ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണെന്ന് പലപ്പോഴായി നമ്മൾ കേട്ടിട്ടുണ്ട്. അല്ലേ? കാരണം വിശന്നവനെ ഭക്ഷണത്തിന്റെ വിലയറിയൂ. വിശന്നു കഴിഞ്ഞാൽ പിന്നെ കണ്ണിൽ കാണുന്നതെല്ലാം ഭക്ഷണമാന്നേ തോന്നിക്കൂ. എന്നാൽ കഴിക്കാൻ കഴിയുന്ന ചില പ്രത്യേക ഭക്ഷണം പോലെയുള്ള വസ്തുക്കൾ നമുക്ക് ചുറ്റുമുണ്ട്. ഒരുപക്ഷേ അവ അവ കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചില ഭക്ഷണപദാർത്ഥങ്ങൾ പെട്ടെന്ന് മനസ്സിലേക്ക് ഓടിവരും. കടിച്ചാൽ പൊട്ടാത്ത പിസ്സയും
മരത്തിൽ വിരിയുന്ന കാരമൽ പുഡിങ്ങും അവയിൽ ഉൾപ്പെടുന്നു. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നില്ലേ? ആഹാരമല്ലെങ്കിലും വിചിത്രമായി തോന്നിപ്പിക്കുന്ന ഭക്ഷണത്തെ പോലെയുള്ള ഇത്തരം വസ്തുക്കൾ എന്താണ് എന്ന് നമുക്കൊന്ന് നോക്കിയാലോ.
വിശന്നു കഴിഞ്ഞാൽ പിന്നെ കണ്ണിൽ കാണുന്നതെല്ലാം എടുത്തു കഴിക്കാൻ തോന്നും.പരിസരം മറന്ന് പെരുമാറും.അതൊരുപക്ഷേ, നമ്മൾ അറിഞ്ഞൊണ്ടാകണമെന്നില്ല. നമ്മളെ നമ്മളെ തന്നെ മറന്ന് പോകുന്ന ഒരവസ്ഥ. ഇത് വിശക്കുന്നവൻ്റെ അവസ്ഥ. അല്ലാതെയും നമുക്ക് ചുറ്റുമുള്ള ചില വസ്തുക്കൾ പല ഭക്ഷണ പദാർത്ഥങ്ങളുമായി സാമ്യത തോന്നാറില്ലേ? ഒരുപക്ഷേ, അത്തരം വസ്തുക്കൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മുടെ വീട്ടിലും പറമ്പിലും. പരിസരങ്ങളിലുമോക്കെ ഏറെ കണ്ടിട്ടുണ്ടാകും. അതായത് മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ചില പ്രത്യേക കൂണുകളുണ്ട്. അവ നല്ല ഗ്ലാസുകൾ പോലെ തിളങ്ങുന്ന നമ്മുടെ ക്യാരമൽ പുഡ്ഡിംഗ് പോലെ ആയിരിക്കും ഒറ്റ നോട്ടത്തിൽ കാണാൻ. അതുപോലെ റെഡ് വെൽവെറ്റ് കേക്ക് ഇഷ്ടമില്ലാത്ത ആരാണുള്ളത്. അത് നമ്മുടെ മുമ്പിലൊന്നു കൊണ്ട് വെച്ചാൽ തന്നെ വായിൽ കപ്പലോടും. അല്ലേ? പിന്നെ അത് കഴിച്ചാലുള്ള അവസ്ഥ പറയേണ്ടല്ലോ. എന്നാൽ കാഴ്ച്ചയിൽ ഇതിനോട് വളരെയധികം സാമ്യതയുള്ള ഒരു കല്ല് നമ്മുടെ ഈ ലോകത്തുണ്ട്. കൊതി മൂത്ത് റെഡ് വെൽവെറ്റ് ആണെന്നും വിചാരിച്ച് ആ കല്ലെങ്ങാനും കഴിച്ചാൽ പല്ലു പോയത് മിച്ചം.
അതുപോലെ നമ്മൾ കേരളീയർക്ക് ചായയെ പോലെട്ടത്തന്നെ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് പഴം. എന്നാല് ഇതിലുമുണ്ട് അപരന്മാർ. താഴെ കൊടുത്ത വീഡിയോയിൽ കാണിച്ച പോലെ ഒരു പടലം പഴം പോലെ തോന്നിപ്പിക്കുന്ന ആ വസ്തു കണ്ടാൽ ആരാണ് പഴമാണ് എന്ന് പോയി എടുക്കാതിരിക്കുക. എന്നാല് നിങൾ ഒന്നോർക്കുക അത് പഴമല്ല. മഞ്ഞ നിറത്തിലുള്ള ഒരു പാമ്പ് ചുറ്റി വരിഞ്ഞു കിടക്കുന്നതാണ്. സൂക്ഷിച്ച് നോക്കിയാൽ അവയുടെ കണ്ണുകളും കാണാൻ കഴിയും. ഇതുപോലെ കാന്നുകളെ പോലും അമ്പരപ്പിക്കാൻ കഴിയുന്ന ഒത്തിരി അപരന്മാർ നമ്മുടെ ഓരോ ഭക്ഷണത്തിനുമുണ്ട്. മാതളനാരങ്ങയുടെ ഇതളുകൾ പോലെ തോന്നിപ്പിക്കുന്ന നെക്ലേസുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
വിശപ്പ് കൂടി ചുറ്റുപാട് പോലും മറന്ന് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ഭക്ഷണത്തിലെ ഇത്തരം അപരന്മാരെ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.ഇല്ലാത്ത പക്ഷം നല്ലെ എട്ടിൻ്റെ പണി കിട്ടും എന്ന കാര്യം ഓർക്കുക ഇതുപോലെ മറ്റു ഭക്ഷണ പദാർത്ഥങ്ങളുമായി സാമ്യത പുലർത്തുന്ന ഭക്ഷണ പദാർഥങളെ കുറിച്ചാരിയാൻ താഴെയുള്ള വീഡിയോ കാണുക.