യുഎഇയിലെ ഷാർജയിലെ അൽ മംസാർ ബീച്ചിൽ ദമ്പതികൾ നീന്താൻ പോയ ശേഷമായിരുന്നു സംഭവം. കടല്‍ വെള്ളത്തിൽ മുങ്ങി കുളിച്ചു വന്നപ്പോൾ യുവതിയുടെ മുഖത്തെ മേക്കപ്പ് എല്ലാം പോയി ശേഷം 34 കാരനായ ഭർത്താവ് അവളെ തിരിച്ചറിയുന്നില്ലെന്ന് പറഞ്ഞു അവളെ വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചു. വിവാഹത്തിന് മുമ്പ് തന്റെ വധു അത്ര സുന്ദരിയായിരുന്നില്ല എന്നും അയാൾക്ക് തോന്നി.
വിവാഹമോചനത്തിന്റെ മാനസിക ആഘാതം നേരിടാൻ 28 കാരിയെ സഹായിക്കുന്ന കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഡോ അബ്ദുൾ അസീസ് അസഫ് ഗൾഫ് ന്യൂസിനോട് ഈ കാര്യം പറഞ്ഞത്.
വധുവിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിലും. യുവതി വ്യാജ കണ്പീലികൾ ധരിച്ചിരുന്നതായും വിവാഹത്തിന് മുമ്പ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടിൽ, “വരൻ ഉടൻ തന്നെ തന്റെ വധുവിനെ വിവാഹമോചനം ചെയ്യുകയും അവരെ വീണ്ടും ഒന്നിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തിയെങ്കിലും പക്ഷേ വരൻ നിരസിക്കുകയാണുണ്ടായത്” സത്യം തന്റെ ഭർത്താവിനോട് പറയണമെന്ന് യുവതി ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇരുവരുടെയും ദാമ്പത്യ ജീവിതം ആറുമാസം മാത്രമേ നീണ്ടുനിന്നുള്ളൂ.