ഫോട്ടോഷൂട്ടിനിടെ വധുവിന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ച ക്യാമറമാനെ വരന്‍ ചെയ്തത് കണ്ടോ.‌

വിവാഹ ചടങ്ങുകളിൽ പലപ്പോഴും എന്നെന്നേക്കുമായി ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്ന നിമിഷങ്ങള്‍ അടങ്ങിയിരിക്കുന്നു. അത്തരമൊരു അതുല്യമായ സംഭവത്തിന്‍റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അതിൽ വരൻ ക്യാമറാമാനെ വധുവിന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചതിന് തല്ലിയെങ്കിലും അത്കണ്ട് വധുവിന് ചിരി സ്വയം നിയന്ത്രിക്കാനായില്ല. ഈ വീഡിയോ ഇപ്പോള്‍ ഇൻറർ‌നെറ്റിലുടനീളം വ്യാപിച്ചു. ഈ വീഡിയോ കണ്ട ശേഷം നിങ്ങളുടെ ചിരി തടയാൻ കഴിയില്ലെന്ന് ഉറപ്പാണ്.

Bride Laughing Hysterically Onstage
Bride Laughing Hysterically Onstage

ഫോട്ടോഗ്രാഫർ സ്റ്റേജിൽ വധുവിന്‍റെ ചിത്രങ്ങൾ എടുക്കുന്നതായും വരൻ അവളുടെ അരികിൽ നിൽക്കുന്നതായും വീഡിയോയിൽ നിങ്ങൾ കാണും. ഫോട്ടോഷൂട്ടിനിടെ ഫോട്ടോഗ്രാഫർ വധുവിന്‍റെ അടുത്തെത്തി, അവളുടെ മുഖം പിടിച്ച് പോസ് ചെയ്യിപ്പിച്ചു. ഇതിനിടയിൽ ഫോട്ടോഗ്രാഫറുടെ അരികിൽ നിൽക്കുന്ന വരന് ദേഷ്യം വന്നു. സാധാരണയായി വിവാഹ സമയത്ത് പെൺകുട്ടികൾ ശാന്തത പാലിക്കുന്നവരാണ് എന്നാൽ ഇതെല്ലാം കാണുന്ന മണവാട്ടി ഉറക്കെ ചിരിക്കാൻ തുടങ്ങുന്നു. ഈ അടികൊണ്ട ഫോട്ടോഗ്രാഫർ പോലും സ്തംഭിച്ചുപോയി. വരനും പിന്നീട് ചിരിക്കാന്‍ തുടങ്ങി.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഷെയര്‍ ചെയ്യപ്പെടുന്നു. ചിലർ ഈ വീഡിയോ കണ്ടതിനുശേഷം പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നു. ചിലർ വരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് രൂക്ഷമായി വിമര്‍ശിക്കുന്നു. മാത്രമല്ല ആളുകൾ ഈ വീഡിയോയെ കുറിച്ച് തമാശയുള്ള അഭിപ്രായങ്ങളും നൽകുന്നു.