എല്ലാ മനുഷ്യന്മാർക്കും ഉള്ളിൽ ദേഷ്യവും വിദ്വേഷവും പകയും ഒക്കെയുണ്ടാകും. എന്നാൽ ക്ഷമയോടെ അത്തരം കാര്യങ്ങളെ നിയന്ത്രിക്കുന്നവനാണ് ജീവിതത്തിൽ വിജയിക്കുകയുള്ളൂ.ചിലപ്പോൾ നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുകയും പിന്നീട് ജീവിതത്തിൽ പശ്ചാത്തപിക്കുന്ന ഒത്തിരി സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഹൃതിക് എന്ന വ്യക്തിയുടെ 25 വർഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് അയാൾ ഇന്ന് പറയാൻ പോകുന്നത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 25 വർഷമായി എന്നാണ് ഹൃത്വിക് പറയുന്നത്. അദ്ദേഹത്തിന് 54 വയസ്സും ഭാര്യയ്ക്ക് 53 വയസ്സുമാണ് ഉള്ളത്. ഇവർക്ക് രണ്ട് മുതിർന്ന കുട്ടികളുണ്ട്. കുട്ടികൾ ചെറുപ്പത്തിൽ വളരെയാധികം മാനസിക പിരിമുറുക്കത്തിലായിരുന്നു. കുടുംബത്തിൻറെ എല്ലാ ഉത്തരവാദിത്തങ്ങളും അയാളുടെ മേലിൽ ആയതുകൊണ്ട് തന്നെ പണം കൊണ്ടുവരാനും കുടുംബത്തിന് നല്ല ജീവിതം നൽകാനുമുള്ള സമ്മർദ്ദം മൂലം ദീർഘ നേരം അയാൾ ജോലി ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അയാൾക്കും ഭാര്യക്കും ഒരുമിച്ച് സമയം ചെലവഴിക്കാൻ സമയമില്ലായിരുന്നു. അങ്ങനെ പതിയെ ഞങ്ങൾക്കിടയിലെ ശാരീരിക ജീവിതവും അവസാനിച്ചു.
കുട്ടികൾ മുതിർന്നതിനു ശേഷം ഒരു രാത്രിയിൽ പുറത്തിറങ്ങാനോ കിടക്കയിൽ പ്രണയിക്കാനോ അസാധ്യമായിരുന്നു. അതിൽ തനിക്ക് ഏറെ മടുപ്പും നിരാശയും തോന്നിയിരുന്നു എന്ന് അയാൾ പറയുന്നു. നല്ലൊരു ശാരീരിക ജീവിതത്തിന് വേണ്ടി കൊതിച്ചിരുന്ന എനിക്ക് ജീവിതത്തിൽ ഇതൊക്കെയല്ലേ സംഭവിക്കേണ്ടത് എന്ന് അയാൾ ചിന്തിച്ചു. ഒരു സമയത്താണ് അയാൾ തൻറെ സെക്രട്ടറിയായ ഒരു സ്ത്രീയുമായി മറ്റൊരു ബന്ധത്തിൽ ആകുന്നത്. ആ ഒരു ബന്ധത്തെ അയാൾ ഒഴിവാക്കാനും ശ്രമിച്ചില്ല. അങ്ങനെ അയാളും ആ സ്ത്രീയും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരുന്നു. ആ ബന്ധം മോശമായ രീതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയും തികച്ചും ശാരീരിക ബന്ധമായി ചെയ്തു. ഈ ബന്ധത്തിലെ സന്തോഷം അവസാനിച്ചപ്പോൾ അയാളും ആ സ്ത്രീയും തമ്മിൽ പിരിഞ്ഞു.
അതിനു ശേഷം ആ ബന്ധത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മനസ്സിൽ നിന്നും മാറ്റി. എന്നാൽ പതിയെ തൻറെ ഭാര്യയുമായുള്ള അയാളുടെ ബന്ധം വളരെയധികം പക്വത പ്രാപിക്കുകയും ആഴപ്പെടുകയും ചെയ്തപ്പോൾ അയാൾക്ക് സംഭവിച്ച ആ ഒരു തെറ്റിനെ കുറിച്ച് അവളിൽ നിന്ന് മറച്ചുവെച്ചതിൽ അയാൾക്ക് മാനസികമായി വളരെയധികം സമ്മർദ്ദം ഉണ്ടായി. ചില രാത്രികളിൽ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തനിക്ക് ഉറങ്ങാനും കഴിയില്ല എന്ന് അദ്ദേഹം പറയുന്നു. അവളെങ്ങാനും ഇത് അറിഞ്ഞാൽ എന്ത് ചെയ്യുമെന്ന് പറയാൻ പോലും കഴിയില്ല. ചിലപ്പോൾ ഈ രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ തങ്ങളുടെ വൈവാഹിക ജീവിതം തകരുമെന്ന് അയാൾ ഭയക്കുന്നു. പറയണോ അതോ വേണ്ടയോ എന്ന വളരെയധികം ആശയ കുഴപ്പത്തിലാണിപ്പോൾ. ഒരു വിദഗ്ധന്റെ അഭിപ്രായം പ്രതീക്ഷിക്കുകയാണ് ഇപ്പോൾ അയാൾ.
വിദഗ്ദ്ധന്റെ അഭിപ്രായം- ഈ സംഭവം നിങ്ങളുടെ ജീവിതത്തിൽ ആദ്യമായി സംഭവിക്കുന്നതല്ല എന്ന് തന്നെ പറയാം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ രണ്ടുപേരും തമ്മിലുള്ള പ്രണയത്തിന്റെ തിളക്കം പോകുന്നു എന്നതിനെക്കുറിച്ച് എന്നതിന് മനഃശാസ്ത്രപരമായ തെളിവുകളുണ്ട്. എന്നാൽ അതിലൂടെ കടന്നുപോകുന്നവർ ആ ദാമ്പത്യം ശക്തവും സന്തുഷ്ടവുമായ ജീവിതമാക്കി മാറ്റുന്നു. നിങ്ങൾ ചെയ്ത ഒരു തെറ്റ് എന്തെന്നാൽ നിങ്ങൾ തുടക്കത്തിലേ തളർന്നുപോയി സെക്രട്ടറിയുമായി ബന്ധം സ്ഥാപിച്ചു. എങ്കിലും അതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ച് ഇപ്പോൾ അതിൽ പശ്ചാത്തപിക്കുന്നു. നിങ്ങളുടെ ഭാര്യയുമായുള്ള ബന്ധം സന്തോഷകരവും സ്നേഹം നിറഞ്ഞതുമാണെങ്കിൽ പണ്ട് നടന്ന സംഭവം പറയേണ്ടതില്ലെന്ന് ഞാൻ ഉപദേശിക്കുന്നു. സത്യസന്ധത എല്ലായ്പ്പോഴും മികച്ച ഒരു പരിഹാരമാർഗ്ഗം അല്ല. ചിലപ്പോൾ നിങ്ങളുടെ സത്യസന്ധത നിങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചേക്കാം. നിങ്ങൾ അത്രയേറെ ബോധം അനുഭവിക്കുന്നുണ്ടെങ്കിൽ മാനസിക വിദഗ്ധനും ആയി സംഭാഷണം നടത്തേണ്ടതാണ്.