ജീവിതത്തിൽ പല സാഹചര്യങ്ങളും നമുക്ക് നിലവിലുള്ള പല നിയമങ്ങളെയും മാറ്റി എഴുതേണ്ടത് ആയി വരാറുണ്ട്. ഫുട്ബോൾ കാണുന്നതിൽ ഒരു വിലക്ക് നേരിടുമ്പോൾ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ തോന്നാറില്ലേ……? അതുപോലെതന്നെ ഫ്ലൈറ്റിൽ നമുക്ക് അനുവദിച്ചിട്ടുള്ള അതിൽ കൂടുതൽ ഭാരമുള്ള എന്തെങ്കിലും ഒക്കെ കൊണ്ട് പോകേണ്ടി വരുമ്പോൾ, തെറ്റായ ട്രാഫിക് സിഗ്നലുകൾ ഉണ്ടാകുമ്പോൾ നമ്മൾ പ്രതികരിക്കുക തന്നെ ചെയ്യും. ഒട്ടും പ്രതീക്ഷിക്കാത്ത ചില അവസരങ്ങളിൽ ആരും ധൈര്യപ്പെടാത്ത രീതിയിൽ പ്രതികരിച്ച ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
കുറച്ച് കൂടി വ്യക്തമായി പറഞ്ഞാൽ വ്യവസ്ഥിതികളെ പോലും വെല്ലുവിളിച്ച ചില ആളുകളെ പറ്റി. ഏറെ കൗതുകമുണർത്തുന്ന ഒരു അറിവാണ് ഇത്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ഇടയിൽ ഉണ്ടാകും ഏതെങ്കിലും ഒരു ഫുട്ബോൾ ഭ്രാന്തനോ ഫുട്ബോൾ ഭ്രാന്തിയോ, ഫുട്ബോൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഫുട്ബോൾ കളിയുടെ ആ സമയം തുടങ്ങിക്കഴിഞ്ഞാൽ ടിവിയുടെ റിമോട്ട് പോലും അത്തരം ആളുകൾ കരസ്ഥമാക്കി കഴിയും. പിന്നീട് അത് അവരുടെ ഒരു ലോകമാണ്. അത് എന്താണെന്ന് അറിയുവാനുള്ള അവരുടെ ആകാംക്ഷയാണ് പിന്നെ നമ്മൾ കാണുന്നത്.
എന്നാൽ വളരെ ഇഷ്ടത്തോടെ കണ്ടുകൊണ്ടിരുന്ന ഫുട്ബോൾ മാച്ച് കാണരുത് എന്ന് ഒരാൾ പറഞ്ഞാൽ എന്താണ് ചെയ്യുക….? അങ്ങനെയൊരാൾ കാണരുത് എന്ന് പറഞ്ഞാൽ കാണാതിരിക്കാൻ മാത്രം ഇഷ്ടമുള്ളത് ആയിരുന്നോ ആ കളി. അങ്ങനെ ഒരിടത്ത് സംഭവിച്ചു. ഇയാളുടെ എന്തോ പ്രശ്നങ്ങൾ കാരണം ഫുട്ബോൾ നടക്കുന്ന ഗ്രൗണ്ടിനുള്ളിൽ പ്രവേശിക്കരുതെന്നും ഫുട്ബോൾ മാച്ച് കാണാൻ പാടില്ല എന്നും ഒരു ഉത്തരവിട്ടു. അങ്ങനെ കാണാൻ പാടില്ല എന്ന് പറഞ്ഞാലും ഇദ്ദേഹത്തിന് കാണാതിരിക്കാൻ സാധിക്കില്ല.. കാരണം അത്രത്തോളം ഫുട്ബോൾ ഭ്രാന്തൻ ആയിരുന്നു ആ മനുഷ്യൻ. അദ്ദേഹം ചെയ്തത് ഒരു ക്രെയിൻ വാടകയ്ക്കെടുത്തു. ഇന്ത്യൻ രൂപ വെച്ച് നോക്കുമ്പോൾ ഏകദേശം 6500 രൂപയായിരുന്നു കുറച്ചുസമയത്തേക്ക് പോലും ഈ ക്രെയിൻ വാടക ആയി ഇയാൾക്ക് നൽകേണ്ടിവന്നത്.
ഇദ്ദേഹം ക്രെയിനിന് മുകളിൽ നിന്ന് തന്നെ ഈ കളിക്കാരുടെ ഫുട്ബോൾ മാച്ച് നേരിൽ കണ്ടു. പോലീസ് സ്റ്റേഷനിൽ നിന്നും ഇദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഗ്രൗണ്ടിൽ പ്രവേശിക്കരുതെന്ന്. ഗ്രൗണ്ടിൽ പ്രവേശിക്കാതെ തന്നെയാണ് അദ്ദേഹം ക്രയിനിലിരുന്ന് ഫുട്ബോൾ മാച്ച് കണ്ടത്. അല്ലെങ്കിലും ഒരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞാൽ അത് ചെയ്യുവാനുള്ള ഒരു ത്വര ഏതൊരു മനുഷ്യൻറെ ഉള്ളിലും ഉണ്ടാകും. അത് ഒരു ലോക സത്യമാണ്. അത് തന്നെയാണ് ഇദ്ദേഹവും ചെയ്തത് എന്ന് പറയാതെ വയ്യ. സ്കൂളിൽ പോകുന്ന സമയത്ത് യൂണിഫോം ഇട്ടു കൊണ്ട് പോകാൻ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഒക്കെ ഉണ്ടാകും. യൂണിഫോം മാറ്റിമറിച്ച ഒരു കഥയാണ് പറയാൻ പോകുന്നത്.
ചൂടുള്ള സമയത്ത് യൂണിഫോമിലെ പാൻറ് മാറ്റിയതിനുശേഷം ട്രൗസർ ആകുവാൻ ആൺകുട്ടികൾ സ്കൂളിൽ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന പെൺകുട്ടികളുടെ യൂണിഫോം ആ സമയത്ത് ഹാഫ് പാവാട ആയിരുന്നു. അതുകൊണ്ട് തന്നെ ആൺകുട്ടികളുടെ ആവശ്യം ന്യായവുമായിരുന്നു. എന്നാൽ ഇത് സാധിക്കില്ല എന്നായിരുന്നു ടീച്ചർ പറഞ്ഞത്. വേണമെങ്കിൽ പാവാട ഇട്ടു കൊണ്ട് വന്നോളൂ എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. ആൺകുട്ടികൾ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. പാവാട തന്നെ ഇട്ടു കൊണ്ടുവന്നത് ആണ് പിന്നെ കാണുവാൻ സാധിച്ചത്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യവസ്ഥിതികളെ വെല്ലുവിളിച്ച ചിലർ. അത്തരം ആളുകളെ പറ്റി കൂടുതൽ അറിയാം.