ശ്രീലങ്കയെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം.. എന്നാൽ ശ്രീലങ്കയിൽ ഇപ്പോൾ നേരിടുന്ന ചില കാര്യങ്ങളെ പറ്റി നമുക്ക് അറിയാമോ.? ശ്രീലങ്കയിൽ ഇപ്പോൾ ഡീസലിനും പെട്രോളിനും ഒക്കെ വില എന്ന് പറയുന്നത് 200 കടന്നിരിക്കുകയാണ്. ഇതുപോലെ ഒരു കിലോ അരിക്ക് 400 രൂപയായി മാറിയിരിക്കുകയാണ്. ഒരുപാട് കാര്യങ്ങളിൽ അവിടെ വിലവർദ്ധനവ് കാണാൻ സാധിക്കുന്നുണ്ട്.അത് ശ്രീലങ്കയിലെ പ്രശ്നമല്ലേന്ന് കരുതി ആശ്വസിക്കാൻ വരട്ടെ, നാളെ നമുക്കും ഈ ഒരു അവസ്ഥ ഉണ്ടായേക്കാം, ശ്രീലങ്ക ചൈനയ്ക്ക് കുറെ പണം തിരിച്ചു കൊടുക്കുവാൻ ഉണ്ട്. ഇത് ശ്രീലങ്കയുടെ മാത്രം അവസ്ഥയല്ല. നാളെ ചിലപ്പോൾ നമ്മുടെയൊക്കെ അവസ്ഥയും ഇതു തന്നെയായിരിക്കും. എന്താണ് ഇതിന് പിന്നിലുള്ള കാരണം, അതിന് കാരണം ചില വ്യാപാരബന്ധങ്ങളാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ് ശ്രീലങ്കയെന്നുപറയുന്നത്. ഇന്ത്യക്ക് തൊട്ട് കീഴെ കാണപ്പെടുന്ന ഒരു രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയ്ക്ക് തൊട്ടുതാഴെയായി കണ്ണീർകണങ്ങൾ പോലെയുള്ള ആകൃതിയിലാണ് ഇത് കാണുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കണ്ണുനീർ എന്ന അപരനാമത്തിലും ശ്രീലങ്ക അറിയപ്പെടുന്നുണ്ട്. 1972 വരെ സിലോൺ എന്നായിരുന്നു ഔദ്യോഗികനാമം. പിന്നീടാണ് ശ്രീലങ്കയായി മാറിയത്.. ഒരു കൊച്ചു രാജ്യമായിരുന്നു ഇത്.
പുരാതന കാലം മുതൽ തന്നെ കപ്പൽപാതകളുടെ ഒരു കേന്ദ്രം തന്നെയായിരുന്നു ശ്രീലങ്ക. അപ്പോൾ തന്നെ ഊഹിക്കാൻ സാധിക്കുമല്ലോ ശ്രീലങ്കയ്ക്കുള്ള വ്യാപാരബന്ധം. ഇന്ന് ലോകവ്യാപാരരംഗത്തെ ഒരു പ്രധാനപ്പെട്ട തുറമുഖം തന്നെയാണ് ശ്രീലങ്കയെന്ന് വേണമെങ്കിൽ പറയാം. ചരക്കുകൾ യൂറോപ്പിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നതിലും ശ്രീലങ്ക പ്രധാന പങ്ക് തന്നെ വഹിക്കുന്നുണ്ട്. ശ്രീലങ്കയുടെ ഭൂമിശാസ്ത്രത്തെ പറ്റി പറയുകയാണെങ്കിൽ തെക്ക് മുതൽ വടക്ക് വരെ നീണ്ടു കിടന്നിരുന്ന കരയുടെ ഒരു ഭാഗമായിരുന്നു. ഈ കരയുടെ ഭൂരിഭാഗവും കടലിനടിയിൽ ആയി അവശേഷിക്കുന്ന ഭാഗങ്ങളാണ് ശ്രീലങ്കയെന്ന് പറയുന്നത്. ശ്രീലങ്കയിലെ സമതലപ്രദേശങ്ങളിൽ ശരാശരി താപനില 27 ഡിഗ്രി സെൽഷ്യസാണ്. മധ്യഭാഗത്ത് കുന്നിൻ പ്രദേശങ്ങളിൽ ഉയരം നിമിത്തം കുറഞ്ഞ താപനിലയാണ് കാണുന്നത്. കാലവർഷമെന്നത് ശ്രീലങ്കയെ രണ്ട് ഭൂമിശാസ്ത്ര മേഖലകൾ ആയിട്ട് തിരിക്കുന്നുണ്ട്.
ജൂൺ മുതൽ സെപ്റ്റംബർ വരെ അനുഭവപ്പെടുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം ശ്രീലങ്കയുടെ തെക്കു പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ നൽകുമ്പോൾ, ഈ മേഖല നനഞ്ഞ പ്രദേശം ആയി മാറുന്നു. നവംബർ മുതൽ ജനുവരി വരെ അനുഭവപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷം ശ്രീലങ്കയുടെ വടക്കു കിഴക്കൻ മേഖലകളിൽ മഴ നൽകുന്നതെങ്കിലും ഈ കാലവർഷം തെക്കുപടിഞ്ഞാറൻ കാലവർഷത്തെ പോലെ അത്ര ശക്തമല്ല.