ഇന്ന് യുവാക്കളില്‍ പലരും എങ്ങനെയെങ്കിലും നാട്ടില്‍ ഒരു ബിസിനസ് ഒക്കെ ചെയ്തു ജീവിക്കണം എന്ന് ചിന്തിക്കുന്നവരാണ്.പലരും പല ബിസിനസുമായി മുന്നോട്ടു വന്നെങ്കിലും എല്ലാം പരാജയപ്പെട്ടു പോകുന്ന ഒരവസ്ഥയാണ് ഉണ്ടാകുന്നത്. മാത്രമല്ല ബിസിനസ് ചെയ്യാന്‍ ആണെങ്കില്‍ പണം ഒരു തടസ്സമായി മുന്നില്‍ നില്ക്കുന്നുണ്ടാകും. ഒട്ടുമിക്ക ആളുകളും മുന്‍തൂക്കം കൊടുക്കുന്നത് ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരു നല്ല ബിസിനസ് ചെയ്യാനാണ്. എന്നാല്‍, കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ലാഭം പ്രതീക്ഷിക്കാവുന്ന ഒരു ബിസിനസിനെ കുറിച്ചാണ് ഇന്നിവിടെ ചര്‍ച്ച ചെയ്യുന്നത്.
എന്നാല്‍, മാര്‍ക്കറ്റിംഗ് നന്നായി നടക്കണമെങ്കില്‍ കുറച്ചു കൂടി പണം ഇന്‍വെസ്റ്റ് ചെയ്താല്‍ മതിയാകും. എന്നാല്‍,നമുക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന നല്ലൊരു ബിസിനസ് സംരംഭം കൂടിയാണിത്. ആദ്യത്തേത് എന്ന് പറയുന്നത് വെസ്റ്റ് പേപ്പര്‍ കൊണ്ടുള്ള ക്രാഫ്റ്റ്, ബോട്ടില്‍ ആര്‍ട്ട് എന്നിവയൊക്കെയാണ്. ഈ ജോലി വീട്ടമ്മമാര്‍ക്ക് ആയിരിക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്. കാരണം, ഇപ്പോള്‍ സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള വര്‍ക്കുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നതും ഇവയൊക്കെയാണ് കൂടുതല്‍ ചെയ്യാന്‍ ഇഷ്ട്ടപ്പെടുന്നതും. അത് കൊണ്ട് തന്നെ ഇത്തരം ബിസിനസുകള്‍ വിജയിക്കുമെന്നതില്‍ സംശയം വേണ്ട. അതിനു വേണ്ടി ആദ്യം നിങ്ങള്‍ക്കൊരു ബ്രാന്‍ഡ് നെയിം ഉണ്ടാക്കാം. എന്നിട്ടൊരു ചാനലും തുടങ്ങി ഒരു ഓണ്‍ലൈന്‍ സൈലിങ്ങും തുടങ്ങിയാല്‍ നമുക്കൊരു നല്ല ശതമാനം ലാഭം കിട്ടുന്നതായിരിക്കും.
ഇനി അടുത്ത ബിസിനസ് സംരംഭം എന്ന് പറയുന്നത് ഓര്‍ഗാനിക് ഫെര്ട് ലൈസേഴ്സ് നിര്‍മ്മിച്ചു വില്‍ക്കുന്നതാണ്. കാരണം ഈ ലോക്ക് ഡൌന്‍ കാലത്ത് ഏറെ മാര്‍ക്കറ്റിംഗ് കിട്ടുന്ന ഒരു ബിസിനസ് തന്നെയായിരിക്കും ഇത്. എന്താന്നു വെച്ചാല്‍, ഇപ്പോള്‍ ആളുകള്‍ വീടുകളില്‍ ധാരാളം കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അവര്‍ കെമിക്കല്‍ ഫെര്ട് ലൈസേഴ്സ് ഉപയോഗിക്കുന്നില്ല. എല്ലാവരും ഓര്‍ഗാനിക് ഫെര്‍ട്ട് ലൈസേഴ്സ് ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ നമ്മള് വീടിലുള്ള ചാണകവും ആട്ടിന്‍ കാഷ്ട്ടവും കരിയിലയും ഒക്കെ ഉപയോഗിച്ചു ഒരു ഓര്‍ഗാനിക് ഫെര്‍ട്ട് ലൈസേഴ്സ് ഉണ്ടാക്കി വില്‍പ്പന ചെയ്താല്‍ നമുക്ക് നല്ലൊരു ലാഭം തന്നെ കിട്ടുമെന്നതില്‍ സംശയിക്കേണ്ടതില്ല.
അവസാനമായി പറയുന്നത് കോച്ച് റെസ്റ്റോറന്ടുകളെ കുറിച്ചാണ്. ഇത് എന്താണെന്ന് വെച്ചാല്‍, നമ്മള്‍ക്ക് ഏറ്റവും സുലഭമായി കിട്ടുന്ന ഭക്ഷ്യ സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് പാഴ്സല്‍ ചെയ്തു വില്ക്കവുന്നതാണ്. ഇതും നല്ലൊരു സംരംഭം തന്നെയാണ്. നിങ്ങള്‍ വീട്ടില്‍ വെറുതെ ഇരിക്കുകയാണെകില്‍ ചെറിയ മുതല്‍ മുടക്കില്‍ ഇത്തരം ബിസിനസുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കുക.