പോലീസുകാരുടെ നന്മ വിളിച്ചോതുന്ന പല സംഭവങ്ങളും നമ്മൾ അറിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള മറ്റൊരു സംഭവമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഒരു സത്യവാങ്മൂലം കാരണം വലിയൊരു നഷ്ടം നികത്തുവാൻ സാധിച്ച ഒരു കാര്യം. കളഞ്ഞു കിട്ടിയ ഒരു പേഴ്സ് യഥാർത്ഥ ഉടമ ഉത്തരവാദിത്വത്തോടെ ഏൽപ്പിച്ച പോലീസുകാരുടെ കഥ. ഒരു സത്യവാങ്മൂലത്തിൽ നിന്നാണ് സംഭവത്തിനു തുടക്കം. തൃശൂർ കിഴക്കേകോട്ട ജംഗ്ഷനിൽ വാഹന പരിശോധന ഡ്യൂട്ടിക്കിടയിൽ ആണ് സബ്ഇൻസ്പെക്ടർ യൂസഫ് പോലീസ് ഉദ്യോഗസ്ഥരായ അജിത്ത് വൈശാഖ് എന്നിവർക്ക് അടുത്തേക്ക് ഒരു ചെറുപ്പക്കാരൻ വന്നു ഒരു പേഴ്സ് നൽകുന്നത്.
വഴിയിൽ കിടക്കുന്നത് ആണെന്നും. വഴിയിൽ കിടന്ന് കിട്ടിയതാണെന്നും മഴനനഞ്ഞത് ആണെന്നും ഒക്കെ പറഞ്ഞു. അത് പുരുഷന്മാരുടെ
പേഴ്സ് ആണെന്ന് പറഞ്ഞു പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നീട്ടി. അവർ അത് വാങ്ങി പരിശോധിച്ചു, ഒരു സത്യവാങ്മൂലം ഉണ്ടായിരുന്നു അതിൽ. അതിൽ നിന്ന് അഡ്രസ്സ് തപ്പിപ്പിടിച്ച് ആ മൊബൈൽ നമ്പറിലേക്ക് വിളിച്ചു. അപ്പോൾ സെനിൽ ജോർജ് എന്ന ആളുടെ ആണ് ഈ പേഴ്സ് എന്ന് മനസ്സിലാവുകയും ചെയ്തിരുന്നു.ഇയാളെ വിളിച്ചപ്പോൾ ഇയാൾ പറഞ്ഞത് തന്റെ പേഴ്സ് കളഞ്ഞു പോയിട്ടുണ്ട്, അത് പിന്നെ പഴയ പേഴ്സ് ആയതുകൊണ്ട് താൻ അന്വേഷിക്കാതെ ഇരുന്നത് എന്നാണ്. കിഴക്കേക്കോട്ടയിലെ പോലീസ് പോയിൻറ് പേഴ്സ് സൂക്ഷിച്ചിട്ടുണ്ടെന്ന് താങ്കൾ തിരിച്ചറിയൽ രേഖകളുമായി വന്ന് കൈപ്പറ്റണം എന്നു പറഞ്ഞു.
ഞാൻ പിന്നെ വരാം എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി. പോലീസ് ഉദ്യോഗസ്ഥൻ പേഴ്സ് വീണ്ടും നോക്കി. പേഴ്സിന്റെ ഉള്ളിൽ വിശദമായി പരിശോധിച്ചപ്പോൾ അതിൽ കട്ടിയുള്ള ഒരു വസ്തു സൂക്ഷിച്ചിരിക്കുന്നത് കണ്ടു. അത് തുറന്നു പുറത്തെടുത്തു, അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു ഇത് തങ്കം ആണ്. തനി തങ്കം ആണ്. സ്വർണാഭരണ നിർമാണ ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിന് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത് എന്താണ് എന്ന്. 40 ഗ്രാം തനി തങ്കം ആണ്, ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ ഇതിന് രണ്ടു ലക്ഷത്തിലധികം രൂപയുടെ മൂല്യം ഉണ്ട്. അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യൂസഫ് ഉടനെ സെനിൽ ജോർജിൻറെ ഫോൺ നമ്പറിൽ വിളിക്കുകയും താങ്കൾ ഉടൻതന്നെ കിഴക്കേകോട്ട പോലീസ് സ്റ്റേഷനിൽ എത്തണം എന്ന് അറിയിക്കുകയും ചെയ്തു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു മോട്ടോർ സൈക്കിളിൽ ഇയാൾ വരികയും ചെയ്തു.
ഐഡന്റിറ്റി കാർഡുകളും മറ്റും പോലീസുകാരെ കാണിച്ചു. എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ ജ്വല്ലറിയിൽ ആണെന്ന് പറഞ്ഞു. ജ്വല്ലറിയിൽ ഒരു മാനുഫാക്ചറിംഗ് യൂണിറ്റ് നടത്തുന്നുണ്ട്. കോവിഡ് കാരണം എല്ലാം അടഞ്ഞുകിടക്കുകയാണ്, പേഴ്സിൽ എന്തെങ്കിലും സൂക്ഷിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് താൻ പേഴ്സ് നഷ്ടപ്പെട്ട കാര്യം അന്വേഷിക്കുന്നത് എന്ന് പറഞ്ഞു. ഒന്നുകൂടി ആലോചിച്ചു നോക്കൂ എന്ന പോലീസുകാരൻ പറഞ്ഞപ്പോൾ അദ്ദേഹം വല്ലാതെ ഒന്ന് ചിന്തിച്ചു. ഓർത്തെടുത്തു ജ്വല്ലറി പണിശാലയിൽ കുറിച്ച് സ്വർണാഭരണം ഉരുക്കിയ തനി തങ്കം ഞാൻ പേഴ്സിന്റെ അകത്ത് അറയിൽ സൂക്ഷിച്ചിരുന്നു.
ഇപ്പോഴാണ് അതിനെപ്പറ്റി താൻ ഓർമിച്ചത് എന്ന് പറഞ്ഞു. അതിനെപ്പറ്റി വിശദീകരിച്ച് പോലീസിനോട്. അതോടൊപ്പം തന്നെ പോലീസുകാർ അയാളുടെ വീട്ടിൽ വിശദീകരണമായി എത്തി. ഈ കാര്യങ്ങൾ അന്വേഷിച്ചു അത് തൃപ്തികരമായതോടെ പേഴ്സും സ്വർണ്ണവും അയാളുടെ തന്നെയാണ് അന്വേഷിച്ച് ഉറപ്പിച്ച് ഇൻസ്പെക്ടർ അയാൾക്ക് നൽകുകയും ചെയ്തു. ഇത്തരത്തിൽ കാവലാൾ ആകുന്ന പോലീസുകാർ തന്നെയല്ലേ നാടിനാവശ്യം.? തൃശൂർ പോലീസ് ഓഫീസിൽ നിന്നുമാണ് ഈ ഒരു അറിവ് ലഭിക്കുന്നത്.