ഈ സംഭവം തായ്‌വാനിലെ കിൻമെൻ നഗരത്തിലാണ് സംഭവിച്ചത്. വു എന്ന 60 വയസ്സുള്ള ഒരു സ്ത്രീ തന്റെ പാവാടയ്ക്കുള്ളിൽ 24 ജെർബിലുകൾ (ഒരു തരം എലി) ഒളിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. ഈ സ്ത്രീ അസ്വാഭാവികമായി നടക്കുന്നത് കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് കാലിൽ കെട്ടിയ നിലയിൽ 24 ജെർബിലുകൾ കണ്ടെത്തി.
അനിമൽ ഇൻഫെക്ഷ്യസ് ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ റെഗുലേഷൻസ് നിയമം ലംഘിച്ചതിന് അവർക്കെതിരെ കേസെടുത്ത് ജില്ലാ പ്രോസിക്യൂട്ടർ ഓഫീസിന് കൈമാറി. സംഭവത്തിൽ വലിയ കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടോയെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.
തന്റെ സുഹൃത്തുക്കൾക്കായി ചൈനയിൽ നിന്ന് ഈ ജെർബിലുകൾ കൊണ്ടുവന്നതാണെന്ന് യുവതി പറഞ്ഞു. ഈ സംഭവത്തെ കുറിച്ച് കോസ്റ്റ് ഗാർഡിന് പറയാനുള്ളത് ‘ജെർബിൽസ് മോഷ്ടിച്ച കുറ്റത്തിന് സ്ത്രീയെ കിൻമെനിലെ ഷുട്ടൂ തുറമുഖത്ത് നിന്ന് അറസ്റ്റ് ചെയ്തു’ എന്നാണ്.