ക്രിസ്റ്റാനോ റൊണാൾഡോയുടെ ആഡംബര ജീവിതം.

കായികം എന്നത് നിരന്തരമായ കഠിന പരിശീലനം നിറഞ്ഞതും കഠിന പ്രയത്നവും ചെയ്യേണ്ട ഒരു മേഖലയാണ്. മാത്രമല്ല, നിരവധി കള്ളത്തരങ്ങളും ചതികളും നടക്കുന്ന ഒരു മേഖല കൂടിയാണ്. കൂടാതെ കോടിക്കണക്കിന് ബിസിനസ് കൂടി ഈ മേഖലയിൽ നടക്കുന്നുണ്ട് എന്നത് മറ്റൊരു സത്യം. നമുക്കിഷ്ട്ടപ്പെട്ട ഏത് കായിക താരമാണ് എങ്കിലും അവർ സ്വന്തം രാജ്യത്തിന് നേടിക്കൊടുക്കുന്ന പല നേട്ടങ്ങളും കോടിക്കണക്കിനു രൂപയായി അവരുടെ അകൗണ്ടുകളിൽ വന്നു കിടക്കുന്നുണ്ട്. എന്നാൽ, കായിക താരങ്ങളിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നത് ആരാണ് എന്ന് നിങ്ങൾക്കറിയാമോ. ഒരുപക്ഷെ, നിങ്ങളിൽ പലരുടെയും ഏറ്റവും ഇഷ്ട്ടപ്പെട്ട കായിക താരം കൂടിയായിരിക്കും ഇദ്ദേഹം. ക്രിസ്റ്റാനോ റൊണാൾഡോ. ഇദ്ദേഹത്തെ അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. അതെ, ക്രിസ്റ്റാനോ റൊണാൾഡോ എന്ന ഫുടബോൾ ഇതിഹാസത്തിന്റെ ആഡംബര ജീവിതത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Cristiano Ronaldo luxury life
Cristiano Ronaldo luxury life

നിങ്ങൾ ഫുട്‍ബോൾ ഇഷ്ട്ടപ്പെടുന്ന ആളാണെങ്കിലും അല്ലെങ്കിലും ഇദ്ദേഹത്തെ കുറിച്ച് അൽപ്പമെങ്കിലും കേൾക്കാത്തവരായി ആരുമില്ല. ഫുട്‍ബോൾ കായികത്തിന് അദ്ദേഹം നൽകുന്ന നേട്ടങ്ങൾ അത്ര വലുതാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നതിൽ രണ്ടാമത്തെ കായിക താരമാണ് റൊണാൾഡോ. ഈ കുമിഞ്ഞു കൂടിയ പണം എങ്ങനെയൊക്കെ ആയിരിക്കും അദ്ദേഹം ചെലവഴിക്കുന്നത്.

ക്രിസ്റ്റാനോ റൊണാൾഡോ ജനിച്ചത് പോർച്ചുഗലിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു. ദാരിദ്ര്യത്തിന്റെ എല്ലാ അവശതകളും സഹിച്ചുകൊണ്ടാണ് ആ കുടുംബം ഒറ്റ മുറിയിൽ ജീവിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഇന്നത്തെ ജീവിതത്തിലേക്ക് നയിച്ച ആ സുപ്രധാന നിമിഷങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.