ക്യാമറയിൽ പതിയുന്ന ചില രസകരമായ സംഭവങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ചില രസകരമായ സംഭവങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇപ്പോൾ പലരുടെയും ഒരു ഇഷ്ടപ്പെട്ട വിനോദമാണ് സ്കൂബ ഡൈവിങ് നടത്തുക എന്നുള്ളത്. അതുകൊണ്ട് തന്നെ പലരും കടലിലേക്ക് അതിനുവേണ്ടി പോവുകയും ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ പോയ ഒരാളുടെ ശരീരത്തിൽ ഒരു ജീവി ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഇയാളുടെ കാലുകളിലും മറ്റും ഈ ജീവി തൊട്ട് നോക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇദ്ദേഹം ആവശ്യമുള്ള സുരക്ഷാ സംവിധാനങ്ങൾ എല്ലാം ഉപയോഗിച്ചിട്ടുണ്ടോന്ന് ഒരു ഉദ്യോഗസ്ഥനെ പോലെ നോക്കുന്നതാണ് കാണാൻ സാധിക്കുന്നതു.
അതുപോലെ മണൽ കൊണ്ട് വളരെ മനോഹരമായി തനിക്ക് വേണ്ട ഒരു പാർപ്പിടം ഉണ്ടാക്കുന്ന ഒരു ജീവിയേയും നമുക്കിവിടെ കാണാൻ സാധിക്കും. എത്ര മനോഹരമായാണ് അത് അതിന്റെ ജോലി കൃത്യം ആക്കുന്നതെന്ന് നമ്മൾ ഓർക്കുകയും ചെയ്യും. അത്രത്തോളം അതിമനോഹരമായ രീതിയിലാണ് ഈ ജീവി അത് ചെയ്യുന്നത്.
ഇൻഡോനേഷ്യയിൽ വളരെ ഉയരത്തിൽ ഉള്ള ഒരു പർവ്വതനിരയെ നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ മുകളിലേക്ക് പ്രത്യേകതരത്തിലുള്ള പടികളാണ് ഇട്ടിരിക്കുന്നത്. ഇതിനു മുകളിലേക്ക് കയറാൻ സാധിക്കുന്ന ഒരു വ്യക്തിയെ വളരെ മികച്ച ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അവിടെയുള്ളവർ വെല്ലുവിളിക്കുകയാണ് ഇതിൻറെ മുകളിലേക്ക് കയറാൻ ആർക്കെങ്കിലും സാധിക്കുമോന്ന്.വളരെ മനോഹരമായ ഒരു കാഴ്ചയാണ് അവിടെ നിന്ന് കാണാൻ സാധിക്കുന്നത്. അതിന്റെ മുകളിലേക്ക് കയറുകയെന്ന് എ
പറയുന്നത് അങ്ങേയറ്റം അപകടം നിറഞ്ഞ ഒരു കാര്യമാണ്.
ബാസ്കറ്റ് ബോൾ പലപ്പോഴും തങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ വൈറൽ ആവാറുണ്ട്. എന്നാൽ ഇവിടെ ഒരാൾക്ക് തിരിഞ്ഞു നിന്നുകൊണ്ട് ബാസ്കറ്റ്ബോൾ എറിയുകയും അത് ഇപ്പോൾ വീഴും എന്ന രീതിയിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വളരെ അപൂർവ്വമായ ഒരു കാഴ്ചയായിരുന്നു ഇത്. ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ പലർക്കും ഇതൊരു നഷ്ടമായി മാറിയേനെ. ജീവിതത്തിലൊരിക്കലെങ്കിലും ലോട്ടറി അടിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും.
എന്നാൽ ഇവിടെ ഒരാൾ തനിക്ക് ലോട്ടറി അടിച്ച വിവരം അറിയാതെ തനിക്കാണ് ലോട്ടറി അടിച്ചതെന്ന് നോക്കുവാൻ വേണ്ടി വരികയായിരുന്നു ചെയ്തത്. അവിടെവച്ചാണ് ഈ മനുഷ്യൻ അറിയുന്നത് 250 കോടി രൂപയുടെ ലോട്ടറി അടിച്ചത് തനിക്കാണെന്ന്. ആ നിമിഷം അദ്ദേഹത്തിൻറെ മുഖത്തുള്ള സന്തോഷം നമുക്ക് കാണാൻ സാധിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം നടന്ന സന്തോഷമായിരുന്നു അത്.