ഏതൊരു മത്സരം എടുത്തു നോക്കിയാലും അതിൽ നല്ല വാശിയും ആവേശവും നമുക്ക് കാണാൻ കഴിയും. എന്നാൽ ആവേശവും വാശിയും അധികരിച്ചു കളിയിൽ കള്ളത്തരം കാണിക്കാൻ ശ്രമിച്ചാൽ ഇന്നല്ലെങ്കിൽ നാളെ അത് തീർച്ചയായും പിടിക്കപ്പെടും എന്നതാണ് സത്യം. ഇന്ന് ലോകത്ത് നടക്കുന്ന പല മത്സരങ്ങളിലും നല്ല കളിക്കാർ ആയിരുന്നിട്ട് പോലും പണത്തിനു വേണ്ടിയും അല്ലാതെയും നിരവധി കള്ളത്തരങ്ങൾ ചെയ്ത് പിടിക്കപ്പെട്ട വാർത്തകൾ നാം കേട്ടിട്ടുണ്ട്. പ്രധാനമായും ക്രിക്കറ്റ്,ഫുട്ബോൾ തുടങ്ങീ മേഖലകളിലാണ് ഇത്തരം കള്ളത്തരങ്ങൾ കൂടുതലായും കാണപ്പെടുന്നത്. ഇത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച കായിക മേഖലയിലെ ഇത്തരം വൻചതികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
എഫ് വൺ ക്രാഷ്. കായിക മേഖലയിലെ കള്ളത്തരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ നാണം കെടേണ്ടി വന്ൻ കമ്പനിയാണ് എഫ് വൺ റേസിങ് കമ്പനിയായ റെനോൾട്. 2008ലെ സ്പാനിഷ് ഗ്രാൻഡ് പ്രിക്സിന്റെ പതിനാലാമത്തെ ലാപ്പിൽ വെച്ച് റെനോൾട് ഡ്രൈവറായ നെൽസൺ പിക്കറ്റ് ജൂനിയറിന്റെ കാർ അവിടെ സ്ഥാപിച്ചിരുന്ന ബാരിയറിൽ ഇടിച്ചു ആകെ തകർന്നു തരിപ്പണമായി. പക്ഷെ പിക്കറ്റിനു യാതൊരു വിധ അപകടവും സംഭവിച്ചിരുന്നില്ല. പരിക്ക് പറ്റിയത് കാരണം അവിടേക്ക് ഒരു സേഫ്റ്റി കാർ വന്നു. സ്വാഭാവികമായും പിറകിൽ റേസിങ്ങിലുള്ള കാറുകളെല്ലാം തന്നെ വേഗത കുറക്കേണ്ടി വന്നു. ഈ ഒരു അവസരം മുതലാക്കി റെനോൾഡ് കമ്പനിയുടേത് തന്നെ മറ്റൊരു ഡ്രൈവറായ ഫെർണാണ്ടോ അലോൺസോ ഒന്നാമനായി എത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാഗ്യം എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. കാലങ്ങൾ കഴിഞ്ഞപ്പോഴാണ് സത്യം പുറത്തു വന്നത്. ഫെർണാണ്ടോയെ ജയിപ്പിക്കാനായി നടത്തിയ ഒരു ആസൂത്രിത അപകടമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ഇത് റെനോൾട് സമ്മതിക്കുകയും ചെയ്തു.
ഇതുപോലെ മത്സരങ്ങളിലുണ്ടായ മറ്റു അപകടങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.