അന്യഗ്രഹങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഈ മാറ്റങ്ങളൊക്കെ എന്താണെന്നാണ് പറയാൻ പോകുന്നത്. പ്രപഞ്ചത്തെപ്പറ്റിയുള്ള ചില കണ്ടുപിടുത്തങ്ങൾ നമുക്ക് അറിയാവുന്നതാണ്. നമ്മുക്ക് അറിയാവുന്ന ഒരു ഗ്രഹമെന്നത് ഭൂമിയാണ്. മനുഷ്യർക്ക് താമസിക്കാൻ യോഗ്യമായൊരു ഗ്രഹവും ഭൂമി തന്നെയാണ്. ഭൂമിയല്ലാതെ മറ്റു ചില ഗ്രഹങ്ങളുടെ ഭാഗങ്ങളിലേക്കൊക്കെ പോകുമ്പോൾ മനുഷ്യ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്.
സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും കരയുന്നവരുണ്ട്. എന്നാൽ ബഹിരാകാശത്ത് വച്ചാണ് കരയുന്നതെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് പറയുന്നതാണ് സത്യം. കാരണം ബഹിരാകാശത്തിൽ വെച്ച് കരയുകയാണെങ്കിൽ നിങ്ങളുടെ കണ്ണുകളുടെ കാഴ്ച ശക്തി പോലും പോകാനുള്ളോരു അവസരമാണിത്. കാരണം അവിടെ വച്ച് കരയുകയാണെങ്കിൽ അത് ഡ്രൈയായി പോവുകയാണ് ചെയ്യുക. നാക്കിലുള്ള ജലാംശം പോലും അവിടെ ചെല്ലുമ്പോൾ ഡ്രൈയായി മാറുമെന്നാണ് അറിയാൻ സാധിക്കുന്നത്. അഥവാ എപ്പോഴെങ്കിലും ബഹിരാകാശത്ത് പോവുകയാണെങ്കിൽ അവിടെവച്ച് കരയാൻ നിൽക്കണ്ട.
അതുപോലെ ബഹിരാകാശത്തെ ഒരു ഗ്രഹത്തിൽ തന്നെ ഡയമണ്ട് മഴയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? എന്നാൽ അങ്ങനെയൊരു സംവിധാനമുള്ളൊരു ഒരു ഗ്രഹമുണ്ട്. അവിടെ പെയ്യുന്നത് ഡയമണ്ട് മഴയാണ്. അവിടെ ചെല്ലുകയാണെങ്കിൽ കുറെ ഡയമണ്ടുകളോക്കെ പെറുക്കി എടുക്കാമായിരുന്നുവെന്നാണ് ഉദ്ദേശമെങ്കിൽ അത് വെറും മിഥ്യാധാരണയാണ്. ഇതൊക്കെ തലയിലേക്ക് വീഴുകയാണെങ്കിൽ മരണംവരെ സംഭവിക്കാം. ഇതൊന്നും വെറുതെ പറയുന്നതല്ല. ബഹിരാകാശത്ത് ഒരു ഗ്രഹത്തിൽ കല്ല്മഴ പെയ്യാറുണ്ട്. ബുധനിൽ ആണെങ്കിൽ മഴയെന്ന് പറയുന്ന സാധനം ഇല്ലെന്നതാണ് അറിയാൻ സാധിക്കുന്നത്.
അതുപോലെ നമ്മൾ ചന്ദ്രനിലേക്ക് പോവുകയാണെങ്കിൽ അവിടെ ഒരാളുടെ കാൽപ്പാദം കണ്ടാൽ അവിടെ മറ്റൊരാളുണ്ടെന്ന് ഉറപ്പിക്കാൻ വരട്ടെ. ഗ്രഹങ്ങളിലെ ഇത്തരത്തിലുള്ള കാൽപ്പാദങ്ങൾ പോവാൻ ഒരുപാട് സമയമെടുക്കും. കാരണം അതിനെ കളയുവാൻ വേണ്ടിയുള്ളൊരു കാറ്റോ അല്ലെങ്കിൽ മറ്റു സംവിധാനങ്ങളോ ഒന്നും തന്നെ അവിടെയില്ല. അതുകൊണ്ട് തന്നെ കാലങ്ങളോളം പാടുകളൊക്കെ മായാതെ തന്നെ ആ ഗ്രഹത്തിലുണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. അതുപോലെ നമ്മൾ ബഹിരാകാശത്തേക്ക് പോവുകയാണെങ്കിൽ ലോഹങ്ങൾ തമ്മിൽ ഒരുമിച്ച് ചേർക്കണമെന്ന് ഉണ്ടെങ്കിൽ അത് ഒരുമിച്ചു കൊടുത്താൽ മാത്രം മതി. ഭൂമിയിൽ ഓക്സിജൻ ഉള്ളതുകൊണ്ടാണ് ലോഹങ്ങൾ ഇങ്ങനെ ഒരുമിച്ചു ചേരാത്തത്. ബഹിരാകാശത്തിൽ ആകുമ്പോൾ ഓക്സിജൻ ഇല്ലാത്തതുകൊണ്ട് വളരെ പെട്ടെന്ന് ലോഹങ്ങൾ ഒരുമിച്ചു ചേരും.