ചില ജീവികൾ ചാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഓരോ ജീവികൾക്കും ഓരോ രീതിയിലുള്ള ശരീരഘടനയാണ് ദൈവം കൊടുത്തിട്ടുള്ളത്. പ്രകൃതിയുടെ ഋതു ഭേതങ്ങൾക്കനുസരിച്ചു ജീവിക്കാൻ ഉതകുന്ന വിധത്തിലുള്ള ശാരീരിക സവിശേഷതകൾ ഓരോ ജീവിക്കുമുണ്ട്. സ്വയം രക്ഷയ്ക്ക് വേണ്ടിയും ഇരയെ പിടിക്കാൻ വേണ്ടിയും കഴിയുന്ന തരത്തിലാണ് ഓരോ ജീവിയും. എങ്കിലും, അവരുടെ ചില ശാരീരിക സവിശേഷതകൾ അവരുടെ ജീവൻ എടുക്കുന്നതിനു വരെ കാരണമാകാറുണ്ട്. അത്തരത്തിലുള്ള ചില ഈവികളെ നമുക്ക് പരിചയപ്പെടാം.
ബാബിറൂസ എന്ന ജീവിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇവയെ പ്രധാനമായും കാണുന്നത് ഇന്തോനേഷ്യയിലാണ്. ഇവയ്ക്ക് നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പന്നികളുമായി ഏറെ സാദൃശ്യമുണ്ട്. എന്നാൽ, അവയിൽ നിന്നും വ്യത്യസ്തമായി കുറച്ചു കാലം കഴിഞ്ഞാൽ ഇവയുടെ രണ്ടു മുട്ടൻ കൊമ്പുകൾ വളഞ്ഞു തലയോട്ടിയിലേക്ക് കുത്തി നിൽക്കും. ഇവയുടെ സ്ഥാനത്ത് നമ്മുടെ പല്ലുകൾ വളർന്ന് തലയോട്ടികൾക്കുള്ളിലേക്ക് തുളഞ്ഞു പോയാൽ എന്തായിരിക്കും അവസ്ഥ? അത്പോലെ തന്നെയാണ് ഇവയുടെ കാര്യവും. ഇവയുടെ പല്ലിന്റെയും കൊമ്പിന്റെയും അമിത വളർച്ച കാഴ്ച്ചയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. എന്നാൽ, ഇവയ്ക്കു ഭാഗ്യമുണ്ടെങ്കിൽ മാത്രം ഇവർ തമ്മിൽ ഫൈറ്റ് കൂടുമ്പോൾ ചിലപ്പോൾ ഈ കൊമ്പുകൾ ഒടിഞ്ഞു പോകാറുണ്ട് എന്ന് പറയപ്പെടുന്നു.
ഇതുപോലെയുള്ള ഒരു ജീവിയാണ് റെയിൻ ഡീർ. ഇവയെ കാണാൻ അതിമനോഹരമാണ്. അതിനു കാരണം അവയുടെ ഭംഗിയുള്ള കൊമ്പുകൾ തന്നെയാണ്. പക്ഷെ, ചില സമയങ്ങളിൽ ഈ ഭംഗി ഇവയുടെ ജീവൻ എടുക്കാറുണ്ട്. അതായത് രണ്ടു റെയിൻ ഡീറുകൾ പരസ്പ്പരം ഫൈറ്റ് കൂടുന്ന സമയത്ത് ഇവയുടെ കൊമ്പുകൾ തമ്മിൽ ലോക്ക് ആയി പോകാറുണ്ട്. ഇത് അഴിക്കാൻ കഴിയാതെ ഇവ ചത്തു പോകാറുണ്ട്. എന്നാൽ, മനുഷ്യർ ഇത് കാണുകയാണ് എങ്കിൽ കൊമ്പുകൾ മുറിച്ചു മാറ്റിയും ഷൂട്ട് ചെയ്തും ഇവയെ രക്ഷപ്പെടുത്താറുണ്ട്.
ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.