോഗ്യമായ രീതിയിൽ അദ്ദേഹം അത് മാറ്റിയെടുക്കുക ആയിരുന്നു. അപ്പോൾ തന്നെ നമുക്ക് മനസ്സിലാകും അദ്ദേഹം എത്രത്തോളം കഷ്ടപ്പാട് എടുത്തിട്ടുണ്ടാവും. ആ മനുഷ്യൻ അവിടെ ജീവിച്ച 10 വർഷങ്ങൾക്കുള്ളിൽ ആ ദ്വീപിൽ രണ്ടായിരത്തിലധികം പക്ഷിമൃഗാദികൾ ഉണ്ടായി എന്നാണ് പറയുന്നത്.
അപ്പോൾ അത്രത്തോളം പക്ഷിമൃഗാദികളെ ആകർഷിക്കുവാൻ പറ്റുന്ന രീതിയിലേക്ക് പത്തുവർഷംകൊണ്ട് ആ ദ്വീപ് എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതൊരു ചെറിയ കാര്യമല്ല. അതിലുമുപരി മറ്റാരും സഹായത്തിന് ഇല്ലാതെ ഒറ്റയ്ക്ക് താമസിക്കുക എന്നു പറഞ്ഞാൽ അതും ചെറിയ കാര്യമല്ല. ഇതെല്ലാം അംഗീകരിക്കേണ്ട കാര്യങ്ങൾ ആണ്. ആരായിരുന്നു ഈ മനുഷ്യൻ എന്തായിരുന്നു അദ്ദേഹത്തിന് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിന് അയാൾക്ക് പ്രചോദനം. അവയെല്ലാം വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.
ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനോടൊപ്പം ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യുക. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം. ഇത്തരം വാർത്തകൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുന്നതുകൊണ്ട് തീർച്ചയായും ഇത് പങ്കു വെക്കേണ്ടതാണ്.