മൃഗങ്ങളെ ഓമനിച്ചു വളർത്തുവാൻ താൽപര്യമുള്ളവരാണ് കൂടുതൽ ആളുകളും. എന്നാൽ പലപ്പോഴും എത്രയൊക്കെ സ്നേഹം കൊടുത്താലും ചിലപ്പോൾ മൃഗങ്ങൾ തിരികെ നൽകാൻ ഉള്ളത് നമുക്ക് വേദനകൾ മാത്രം ആണ്. അത്തരത്തിൽ സ്വന്തം യജമാനനെ കൊല്ലൻ കാരണമായ ചില മൃഗങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുമുൻപ് ഒരു കഥ പറയണം, ഒരാൾ ഒരു പെരുമ്പാമ്പിനെ സ്വന്തമാക്കി വളർത്തുകയായിരുന്നു.
അതിന് അയാൾ ഒരു പേരും നൽകി, ആ പെരുമ്പാമ്പിനെ ആയാൾ വളരെയധികം സ്നേഹത്തോടെ ആയിരുന്നു നോക്കിയിരുന്നത്. പ്രിയപ്പെട്ട പെരുമ്പാമ്പിനെ എന്തെങ്കിലും വന്നാൽ അത് അയാൾക്ക് സഹിക്കാൻ സാധിക്കില്ലായിരുന്നു. ഒരു ദിവസം പെരുമ്പാമ്പ് ഭക്ഷണം കഴിക്കാതെയായി. പിന്നീട് രണ്ട് ദിവസമായി മൂന്നുദിവസമായി ഇത് ഭക്ഷണം പൂർണമായും ഉപേക്ഷിച്ചതോടെ അയാൾ കരുതി ഇതിന് എന്തെങ്കിലും രോഗം ആയിരിക്കും എന്ന്. അയാൾ ഭയന്നു പോയിരുന്നു. അങ്ങനെ ഇയാൾ ഇതിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. ഡോക്ടറോട് കാര്യം പറഞ്ഞു പ്രിയപ്പെട്ട പെരുമ്പാമ്പ് മൂന്നു ദിവസമായി ഭക്ഷണം കഴിക്കുന്നില്ല.
ഇതിന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകുന്നില്ല എന്ന്. ഡോക്ടർ അദ്ദേഹത്തോടു ചില കാര്യങ്ങൾ ചോദിച്ചു. പെരുമ്പാമ്പ് താങ്കളുടെ അടുത്ത് ആണോ കിടക്കുന്നത് എന്ന്, അപ്പോൾ അയാൾ മറുപടി പറഞ്ഞു, അതെ ഇത് വയ്യാതായതിനുശേഷം എൻറെ അരികിൽ ആണ് വന്നു കിടക്കുന്നത് എന്നായിരുന്നു മറുപടി എങ്ങനെയാണ് പാമ്പ് നിങ്ങളുടെ ഒപ്പം കിടക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു. അയാൾ പറഞ്ഞതും ഈ പാമ്പ് നീളത്തിലാണ് തന്നോടൊപ്പം കിടക്കുന്നത് എന്നാണ് അയാൾ പറയുന്നത്. എന്താണ് ഡോക്ടർ തന്റെ പ്രിയപ്പെട്ട പെരുമ്പാമ്പിന് സംഭവിച്ചതെന്നറിയാതെ ഡോക്ടറോട് ചോദിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു മറുപടിയായിരുന്നു ഡോക്ടർ പറഞ്ഞത്.
താങ്കൾ ഭയക്കുന്നതുപോലെ താങ്കളുടെ പെരുമ്പാമ്പിന് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ മറ്റൊരു കാര്യമാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. ഈ പെരുമ്പാമ്പ് നിങ്ങളെ ഭക്ഷിക്കുവാൻ തയ്യാറെടുക്കുകയാണ്. അതിനുവേണ്ടി നിങ്ങളുടെ ഉയരം അളക്കാൻ വേണ്ടിയാണ് ഇത് നിങ്ങളുടെ അരികിൽ വന്നു കിടക്കുന്നത്. അതിൻറെ ഇരയെ സ്വീകരിക്കുവാൻ വേണ്ടിയാണ് അത് പട്ടിണി കിടക്കുന്നത്. എത്രയും പെട്ടെന്ന് ഇതിനെ നിങ്ങളുടെ വീട്ടിൽ നിന്നും ഉപേക്ഷിക്കുവാൻ ശ്രമിക്കുക. ഒരുപക്ഷേ അദ്ദേഹം ഞെട്ടി പോയിട്ടുണ്ടാകും. ഇത്രത്തോളം സ്നേഹിച്ചിട്ടും അതിൽ നിന്നും ഇങ്ങനെയൊരു പ്രതികരണം.
ഈയൊരു ജീവിയിൽ നിന്നും ഇങ്ങനെയൊന്ന് ആയിരിക്കില്ല ഉടമ പ്രതീക്ഷിച്ചിട്ട് ഉണ്ടാവുക. ഇത് ഒരു ഉദാഹരണം മാത്രമാണ്. ചില ജീവികൾ അങ്ങനെയാണ് നമ്മൾ എത്ര സ്നേഹിച്ചാലും അവർ ഒരിക്കലും നമ്മെ തിരിച്ചു സ്നേഹിക്കില്ല. ജീവികളുടെ സ്വഭാവ രീതിയാണത്. നമുക്ക് കുറ്റം പറയാൻ സാധിക്കില്ല. ഇത്തരത്തിൽ സ്വന്തം ഉടമയെ കൊന്ന് നിരവധി ജീവികളുണ്ട്. ഇതുപോലെ അമേരിക്കയിൽ സ്വന്തം യജമാനനെ കൊന്ന് തിന്ന ഒരു നായയുണ്ട്. ഇങ്ങനെ നിരവധി നിരവധി സംഭവങ്ങൾ. അവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിന് ഒപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ വിവരമാണിത് . അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കരുത്.