നമ്മുടെ ഇന്ത്യയുടെയോരു മികച്ച വാർത്ത വരികയാണെങ്കിൽ അത് പാകിസ്ഥാനിലെ പത്രത്തിൽ എങ്ങനെ ആയിരിക്കും ഉണ്ടാവുക.? ഒരു ചെറിയ കോളത്തിൽ ഒരു വാർത്തയായി മാത്രമായിരിക്കും പാകിസ്താൻ നൽകുക. അങ്ങനെ തന്നെയാണ് നമ്മൾ ചില സമയങ്ങളിൽ ഒക്കെ ചെയ്യാറുള്ളത്. പാകിസ്ഥാനോടല്ല ചൈനയോട്. ചൈനയുടെ ചില വാർത്തകളെ പറ്റിയൊക്കെ ചിലപ്പോഴെങ്കിലും നമ്മൾ മനപ്പൂർവ്വം പറയാതെ പോവുകയാണ് ചെയ്യുന്നത്.
വളരെ പെട്ടെന്ന് വികസനം പ്രാപിച്ചൊരു രാജ്യമായിരുന്നു ചൈനയെന്ന് പറയുന്നത്. അതുകൊണ്ട് ചൈനയുടെ വികസനത്തെ എല്ലാ രാജ്യങ്ങളുമോരു അസൂയയോടെയാണ് നോക്കികണ്ടത്. ഇന്ത്യ പോലും. ചൈനയുടെ ഓരോ കാര്യങ്ങളെ പറ്റിയും അവരുടെ സാങ്കേതികവിദ്യകളെ പറ്റിയും കണ്ടുപിടുത്തങ്ങളെ പറ്റിയുമൊക്കെ അത്ഭുതത്തോടെയല്ലാതെ ആർക്കും സംസാരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അവരുടെ കഴിവുകളെ പലപ്പോഴും നമ്മുടെ ഇന്ത്യ പോലും വേണ്ടവിധത്തിൽ ആളുകളിലേക്ക് എത്തിച്ചിട്ടില്ല. അല്ലെങ്കിൽ അവരുടെ കഴിവുകളെ ഒരിക്കലും അംഗീകരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് സത്യം.
മറ്റു രാജ്യങ്ങളെ വച്ചു നോക്കുകയാണെങ്കിൽ ചൈനയുടെ സമ്പത്ത് വ്യവസ്ഥയെന്നു പറയുന്നത് ആരെയും ഞെട്ടിക്കുന്നതാണ്. വളരെ ചെറിയ കാലഘട്ടങ്ങളിലൂടെയാണ് ചൈന ee അവസ്ഥയിൽ എത്തിയതെന്നതും പ്രത്യേകമായി പറയണം. വ്യവസായങ്ങളിലൂടെയും പഞ്ചവത്സര പദ്ധതികളിൽ കൂടെയുമോക്കെ ചൈന നേടിയത് വലിയ വിജയം തന്നെയായിരുന്നു.വിദേശ സംരംഭങ്ങളോടൊക്കെ ഒരു തുറന്നു സമീപനമായിരുന്നു ചൈനയ്ക്ക്. ചൈനയുടെ വിപണിമൂല്യം 60% സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളായിരുന്നു. കൂടാതെ ചൈനയുടെ ജിഡിപിയിൽ 40 ശതമാനത്തോളം വർദ്ധനവാണ് സൃഷ്ടിച്ചത്.
എങ്ങനെ നോക്കിയാലും ചൈന എപ്പോഴും വികസനത്തിൽ മുന്നിട്ട് തന്നെയാണ് നിലനില്കുന്നത്. അതുപോലെതന്നെ ചൈന ബഹിരാകാശ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുകയാണ്. നമ്മുടെ ഐഎസ്ആർഒയുടെയെന്ന് പറയുന്നതുപോലെ. ചൈനയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ വലിയതോതിൽ തന്നെ വികസനം കൈവരിച്ചിട്ടുണ്ടെന്നതാണ് സത്യം. പലരും അത് വാർത്തയാക്കാറില്ല എന്നത് മറ്റൊരു സത്യം. അതിൻറെ കാരണം ചൈനയുടെ വളർച്ച പല രാജ്യങ്ങളെയും അലോസരപ്പെടുത്തുന്നുണ്ടെന്നതാണ്. പല കാര്യങ്ങളെയും ബിസിനസ് ബുദ്ധിയോടെ കാണാനുള്ള അവരുടെ കഴിവിനെയും പല രാജ്യങ്ങളും ഒട്ടൊരു കൗതുകത്തോടെ തന്നെയാണ് അത് നോക്കി കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യപോലും അതുകണ്ടുതന്നെ ചൈനയുടെ സംഭവത്തെ പറ്റി വ്യക്തമായി ഇതുവരെ ഒരു പത്രങ്ങളിലും ഒരു ആർട്ടിക്കിളുകളും വന്നിട്ടില്ല. ലോകത്തിലെ രണ്ടാമത്തെ വലിയ ഒരു സമ്പദ്വ്യവസ്ഥ തന്നെ ചൈനയ്ക്ക് ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു.