2060-ല്‍ ചൈന ഏറ്റവും വലിയ സുപ്പര്‍പവര്‍ രാജ്യം.

വളരെയധികം വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒരു സ്ഥലമാണ് ചൈന എന്ന് പറയുന്നത്. എല്ലാ കാര്യത്തിലും മറ്റു രാജ്യങ്ങളെക്കാൾ ഒരല്പം വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു രാജ്യം. ചൈനയെ കുറിച്ചുള്ള ചില കാര്യങ്ങളാണ് പറയാൻ പോകുന്നത്. ചൈനയ്ക്ക് കാര്യമായ ഒരു വൈദ്യുതി ഉപയോഗം ആവശ്യമില്ലായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ രണ്ടായിരത്തിനുശേഷം അതിന് മുൻപ് ചിലവായതിന്റെ മൂന്നിരട്ടി വൈദ്യതി ചൈന ഉപയോഗിച്ചു. അങ്ങനെയാണ് അറിയാൻ സാധിക്കുന്നത്. ഈ കണക്കുകൾ മനസ്സിലാക്കിത്തരുന്നത് അവരുടെ ടെക്നോളജിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.

China
China

സാങ്കേതികവിദ്യയിലും ടെക്നോളജിയിലും നൂതനമായ പല മാറ്റങ്ങളും വൈദ്യുതിയുടെ സഹായത്തോടെ ചൈനയ്ക്ക് കൊണ്ടുവരാൻ സാധിച്ചു. അതായത് ഓരോ ദിവസവും അവർ പുതിയ ഓരോ കണ്ടുപിടുത്തങ്ങളിലേക്ക് മാറുകയാണെന്നർത്ഥം. അധികം വൈകാതെ തന്നെ എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്ന ഒരു അവസ്ഥയിലേക്ക് ചൈന മാറും. മറ്റൊരു രാജ്യത്തിനും ഇല്ലാത്ത രീതിയിൽ കണ്ണടച്ചു തുറക്കുന്നതിനു മുൻപാണ് ചൈനയിൽ വികസനം നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വികസനം നമ്മുടെ ഭൂമിക്ക് സമ്മാനിക്കുന്നത് എന്താണ്.?

വലിയതോതിലുള്ള കാലാവസ്ഥ വ്യതിയാനങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും തന്നെയാണ് ഈ ഒരു വ്യതിയാനം നമുക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ ഭൂമിക്ക് വളരെ മോശമായ രീതിയിലുള്ള ഒരു അവസ്ഥ തന്നെയാണിതെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ആ അവസ്ഥയിലേക്ക് നമ്മുടെ ഭൂമി എത്താതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അവസ്ഥയൊക്കെ മാറ്റിനിർത്തിയെങ്കിൽ പോലും നമ്മൾ ഒരുപാട് ഭയക്കേണ്ട തീവ്രമായ ബുദ്ധിമുട്ടുകളുടെ കാലഘട്ടങ്ങളാണ് ഇനി വരാൻ പോകുന്നതെന്നാണ് ചില റിപ്പോർട്ടുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് ചൈനയുള്ളത്. ചൈനയുടെ അതിർത്തി പങ്കിടുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന നിലയിൽ ചൈനയുടെ ചില കാര്യങ്ങളിൽ നമ്മൾ ഒരുപാട് ഭയപ്പെടേണ്ടതുണ്ട്. കാരണം ഈ ഹരിതഗ്രഹവാതകങ്ങൾ പുറന്തള്ളുന്ന ഓരോ ചൂടും നമ്മുടെ അന്തരീക്ഷത്തിന് ഉണ്ടാക്കിയിട്ടുള്ളത് പല പ്രേശ്നങ്ങൾ ആണ്.കാലാവസ്ഥാവ്യതിയാനങ്ങൾ എത്ര തീവ്രമാണെന്ന് നമുക്ക് അറിയാം, അതിൻറെ ഫലമായാണ് കാലം തെറ്റിയുള്ള ഇടവപ്പാതിയും അതോടൊപ്പം കാലം തെറ്റിവരുന്ന ചൂടുമോക്കെ നമ്മൾ അനുഭവിക്കേണ്ടിവരുന്നത്. ഇനിയും ഇങ്ങനെ തുടരുകയാണെങ്കിൽ അധികകാലമൊന്നും നമ്മുടെ ലോകമുണ്ടാവില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതിനെപ്പറ്റി വിശദമായി അറിയാം.