ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം കൊണ്ട് ഒരുപാട് മാറ്റങ്ങളാണ് നമ്മുടെ ലോകത്തിൽ വന്നിരിക്കുന്നത്. എന്നാൽ ഈ ശാസ്ത്രത്തിനും തെറ്റുപറ്റാമെന്ന് ചിലപ്പോഴെങ്കിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ശാസ്ത്രത്തിലും ചില കാര്യങ്ങൾക്കൊക്കെ തെറ്റ് സംഭവിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങൾ പഠന വിധേയമായി എത്തിയിട്ടുണ്ട്.
നോബൽ സമ്മാന ജേതാവായ ഭൗതികശാസ്ത്രജ്ഞനായ ലിയോൺ എം ലഡ്ഡർമാൻ എന്ന സയൻസ് എഴുത്തുകാന്റെ ഒരു പ്രശസ്തമായ പുസ്തകത്തിൽ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 1993-ലെ പ്രശസ്തമായ ഒരു ശാസ്ത്ര പുസ്തകമാണ് ഇത്. ഇത് ഗോൾഡ് പാർട്ടിക്കിൾ എന്നാണ് പറയുന്നത്. അമേരിക്കക്കാരനായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലാണ് ഈ പുസ്തകമുള്ളതും.
ഇരുപതാം നൂറ്റാണ്ടിലെ ക്വാണ്ടം ഫിസിക്സ് എന്നിവയിലൂടെ കണികാഭൗതിക ശാസ്ത്രത്തിന്റെ ഒരു ചരിത്രം ഈ പുസ്തകം നൽകുന്നുണ്ട്. എന്തുകൊണ്ടാണ് ഹിഗ്സ് ബോസോണിന് ഗോഡ്സ് പാർട്ടിക്കിൾ എന്ന വിളിപ്പേര് നൽകിയതെന്ന് ലഡ്ഡർമാൻ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇന്നത്തെ ഭൗതികശാസ്ത്രത്തിന്റെ അവസ്ഥയിൽ വളരെ കേന്ദ്രീകൃതമായ ഒന്നാണ്. ദ്രവ്യത്തിന്റെ ഘടനയെക്കുറിച്ചുള്ള നമ്മുടെ അന്തിമമായ ധാരണയ്ക്ക് ഇത് വളരെ നിർണായകമാണ്. എന്നാൽ വളരെ അവ്യക്തവുമാണ്. എന്തുകൊണ്ടാണ് ഗോൾഡ് കണികയെന്ന് വിളിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
2013 ഹിഗ്സ് ബോസോണിനെ കണ്ടെത്തലിനു ശേഷം സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞരായ ആളുകളുമായി സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. ആ കാലഘട്ടത്തിലെ കണിക ഭൗതികശാസ്ത്രത്തിന്റെ ഭാവി പരിശോധിക്കുകയാണ് ഈ പുസ്തകം. ഇതിൽ ഒന്നാമത്തെ അധ്യായത്തിൽ പറയുന്നത് കണികകളുടെ ആസ്തിത്വം കണക്കാക്കുന്ന പ്രകൃകയെ കുറിച്ചാണ്. ഇത് ചിത്രീകരിക്കുന്ന രീതിയും പറയുന്നുണ്ട്.
രണ്ടാമത്തെ അധ്യായത്തിലേക്ക് എത്തുമ്പോൾ ആദ്യത്തെ കണികാഭൗതിക ശാസ്ത്രജ്ഞനെ കുറിച്ചാണ് പറയുന്നത്. ഒരു സാങ്കല്പിക സ്വപ്നത്തിൽ എഴുത്തുകാരൻ നാഗരികതയുടെ കാലത്ത് ജീവിച്ചിരുന്ന ഒരു പുരാതന ഗ്രീക്ക് തത്വചിന്തകനായ ഡെമോക്രിറ്റസിനെ കണ്ടുമുട്ടുകയും അദ്ദേഹവുമായി ഒരു സംഭാഷണം നടത്തുകയും ചെയ്യുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.
ഇനി മൂന്നാമത്തെ അധ്യായത്തിലേക്ക് എത്തുകയാണെങ്കിൽ അദ്ദേഹം അതിനായി തിരയുകയാണ് ചെയ്യുന്നത്. നാലാമത്തെ അധ്യായത്തിലെ മാറ്റത്തിനായി തിരയുന്നുണ്ട്. അഞ്ചാമത്തെ അധ്യായം എത്തുമ്പോഴേക്കും ക്ലാസിക്കൽ ഫിസിക്സിൽ നിന്നും കോണ്ടം മെക്കാനിക്സിലേക്കും വികാസത്തിലേക്കുമുള്ള മാറ്റത്തിന്റെ ഒരു നേർചിത്രം കാണാൻ സാധിക്കും. അധ്യായം ആറ് ആകുമ്പോഴേക്കും ആറ്റങ്ങളെ തകർക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് അധ്യായങ്ങൾ കടന്നുപോകുന്നത്. ഇങ്ങനെ ഒൻപത് അധ്യായങ്ങളാണുള്ളത്.