കോപ്പിയടിക്കാന്‍ വേണ്ടി നിര്‍മിച്ച ഉപകരണങ്ങള്‍.

സാങ്കേതികവിദ്യകൾ മാറിക്കൊണ്ടിരിക്കുമ്പോൾ, പല കാര്യങ്ങളിലും പല വ്യത്യാസങ്ങളും സംഭവിക്കുന്നത് നമുക്കറിയാം. എല്ലാക്കാര്യങ്ങളും എളുപ്പമാക്കി തരുക ആണല്ലോ ഇപ്പോൾ സാങ്കേതികവിദ്യകൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ കണ്ടുപിടുത്തങ്ങളും മനുഷ്യൻറെ ഓരോ സൃഷ്ടിയിലും കാണാൻ സാധിക്കുന്നുണ്ട്. പഠിക്കുന്ന കാര്യങ്ങൾക്കുവേണ്ടി പോലും സഹായകരമായ പല കണ്ടുപിടിത്തങ്ങളും ഇറങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കണ്ടുപിടുത്തങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് അസൈമെൻറ് എഴുതുവാൻ ഒട്ടും താല്പര്യമില്ലാത്തവർ ആയിരിക്കും കൂടുതൽ ആളുകളും. കാരണം അത്രത്തോളം ബുദ്ധിമുട്ടേറിയ ഒരു കാര്യം കുട്ടികളെ സംബന്ധിച്ചെടുത്തോളം വേറെ ഇല്ല. എന്നാൽ ഇന്ന് ടെക്നോളജി അതിനും ഒരു സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു പ്രത്യേകമായ ടെക്നോളജി ഉപയോഗിച്ച് ഒരു സ്മാർട്ട് ബുക്കും പേനയും ആണ് അത്. ഇവ വെച്ച് അതി മനോഹരമായ രീതിയിൽ എന്ത് കാര്യങ്ങളും എഴുതാൻ സാധിക്കും. മാത്രമല്ല ഇനിയുമുണ്ട് ടെക്നോളജിയുടെ നിരവധി കണ്ടുപിടുത്തങ്ങൾ.

Copy
Copy

പേഴ്സില്ലാതെ എങ്ങനെയാണ് ഷോപ്പിങ്ങിന് പോകുന്നത്. എന്നാൽ ഒരു വ്യത്യസ്തമായ പേഴ്സ് ഇറങ്ങിയിട്ടുണ്ട്. ഈ പേഴ്സ് ആരെങ്കിലും മോഷ്ടിക്കുകയാണെങ്കിൽ കൃത്യമായി ഇത് ആരാണ് എടുത്തത് എന്ന് നമ്മുടെ ഫോണിൽ മെസ്സേജ് വരും എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്ങനെയാണ് ഈ മെസ്സേജ് വരുന്നത് എന്നല്ലേ, ഇത് തുറക്കുമ്പോൾ തന്നെ ഇതിൻറെ മധ്യഭാഗത്തുള്ള ക്യാമറ ഓൺ ആകും. ഈ ക്യാമറ തന്നെ ഈ കള്ളന്റെ ചിത്രം എടുക്കുകയും ഇത് ഫോണിലേക്ക് അയച്ചു തരികയും ചെയ്യും. ഇങ്ങനെ ഒരു പേഴ്സ് കിട്ടിയിരുന്നെങ്കിൽ വാങ്ങിക്കാം എന്ന് ആയിരിക്കും ചിന്ത എങ്കിൽ ഇതിൻറെ വില കൂടി ഒന്ന് കേട്ടോളൂ. 40,000 രൂപയോളം അടുപ്പിച്ചാണ് ഇതിൻറെ വില ആയി വരുന്നത്.

മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇതിന്. എവിടെയെങ്കിലും വെച്ച് നമ്മുടെ ഫോൺ വച്ച് മറക്കുകയാണെങ്കിൽ, അല്ലെങ്കിൽ നമ്മൾ എവിടെയെങ്കിലും വെച്ച് പേഴ്സ് മറക്കുകയാണ് എന്ന് ഉണ്ടെങ്കിൽ ഇതിൽ അലാറം അടിക്കും. നമ്മൾ വെച്ച് മറുന്നത് പേഴ്സ് ആണ് എങ്കിൽ ഈ അലാറം ഫോണിൽ അടിക്കും. പേഴ്സ് നമ്മുടെ അടുത്ത് നിന്നും ഒരുപാട് അകലെയാണ് എന്നാണ് കാണിക്കുന്നത്. ഫോൺ മറക്കുമ്പോഴാണ് അലാറം അടിക്കുന്നത് എങ്കിൽ പേഴ്സിൽ ആയിരിക്കും ഇത് കാണിക്കുന്നത്. പേഴ്സിൽ നിന്നും ഒരുപാട് ദൂരെ ആണ് ഫോൺ എന്ന് ഇത് കാണിക്കുകയും ചെയ്യും. വളരെ നല്ല ഒരു സംവിധാനം തന്നെയാണ് ഇത് അല്ലേ….?

തുണി മടക്കി വെക്കാത്തതിന് എപ്പോഴെങ്കിലും അമ്മയുടെ കൈയിൽ നിന്നും വഴക്ക് കിട്ടിയിട്ടുണ്ടോ…..? അങ്ങനെ കിട്ടാത്തവരായി ആരും ഉണ്ടായിരിക്കില്ല. പലപ്പോഴും തുണി മടക്കി വെക്കാൻ പലർക്കും മടിയാണ്. ഒരു പുതിയ യന്ത്രം ഇറങ്ങിയിട്ടുണ്ട്. തുണി മടക്കി വയ്ക്കേണ്ടത് ഏത് രീതിയിൽ ആണെന്ന് മാത്രം ഇതിൽ ഒന്ന് അടയാളപ്പെടുത്തിയാൽ മതി. നമ്മുടെ തുണികൾ മുഴുവൻ ഈ യന്ത്രം മടക്കിവെക്കും. ആഹാ… എത്ര മനോഹരം. ഇനിയിപ്പോൾ ഒരു പണിയും മനുഷ്യന് ചെയ്യേണ്ട കാര്യമില്ല. ഇത്തരത്തിലുള്ള ചില സാധനങ്ങൾ ഒക്കെ ഒന്ന് വാങ്ങിയാൽ മതിയല്ലോ. കൊണ്ടുനടക്കുന്ന പ്രിൻറർ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ….?

ഈ പ്രിന്റർ ഉപയോഗിച്ച് എന്തും പ്രിന്റ് ചെയ്യുവാൻ കഴിയും. അതിലും ശ്രദ്ധേയമായ കാര്യം ഇത് കയ്യിൽ കൊണ്ടുനടക്കാം എന്നുള്ളതാണ്. വളരെ കുഞ്ഞൻ ആയിട്ടുള്ള പ്രിൻറർ ആണിത്. ഒന്ന് കാണുമ്പോൾ തന്നെ നമുക്ക് ഒരു ക്യൂട്ട് തോന്നുന്ന രീതിയിൽ ഉള്ള പ്രിൻറർ. എന്നാൽ അതിൻറെ വില കേട്ടാൽ ഒന്നു ഞെട്ടിപ്പോകും. 20000 രൂപയാണ് ഇതിന്റെ വില. ഇനിയും ഉണ്ട് ഇത്തരത്തിൽ മനുഷ്യനെ മടി പിടിപ്പിക്കുവാനുള്ള ചില യന്ത്രങ്ങളെ കുറിച്ച്. അവയെ പറ്റി ഒക്കെ അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെയുള്ള യന്ത്രങ്ങളെ പറ്റി ഒക്കെ നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ…?