ബഹിരാകാശം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിവരുന്ന ഒത്തിരി കാര്യങ്ങളുണ്ട്. കാരണം ചെറിയ ക്ലാസുകൾ മുതലേ ബഹിരാകാശം എന്ന് പറയുന്നത് നമ്മുടെയൊക്കെ മനസ്സിൽ അത്ഭുതം സൃഷ്ടിക്കുന്ന മറ്റൊരു പുതിയ ലോകം തന്നെയാണ്. ബഹിരാകാശത്തെ കുറിച്ചുള്ള പഠനങ്ങൾ ഇന്നും ശാസ്ത്രലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഈയാഴ്ച ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ചൈനീസ് റോക്കറ്റ് എത്തുമെന്ന് നാസയുടെ ബഹിരാകാശ സഞ്ചാരി ജോനാഥൻ മക്ഡവൽ രേഖപ്പെടുത്തുന്നു. എവിടെ എപ്പോൾ വീഴുമെന്ന് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഈയടുത്ത് 2022 ജൂലൈ 24 ന് ചൈന ഒരു ലോംഗ് മാർച്ച് റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. അന്ന് ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ ഒരു ഭാഗം ബഹിരാകാശത്തേക്ക് എത്തിയെങ്കിലും റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണ ഉണ്ടായത് പോലെയുള്ള അപാകത ഇത്തവണയും ചൈനയ്ക്ക് റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ ആഴ്ച എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും വീഴാമെന്ന് ചൈന ബഹിരാകാശ നിലയം അറിയിച്ചു.
മൂന്ന് വർഷത്തിനിടെ മൂന്നാം തവണയാണ് ഇതേ കാര്യം സംഭവിക്കുന്നത്. ഒരു ചൈനീസ് റോക്കറ്റ് നിയന്ത്രിത രീതിയിൽ ബഹിരാകാശത്തേക്ക് പോയി പക്ഷേ നിയന്ത്രണം വിട്ട് മടങ്ങുന്നു. കഴിഞ്ഞ വർഷം ഇതുപോലെ മെയ് മാസത്തിൽ വിക്ഷേപിച്ച മാർച്ച് സീരീസിന്റെ ഒരു റോക്കറ്റ് ഭൂമിയിൽ പതിച്ചിരുന്നു. കൂടാതെ അതിന് ഒരു വർഷം മുമ്പ് അതായത് 2020 ൽ ഒരു ചൈനീസ് റോക്കറ്റ് പശ്ചിമാഫ്രിക്കയിലും അറ്റ്ലാന്റിക് സമുദ്രത്തിലും ഇറങ്ങിയതായി റിപ്പോർട്ടുകൾ പറയപ്പെടുന്നു.
2020 മുതൽ എല്ലാ വർഷവും തുടർച്ചയായി ചൈനീസ് റോക്കറ്റുകൾ അനിയന്ത്രിതമായി ഭൂമിയിൽ പതിക്കുന്നു എന്നാണ് കണ്ടെത്തൽ.
വളരെ അതിശയം നിറഞ്ഞ കാര്യം എന്തെന്നാൽ spaceX പോലുള്ള കമ്പനികൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള റോക്കറ്റിലാണ് നിർമ്മിക്കുന്നത്. എന്നാൽ ചൈനയെപ്പോലുള്ള ഒരു ശക്തമായ രാജ്യം എല്ലാ വർഷവും തങ്ങളുടെ റോക്കറ്റുകൾ ഉപയോഗിച്ച് ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് അപകടഭീതി ഉണർത്തുകയാണ് ചെയ്യുന്നത്. ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട റോക്കറ്റാണ് ലോങ് മാർച്ച് റോക്കറ്റ്. ഇവിടെ ഐഎസ്ആർഒയുടെ പിഎസ്എൽവി റോക്കറ്റ് ഉള്ളതുപോലെ കിംവദന്തികൾ കേൾക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ റോക്കറ്റുകളിൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാമർശമുണ്ടായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷമായി ലോകത്തെ മുഴുവൻ ഭയപ്പെടുത്തുകയാണ് ചൈന ചെയ്യുന്നത്.
ഇപ്പോൾ ലോകമെമ്പാടുമുള്ള റഡാറുകൾ ഈ റോക്കറ്റിൽ കണ്ണുവെച്ചിരിക്കുകയാണ്. അത് ഏതെങ്കിലും രാജ്യാതിർത്തിയിൽ വന്നാൽ വിവരം ജനങ്ങൾക്ക് മുൻകൂട്ടി അറിയിക്കണം. അതിന്റെ വേഗതയും ഉയരത്തിന് അനുസരിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്നത് കാരണം അത് എപ്പോൾ. ഏത് ദിവസം എവിടെയാണ് ഭൂമിയിൽ പതിക്കുന്നത് എന്ന് മുൻകൂട്ടി അറിയാൻ ഏറെ പ്രയാസമാണ്. അത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ ഭൂരിഭാഗവും ചാരമായി മാറിയിട്ടുണ്ടാകണം. എന്നാൽ അതിൻറെ ചെറിയൊരു ഭാഗം പോലും ജനവാസ മേഖലയിൽ വീണാൽ അത് വലിയ രീതിയിലുള്ള നാശം വിതയ്ക്കും എന്നാണ് പഠനത്തിൻറെ കണ്ടെത്തൽ.