ലോകത്തിൽ നമുക്കറിയാത്ത ചില സത്യങ്ങളോക്കെയുണ്ട്. ആഹാരത്തോടുള്ള ചില സത്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. താജ്മഹൽ എന്നാലോരു പ്രണയത്തിൻറെ അതിമനോഹരമായ സ്മാരകമായി തന്നെയാണ് നിലനിൽക്കുന്നത്. താജ്മഹൽ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഒരിക്കലെങ്കിലും ആ മനോഹരമായ സൗദത്തിനു മുൻപിൽ ചെന്ന് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. താജ്മഹലിന്റെ മുകൾഭാഗത്ത് ലൈറ്റുകൾ കാണാറില്ല. എന്തുകൊണ്ടാണ് താജ്മഹലിന്റെ മുകൾഭാഗം ലൈറ്റിടാതെയിരിക്കുന്നത്.? ഇത്രയും വിലയേറിയ ഒരു സൃഷ്ടിയിൽ എന്തുകൊണ്ടാണ് ലൈറ്റുകൾ മാത്രം വെക്കാൻ മറന്നു പോയത്. അത് മനപ്പൂർവം ചെയ്തൊരു കാര്യമായിരുന്നു. കാരണം താജ്മഹലിന്റെ മുകൾഭാഗം വെള്ളനിറത്തിലുള്ള മാർബിളുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
വിലയേറിയ അതിമനോഹരമായ ഈ മാർബിളുകൾ പ്രകാശത്തെ ആഗിരണം ചെയ്യുകയും പിന്നീട് വെട്ടി തിളങ്ങുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടെ ലൈറ്റുകളുടെ ആവശ്യം വരുന്നില്ല. അതുപോലെ തന്നെ ലൈറ്റുകൾ അവിടെ ഉപയോഗിക്കുകയാണെങ്കിൽ ചില പ്രാണികൾ ഇതിനുമുകളിൽ വന്നിരിക്കും.
ചില പ്രാണിക്ക് ആസിഡ് ഉല്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. ഈ ആസിഡ് മാർബിളുമായി പ്രവർത്തിക്കുമ്പോൾ അതിൻറെ സ്വാഭാവിക നിറത്തിന് മാറ്റം വരികയും അതിന് നാശം സംഭവിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് നേരത്തെ തന്നെ ഇങ്ങനെയോരു മാർഗ്ഗം ശിൽപ്പികൾ കണ്ടെത്തിയിരുന്നത്. കാലത്തിന് മുന്നേ ചിന്തിച്ചോരു കാര്യമെന്നു വേണമെങ്കിൽ ഇതിനെ പറയാം.
വിദേശ രാജ്യത്ത് വളരെ വിലയേറിയോരു കാപ്പിയുണ്ട്. ഇതിന്റെ ഏകദേശ വിലയെന്ന് പറയുന്നത് 7000 രൂപയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഏറ്റവും രസകരമായ കാര്യമെന്താണെന്ന് വെച്ചാൽ ഈ കാഫി നിർമ്മിക്കുന്നത് മരപ്പട്ടിയുടെ കാഷ്ഠം ഉപയോഗിച്ചാണെന്നാണ് അറിയാൻ സാധിക്കുന്നത്. മരപ്പട്ടിയുടെ കാഷ്ടത്തിനാണ് 7000 രൂപ വില കൊടുത്ത് വാങ്ങുന്നത് എന്നത് വല്ലാത്തൊരു അത്ഭുദമായാണ് ആളുകൾ തന്നെ കാണുന്നത്.
അതുപോലെ തന്നെ ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിൽ എല്ലാവരും അന്ധരാണ്. എങ്ങനെയാണ് ഒരു ഗ്രാമത്തിൽ എല്ലാവരും അന്ധരായി പോകുന്നത്. ഇവർ ജനിക്കുമ്പോൾതന്നെ അന്ധർ ആവുന്നതല്ല. ജനിച്ച് ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴാണ് ഇവർ അന്ധരായി മാറുന്നത്. ഇതിന് പിന്നിലെന്തോ ഒരു നിഗൂഢത ഉണ്ടെന്ന് അതിൽ നിന്നു തന്നെ വ്യക്തമാണ്. അവിടെയുള്ള ചില പ്രാണികൾ കാരണമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്നാണ് ചില പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.