ക്യാമറയിൽ പതിയുന്ന ചില രസകരമായ സംഭവങ്ങൾ ഉണ്ട്. അവയിൽ ചിലതെങ്കിലും നമ്മുടെ കണ്ണുകളിൽ ചിരിയുണർത്തിക്കാറുണ്ട്. അത്തരത്തിലുള്ള ക്യാമറയിൽ പതിഞ്ഞ ചില രസകരവും വിചിത്രവുമായ സംഭവങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്.
കുട്ടികളെ വലിയ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ സ്കൂളുകളിലേക്കും മറ്റും അയ്ക്കുന്നത്. എന്നാൽ പലപ്പോഴും ചില കുട്ടികൾ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ചെയ്യുന്ന കാര്യങ്ങൾ വേദനിപ്പിക്കുന്നത് തന്നെയാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് നടുറോഡിൽ വച്ച് കാമുകനോടൊപ്പം പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ്. തലയിൽ കാര്യമായ ഷാൾ ഒക്കെ അണിഞ്ഞു ആണ് പെൺകുട്ടി അവിടെ നിൽക്കുന്നത്. എങ്കിലും ഇത് വളരെ മോശമായ ഒരു പ്രവണതയാണെന്ന് തന്നെയാണ് സോഷ്യൽ മീഡിയ മുഴുവൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രണയ നിമിഷങ്ങൾക്ക് ഇടയിൽ അവിടെ ഒരു സിസിടിവി ഉണ്ടെന്നുള്ള കാര്യം പെൺകുട്ടി മറന്നു പോയെന്ന് തോന്നുന്നു.
പൂച്ചയാണോ നായയാണോ വലുത് എന്ന് ചോദിച്ചാൽ പകുതിയിലധികം ആളുകളും പറയുന്നത് നായ ആണെന്നാണ്. നായയുടെ ശക്തിയുടെ കാര്യത്തിലും അത് അങ്ങനെതന്നെയായിരിക്കും. എന്നാലിവിടെ പൂച്ച അത്ര പാവമല്ലന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് കാണാൻ സാധിക്കുന്നത്. ഇവിടെ റോഡിൽ നിൽക്കുന്ന ഒരു പൂച്ചയുടെ അരികിലേക്ക് ഒരു നായ വരുന്നുണ്ട്. പൂച്ചയെ ഒന്ന് പേടിപ്പിക്കാൻ ഒക്കെ നായ ശ്രമിക്കുന്നുണ്ട്. പിന്നീട് അതിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. ഉടനെതന്നെ പൂച്ച അവിടെയുണ്ടായിരുന്ന ഒരു കാറിന്റെ അടിയിലേക്ക് കയറുന്നുണ്ട്. ഈ നായ തന്റെ സുഹൃത്തുക്കളൊക്കെ വിളിച്ചുവരുത്തുന്നുമുണ്ട്. പെട്ടെന്ന് ഒരു നാലഞ്ചു നായകൾ എവിടെ നിന്നൊക്കെ ഓടി വരികയാണ്. ഈ നായകൾ എല്ലാംകൂടി പൂച്ചയെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. ആ സമയത്ത് പൂച്ചയ്ക്ക് മനസ്സിലാകുന്നുണ്ട് താനിങ്ങനെയിരിക്കുകയാണെങ്കിൽ ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ലന്ന്. ആ സമയം പൂച്ച സടകുടഞ്ഞെഴുന്നേൽക്കുന്നു. അതിനുശേഷം ഓരോ നായകളെയും തനിക്ക് പറ്റുന്ന രീതിയിൽ ചെറുത്തുനിൽക്കാൻ സാധിക്കുന്നുണ്ട്. പൂച്ചയുടെ ആത്മധൈര്യത്തിന് മുൻപിൽ നായകൾ പകച്ചു പോയെന്ന് പറയുന്നതാണ് സത്യം. ആ നിമിഷം തന്നെ നായകൾ എല്ലാം പൂച്ചയെ ഭയന്നു കൊണ്ട് അവിടുന്ന് ഓടി പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
സാഹചര്യങ്ങളാണ് ഒരു വ്യക്തിയെ കരുത്തനാകുന്നത് എന്ന് കാണിച്ചു തരുന്നതിന് ഒരു ഉദാഹരണമായിരുന്നു ഈ വീഡിയോയെന്ന് തന്നെ എടുത്തു പറയേണ്ടിയിരിക്കുന്നു.