ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന പല നിഗൂഢതകൾക്കു പിന്നിലും പല ഒറ്റപ്പെട്ട സംഭവങ്ങൾക്കു പിന്നിലും ഒരുപാട് പേടിപ്പെടുത്തുന്ന ജീവികളും മൃഗങ്ങളും ഉണ്ടായിരിക്കും. അത്തരം കഥകൾ നാമൊക്കെ കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ടാകും. തീർച്ചയായും ആ സമയത്ത് നമ്മൾ ഒരുപാട് ഭയന്നിട്ടുണ്ടാകും. ഇന്നും ചിലരുടെ മനസ്സിൽ അത്തരം സംഭവങ്ങൾ പല സംശയവുമായി അങ്ങനെ നിൽക്കുന്നുണ്ടാകും. അതെല്ലാം സത്യമായിരിക്കുമോ? അങ്ങനെ ഉണ്ടായിരിക്കുമോ എന്നൊക്കെ. അത്തരത്തിൽ നമ്മൾ കേട്ടിട്ടുള്ള കഥകളിലെ ചില ജീവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഏതൊക്കെയാണ് അത്തരം ജീവികൾ എന്ന് നോക്കാം.
കപ്പ. കപ്പ എന്ന് കേൾക്കുമ്പോൾ നമ്മുടെ നാട്ടിലെ മരച്ചീനി അല്ല കേട്ടോ. ജപ്പാനിൽ കണ്ടു വന്നിരുന്ന ഒരു പ്രത്യേകതരം ജീവി ആയിരുന്നത്രേ. ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ഒരു മെതിക്കൽ ക്രീച്ചറാണ് കപ്പ. ഒരുപാട് കാലങ്ങൾക്കു മുമ്പ് ജപ്പാനിലെ ആളുകൾ കപ്പയെ ഒരുപാട് വിശ്വസിച്ചിരുന്നു. വെള്ളത്തിനടിയിലാണ് കപ്പ ജീവിച്ചിരുന്നത്. ഈ ജീവിയുടെ ശരീരം മനുഷ്യ ശരീരത്തോട് സാദൃശ്യമുള്ളതും തല വ്യത്യസ്ത രൂപത്തിലും ആയിരിക്കും. മാത്രമല്ല, ഇവയ്ക്ക് പൊക്കം കൂടുതലായിരിക്കും. അത്യാവശ്യം ഭാരവും ഉണ്ടായിരിക്കും. ഇവ കൂടുതലായും വെള്ളത്തിൽ തന്നെ ആയിരിക്കും സമയം ചെലവഴിക്കുക. അങ്ങനെ പുറത്തേക്ക് വരാറില്ല. ഇനി അഥവാ പുറത്തേക്ക് വരികയാണ് എങ്കിൽ മനുഷ്യനെ പിടിച്ചു ഭക്ഷിച്ചതിനു ശേഷമേ തിരിച്ചു വെള്ളത്തിലേക്ക് പോകാറുള്ളൂ. അത്കൊണ്ട് തന്നെ ജപ്പാനിലെ ആളുകൾക്ക് അന്നൊക്കെ ആറ്റിലും പുഴകളിലുമൊക്കെ പോകാൻ പേടിയായിരുന്നു. കപ്പ പുരുഷന്മാരെ ആയിരുന്നു കൂടുതലും ഭക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ജപ്പാനിലെ ആളുകൾ കപ്പ അത്ര ക്രൂരനും അക്രമകാരിയും ഒന്നുമല്ല എന്നാണ് പറയുന്നത്. ജപ്പാന്റെ പല ഭാഗങ്ങളിലും കപ്പയുടെ പേരിൽ പല ആഘോഷങ്ങളും നടക്കാറുണ്ട് എന്ന് പറയപ്പെടുന്നു.
ഇതുപോലെയുള്ള മറ്റു ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.