ഇന്ന് ഫാഷൻലോകത്ത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കാരണം നാം ഇന്ന് കാണുന്ന ഫാഷൻ അല്ല നാളെ കാണുന്നത്. ഏറ്റവും കൂടുതൽ മാറ്റങ്ങൾ കണ്ടു വരുന്നത് വസ്ത്ര വിപണിയിലാണ്. കാരണം, മിനിറ്റുകൾക്കകമാണ് വ്യത്യസ്ത മോഡലുകളിൽ ഉള്ള വസ്ത്രങ്ങൾ വിപണിയിൽ എത്തിക്കുന്നത്. കാരണം ഇന്ന് ആളുകളുടെ ചിന്താഗതി മാറി. ഓരോരുത്തർക്കും തങ്ങളുടെ വസ്ത്രത്തെ കുറിച്ച് അവരുടേതായ കാഴ്ച്ചപ്പാടുകൾ ഉണ്ട്. അത് കൊണ്ട് തന്നെ അവർക്കു കംഫേർട്ട് ആയ വസ്ത്രങ്ങൾ അവർ തിരഞ്ഞെടുക്കുന്നതിൽ ആർക്കും തടയാനാകില്ല. ഇനിയുള്ള ആളുകൾ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് അവയുടെ ഫീച്ചറുകൾ നോക്കിയായിരിക്കും. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും വസ്ത്രത്തിലും ഫീച്ചറുകളോ? അതെ അത്തരം വസ്ത്രങ്ങളെ കുറിച്ചാണ് നാമിന്ന് സംസാരിക്കാൻ പോകുന്നത്.
ഇനിയുള്ള കാലം വസ്ത്രങ്ങളുടെ ലെവൽ മറ്റൊന്നായിരിക്കും. അതായത് ഒരേ സമയം ഫോണായും ഹെൽത്ത് അസിസ്റ്റന്റ് ആയും ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ. അത്തരത്തിലുള്ള വസ്ത്രങ്ങളോടായിരിക്കും ഇനിയുള്ള കാലം ആളുകൾ കൂടുതലും ആവശ്യപ്പെടുക.
ബൗബാക്സ്. ഇത് ഒറ്റനോട്ടത്തിൽ ഒരു സാധാരണ ട്രാവൽ ജാക്കറ്റ് ആയി മാത്രമേ തോന്നുകയുള്ളൂ. എന്നാൽ ഇതിന് പതിനഞ്ചോളം ഫീച്ചറുകൾ ഉണ്ട് എന്നതാണ് സത്യം. അതായത് നിങ്ങൾ എങ്ങോട്ടെങ്കിലും യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരു നെക്ക് പില്ലോ ആവശ്യം വന്നാൽ ഈ ജാക്കറ്റിന്റെ കോളറുകൾ ഊതി വീർപ്പിച്ചു ഒരു നെക്ക് പില്ലോയാക്കാം. അത് പോലെ നിങ്ങളുടെ കൈകളുടെ ചൂട് നിലനിർത്തണമെങ്കിൽ അതിനായി ഇതിന്റെ പോക്കറ്റുകൾ ഉണ്ട്. ഇനി ഐ മാസ്ക് വേണമെങ്കിൽ അതുമുണ്ട്. ഇനി ഗ്ലൗസ് തന്നെ വേണമെങ്കിൽ അതുമുണ്ട്. മാത്രമല്ല, ഇയർ ഫോൺ, സൺഗ്ലാസ്, ചാർജർ, പാസ്പോർട്ട് മുതലായവ സൂക്ഷിക്കാനുള്ള സ്ഥലവും ഇതിനുള്ളിൽ ഉണ്ട്.
ഇതുപോലെയുള്ള മറ്റു വസ്ത്രങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.