ആളില്ലാതെ റോഡിലൂടെ ഓടുന്ന സൈക്കിള്‍ പ്രേതം..?

നമ്മളിൽ ഭൂരിഭാഗം ആളുകളും സോഷ്യൽ മീഡിയകൾ നന്നായി ഉപയോഗിക്കുന്നവരും അതിലൂടെ എല്ലാ കാര്യങ്ങളും അറിയാൻ ശ്രമിക്കുന്നവരുമാണ്. അത് കൊണ്ട് തന്നെ ദൈനം ദിന ജീവിതത്തിൽ നാം നിരവധി വൈറൽ വീഡിയോകൾ കാണാറുമുണ്ടായിരിക്കും. പല തരത്തിലുള്ള വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും. ചില വീഡിയോകൾ ആളുകൾ കുറേ കാലത്തേക്ക് ഏറ്റെടുത്തരിക്കും. കാരണം അത്തരം വീഡിയോകൾ സമൂഹത്തിൽ ഏറെ തരംഗം സൃഷ്ട്ടിച്ചേക്കാം. അത് കൊണ്ട് ഒരൊറ്റ വൈറൽ വീഡിയോ വഴി വലിയ അവസരങ്ങൾ തേടിയെത്താൻ പലരുടെയും ജീവിതത്തിൽ വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ ചില വൈറൽ വീഡിയോകൾ പറയുന്നത് സത്യമല്ല. അത്തരത്തിലുള്ള ചില വീഡിയോകളുടെ പിന്നാമ്പുറ കാഴ്ചകളിലേക്ക് ഒന്ന് പോയി നോക്കാം.

Cycle Without Human
Cycle Without Human

അയർലാന്റിലെ പ്രേത ബാധയുള്ള സ്‌കൂളിനെ കുറിച്ചുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. പ്രേതബാധ കൊണ്ട് പേരു കേട്ട ഒത്തിരി സ്ഥലങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാൽ പ്രേത ബാധയ്ക്കു പേര് കേട്ട ഒരു സ്‌കൂൾ അയർലൻഡിലുണ്ട്. ഡീർപാർക്ക് സിബിഎസ്സി സ്‌കൂൾ എന്ന് പേരുള്ള ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് അയർലൻഡിലെ കോർക്ക് നഗരത്തിലാണ്. ഈ സ്‌കൂളിൽ ആദ്യമായി പ്രേതബാധയുണ്ട് എന്ന കിംവദന്തി പരത്തുന്നത് 2017 ഒക്റ്റോബറിലാണ്. എന്തോ അമാനുഷിക ശക്തി ഈ സ്‌കൂളിൽ പ്രവേശിക്കുന്നതും സ്‌കൂളിലെ വാതിലുകളും ലോക്കറുകളും നശിപ്പിക്കുന്നതുമാണ് ഈ വീഡിയോയിൽ ഉള്ളത്.  ഈ വീഡിയോയിൽ വിശ്വസിക്കാതിരിക്കാൻ കഴിയാത്ത വിധത്തിലുള്ള ഒന്നും തന്നെ ഇല്ലാ എന്നിരുന്നെങ്കിലും വീണ്ടും വീണ്ടും കാണുമ്പോൾ ചില കാര്യങ്ങൾ ചിന്തിക്കുമ്പോൾ ഈ വീഡിയോ വെറും എഡിറ്റിങ് അല്ലെങ്കിൽ ഡ്രമാറ്റിക് ആണെന്ന് മാത്രമേ തോന്നു. ആദ്യത്തെ, കാര്യം ഇവ ലൊക്കേഴ്സ് ആയിരുന്നിട്ടും എന്ത് കൊണ്ട്  ബാക്കിയെല്ലാം ലോക്ക് ചെയ്തിട്ടും അത് മാത്രം ലോക്ക് ചെയ്തില്ല. അത് കൊണ്ട് തന്നെ ആ ലോക്കറിനകത്തുള്ള ഒരു പുസ്തകത്തിനകത്ത് സ്ട്രിംഗ് ഘടിപ്പിച്ച് അതി ശക്തിയിൽ വലിച്ചിട്ടുണ്ടാകണം. ഇതുപോലെയുള്ള, പല സംശയങ്ങളും നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇതിനെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.