അറിയാതെപോലും ഈ നമ്പറുകളിലേക്ക് വിളിക്കരുത്. റിംഗ് ചെയ്യുന്നതോടെ ജീവിതത്തിന്റെ കൗണ്ട്ഡൗൺ ആരംഭിക്കാം.

മനുഷ്യരടക്കം എല്ലാ ജീവികള്‍ക്കും ഭയം തോന്നുന്നു. ഭയത്തിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത് ഭയപ്പെടാനുള്ള അത്തരമൊരു കാരണത്തെക്കുറിച്ചാണ്. അത് അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. ഇന്ന് നമ്മൾ സംസാരിക്കുന്ന വിഷയം പൂര്‍ണമായും സ്ഥിരീകരിചതല്ല. ഇത് വെറുമൊരു അവകാശവാദം മാത്രമാണ്. ഇത് പലരുടെയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണ്. മുൻകരുതലുകൾ എടുക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്‌.

ഇന്ന് എല്ലാവരുടെയും കൈയിലും മൊബൈൽ ഉണ്ട്. ഇതുമൂലം ജീവിതം വളരെ സ്മാർട്ടായി. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഒരു ക്ലിക്കിൽ ലഭ്യമാണ്. ഫോൺ വിളിക്കുന്നത് മുതൽ വായിക്കാനും എഴുതാനും അറിവിനെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാനും മൊബൈലിന്റെ പങ്ക് വളരെ പ്രധാനമാണ്. എന്നാൽ ഈ മൊബൈൽ ചിലപ്പോൾ ചിലർക്ക് പ്രശ്‌നമുണ്ടാക്കാറുണ്ട്. പലപ്പോഴും ഈ മൊബൈലുകൾ ഉപയോഗിച്ച് അറിഞ്ഞോ അറിയാതെയോ നിങ്ങൾ ഇത്തരത്തിൽ എന്തെങ്കിലും പ്രശനത്തില്‍ പെട്ടുപോകാനും സാധ്യതയുണ്ട്.

Call
Call

ജപ്പാനിലെ ജനങ്ങൾ കൂടുതൽ മതപരമായ സ്വഭാവമുള്ളവരാണ്. ഒരു മൊബൈൽ നമ്പറിനെ അവർ വളരെ ഭയപ്പെടുന്നു. ഈ നമ്പർ 0904444444 ആണ് അത്. ഈ നമ്പർ അവർക്ക് ഭയമാണ്. പൈശാചിക ശക്തികളും ഈ സംഖ്യയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ വിശ്വസിക്കുന്നു. ഈ നമ്പർ ഡയൽ ചെയ്ത ശേഷം വിചിത്രമായ ഭയാനകമായ ശബ്ദങ്ങൾ കേൾക്കുന്നുവെന്ന് ഇത്തരക്കാർ അവകാശപ്പെടുന്നു. ഈ നമ്പർ ഡയൽ ചെയ്താൽ ഒരാഴ്ചയ്ക്കുള്ളിൽ മരിക്കുമെന്ന് വരെ ചിലർ അവകാശപ്പെട്ടു. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ആരുടെയും പക്കലില്ല.

വിചിത്രമായ ഒരു സംഭവം ബൾഗേറിയയില്‍ ഉണ്ടായി. ഇവിടെ ഒരു മൊബൈൽ നമ്പർ ഉണ്ടായിരുന്നു 088888888, തികച്ചും വി.ഐ.പി നമ്പര്‍. ഇതുവരെ ഈ നമ്പർ ഉപയോഗിച്ചവർ മരിച്ചുവെന്നാണ് വാദം. ഇത് പുതിയ കാര്യമല്ലെന്നും കഴിഞ്ഞ പത്ത് വർഷമായി ഈ പ്രവണത തുടരുകയാണെന്നും അവകാശപ്പെടുന്നു. ഏകദേശം പതിനേഴ് വർഷം മുമ്പ് അതായത് 2005 ൽ അവിടെയുള്ള ടെലികോം വകുപ്പ് ഈ നമ്പർ നിര്‍ത്തലാക്കി.

ഇനി പറയാൻ പോകുന്ന നമ്പർ. ആദ്യം പ്രത്യക്ഷപ്പെട്ടത് ഒരു പ്രേത സിനിമയിൽ ആണെന്ന് പറയപ്പെടുന്നു. ഈ ഹൊറർ ചിത്രം 2013 ൽ പുറത്തിറങ്ങിയതാണ്. 12074042604 എന്ന മൊബൈൽ നമ്പറിലേക്ക് ഡയൽ ചെയ്‌തവർക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രേതങ്ങളെ കണ്ടു തുടങ്ങിയെന്നാണ് അവകാശവാദം. ഭയപ്പെടുത്തുന്ന കഥകൾ കാരണം ലോകമെമ്പാടും ചർച്ചാ വിഷയമായി തുടരുന്ന അത്തരം നിരവധി നമ്പറുകൾ ഉണ്ട്. എന്നിരുന്നാലും ആളുകള്‍ പങ്കുവെച്ചിട്ടുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇവ പറയുകയും ആളുകളെ ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ലേഖനത്തിന്റെ ലക്ഷ്യം.