ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒരു നഗരം മുഴുവൻ അപ്രത്യക്ഷമായി പോവുക. അങ്ങനെ ഒരു കാര്യത്തെപ്പറ്റി പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും.? എന്നാൽ അത്തരത്തിലൊരു പ്രദേശമുണ്ട്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ആ ഗ്രാമം മുഴുവൻ അവിടെ നിന്നും അപ്രത്യക്ഷമായി പോയി. ഇപ്പോഴും അതിന്റെ ഓർമകൾ അവശേഷിപ്പിക്കുന്നത് പോലെ അവിടെ ചില മേൽക്കൂരയില്ലാത്ത വീടുകൾ നമുക്ക് കാണാൻ സാധിക്കും. എന്തായിരുന്നു ആ ഗ്രാമത്തിന് സംഭവിച്ചത്. അത് ഇന്നും അജ്ഞാതമായി തുടരുന്നൊരു കാര്യം തന്നെയാണ്. ചരിത്രത്തിൻറെ പലയിടങ്ങളിൽ പല കഥകൾ പറയപ്പെടുന്നുണ്ടെങ്കിലും ആ ഒരു ഗ്രാമത്തിന് യഥാർത്ഥത്തിൽ എന്താണ് ഒരു രാത്രികൊണ്ട് സംഭവിച്ചത് എന്നത് ആർക്കും മനസ്സിലാകാത്ത ഒരു കടങ്കഥയായി തന്നെ തുടരുകയാണ്. പ്രേതനഗരം എന്നുപോലും അപരനാമത്തിൽ ഈ സ്ഥലം അറിയപ്പെടുന്നുണ്ട്.
ഇന്ത്യയിലെ രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ ഒരു ഉപേക്ഷിക്കപ്പെട്ട ഗ്രാമമാണ് കുൽധാര. ഏകദേശം പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഗ്രാമം. ഒരുകാലത്ത് പാലിവൽബ്രാഹ്മണർ ജീവച്ചിരുന്ന സമ്പന്നമായ ഗ്രാമമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അജ്ഞാതമായ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു. ഒരുപക്ഷേ ജലലഭ്യത കുറയുന്നതിനാൽ ഭൂകമ്പം കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടോ ആയിരിക്കാം. എന്നാൽ ഇതിന് പിന്നിലായി പല തരത്തിലുള്ള കഥകളും പ്രചരിക്കുന്നുണ്ട്.അവിടെയുള്ള രാജാവിന്റെ ക്രൂരതകൾ നിമിത്തമായിരുന്നു ഒരു ഗ്രാമത്തിൽ ഉള്ള ആളുകൾ മുഴുവൻ ഒരു രാത്രി കൊണ്ട് അവിടെ നിന്ന് ഓടി പോകുന്നത് എന്നാണ് അറിയപ്പെടുന്നത്. വർഷങ്ങളായി കുൽധാര എന്ന സ്ഥലം ഒരു പ്രേതബാധയുള്ള സ്ഥലം എന്ന പേരിൽ ആണ് അറിയുന്നത്. 2010 രാജസ്ഥാൻ സർക്കാർ ഇതിനെ വിനോദസഞ്ചാരകേന്ദ്രം ആക്കാൻ തീരുമാനിക്കുകയും ചെയ്തു. മികച്ച ഒരു സംസ്കാരം അവകാശപ്പെടുവാൻ സാധിക്കുന്ന ഒരു ഗ്രാമമായിരുന്നു ഇത്. അവിടെയുള്ള താമസക്കാർ വൈഷ്ണവർ ആയിരുന്നു. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ വിഷ്ണുവിനെയും മഹിഷാസുരമർദ്ദിനിയുടെയും ശില്പങ്ങൾ പോലുമുണ്ടായിരുന്നു.
ലേഖനങ്ങളിൽ ഭൂരിഭാഗവും ആരംഭിക്കുന്നത് ഗണേശനോടുള്ള വിവാഹത്തോടെയാണ്. അതിന്റെ ചെറിയ ശില്പങ്ങളും അവിടെ പ്രത്യക്ഷപ്പെടുന്നു. ഗ്രാമവാസികൾക്ക് ഒരു പ്രാദേശിക കുതിരസവാരി ദേവനെയും ആരാധിച്ചുവരുന്നു. അവിടെയുള്ള വിഗ്രഹങ്ങളിൽ സമകാലിക ഭാഷയുടെ പ്രതിനിധികളായി കണക്കാക്കാൻ സാധിക്കും. അവിടുത്തെ ഗ്രാമീണരുടെ സമ്പദ്വ്യവസ്ഥയെന്നു പറയുന്നത് കൃഷി തന്നെയായിരുന്നു. കളിമണ്ണിലൂടെ അലങ്കരിച്ച മൺപാത്രങ്ങൾ ആയിരുന്നു ഉണ്ടാക്കുന്നത്. കാർഷികാവശ്യങ്ങൾക്ക് ഗ്രാമവാസികൾ നദിയിലെയും കിണറുകളിലെയും വെള്ളം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ബാക്കിയൊക്കെ പറയപ്പെടുന്നത് വ്യത്യസ്തമയ കഥകളാണ്.